തൃക്കാക്കര ഫലം; ലെനിന്‍ സെന്റര്‍ വിട്ട് ജോ ജോസഫ്, പ്രതികരണം ഇങ്ങനെ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ലെനിന്‍ സെന്റര്‍ വിട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. എല്ലാം കഴിയുമ്പോള്‍ നോക്കാമെന്ന് മാത്രമാണ് ജോ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം ലെനിന്‍ സെന്ററില്‍ നിന്ന് മാധ്യമങ്ങളെ സംസ്ഥാന കമ്മിറ്റി അംഗം ദിനേഷ് മണി പറഞ്ഞുവിട്ടു. ജില്ലാ സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരോട് പോകണമെന്ന് ദിനേഷ് മണി ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയം നേടിയത്. 25016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ഉമ തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തി സ്വന്തമാക്കിയത്.
എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ അവസാന വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നത് വരെയും ഉമാ തോമസ് ലീഡ് നിലനിര്‍ത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എതിരാളികള്‍ക്ക് ഉമ തോമസിനെ മറികടക്കാനായില്ല. 2021 ലെ തെരഞ്ഞെടുപ്പില്‍ പി ടി തോമസിന് 14329 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്.
തൃക്കാക്കര മണ്ഡലം 2008 ലാണ് രൂപീകരിച്ചത്. 2011 ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പില്‍ ബെന്നി ബെഹനാന്‍ 22406 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയിരുന്നത്. ഇതാണ് ഉമ തോമസ് തിരുത്തി കുറിച്ചത്. ഉമ തോമസ് 72767 വോട്ട് നേടിയപ്പോള്‍ ജോ ജോസഫിന് 47752 വോട്ടാണ് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12955 വോട്ട് ലഭിച്ചു.
വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം












Click it and Unblock the Notifications