Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കരയില്‍ മൂന്ന് മുന്നണികള്‍ക്കും പിന്തുണയില്ല; വ്യക്തമാക്കി എഎപി-ട്വന്റി ട്വന്റി സഖ്യം

കൊച്ചി: തൃക്കാക്കരയില്‍ മൂന്ന് മുന്നണികള്‍ക്കും പിന്തുണ നല്‍കില്ലെന്ന് എഎപി-ട്വന്റി ട്വന്റി സഖ്യം. സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക-വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും സാബു പറഞ്ഞു.

sabu m jacob

പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും സാബു എം ജേക്കബും എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സാബു എം.ജേക്കബ് പറഞ്ഞത്:

ജനക്ഷേമവും വികസനവും മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന രണ്ട് രാഷ്ട്രീയ സംവിധാനങ്ങളാണ് ട്വന്റി20യും എഎപിയും. തൃക്കാക്കരയില്‍ ഏതു മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാമൂഹിക വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇക്കാരണത്താലണ് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തത്.

നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുക്കുവാന്‍ ഓരോരുത്തര്‍ക്കും കഴിയണം. പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തുള്‍ ആണ് ജനാധിപത്യം ശക്തിപ്പെടുക.

ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തി തെളിയിക്കുന്ന ഈ വോട്ടവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കണം. വോട്ടെടുപ്പ് ദിവസം കാലാവസ്ഥ പ്രതികൂലമായാലും എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി കേരളത്തിന്റെ രാഷട്രീയ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കണം, സാബു ജോക്കബ്ബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+