Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാജാസ് ഊതിക്കാച്ചിയെടുത്ത ഉമ തോമസ്, ഇനിയിറങ്ങുന്നത് രണ്ടാമങ്കത്തിന്

കൊച്ചി: തൃക്കാക്കരയില്‍ റെക്കോഡ് ഭൂരിപക്ഷം നേടി ഈ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിത എം എല്‍ എയായി ഉമ തോമസ് കടന്നുചെല്ലുകയാണ്. വ്യക്തിജീവിതത്തില്‍ പി ടി തോമസ് എന്ന അതികായന്റെ നിഴലായിരുന്നു എന്നും ഉമ തോമസ്. മഹാരാജാസിലെ പഠനകാലം തൊട്ട് പി ടിയ്‌ക്കൊപ്പമാണ് ഉമ തോമസ് നിലനിന്നത്. എന്നാല്‍ മഹാരാജാസില്‍ തന്നെ ഉപേക്ഷിച്ചതാണ് ഉമ തോമസ് പ്രത്യക്ഷ രാഷ്ട്രീയം.

പി ടി തോമസുമായുള്ള പ്രണയവിവാഹത്തിന് ശേഷം രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന ഉമ പക്ഷെ പി ടി തോമസിന്റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം എന്നും നിലകൊണ്ടിരുന്നു. രാഷ്ട്രീയത്തിലേക്കും പി ടിയുടെ ജീവിതത്തിലേക്കും ഇടമൊരുക്കിയ മഹാരാജാസ് തന്നെയാണ് ഇപ്പോള്‍ പി ടി തോമസിന്റെ പിന്‍ഗാമിയായി നിയമസഭയിലേക്കും ഉമ തോമസിനെ കൈപിടിച്ചുയര്‍ത്തുന്നത് എന്നതും ശ്രദ്ധേയം.

1

ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം എല്‍ ഡി എഫ് ആക്ഷേപിച്ച പി ടി തോമസിന്റെ ഭാര്യ എന്ന യോഗ്യത മാത്രമല്ല ഉമ തോമസിന് മത്സരിക്കാനുണ്ടായിരുന്നത്. 1980 കളില്‍ മഹാരാജാസ് കോളജില്‍ നിന്ന് രണ്ട് തവണ യൂണിയന്‍ ഭാരവാഹിയായിട്ടുള്ളയാളാണ് ഉമ. 1980 - 85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിനായി ഉമ തോമസ് മഹാരാജാസിലെത്തുന്നത്. 1982 ല്‍ നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യുവിന്റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ച ഉമ 1984 ല്‍ കെ എസ് യു പാനലില്‍ വൈസ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2

കെ എസ് യു പ്രവര്‍ത്തനമാണ് പി ടി തോമസുമായി അടുപ്പിച്ചത്. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് 1987 ജൂലൈ 9-നാണ് പി ടി തോമസിന ഉമ വിവാഹം കഴിച്ചത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഫിനാന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജറായിരുന്ന ഉമ തോമസ്, പി ടി തോമസ് രോഗബാധിതനായതോടെ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

3

അടിമുടി കോണ്‍ഗ്രസുകാരനായി ജീവിതം നയിച്ച പി ടി തോമസിന്റെ നിലപാടുകള്‍ക്കൊപ്പമായിരുന്നു എന്നു ഉമ തോമസ്. അതിനാലാണ് പി ടിയുടെ മരണത്തോടെ ഉരുത്തിരിഞ്ഞ ഉപതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാകണമെന്ന് നേതൃത്വം നിര്‍ദേശിച്ചപ്പോള്‍ ഉമ തോമസ് സമ്മതം മൂളിയത്. എറണാകുളം സ്വദേശിനി എന്ന നിലയിലും മണ്ഡലത്തിലെ താമസക്കാരി എന്ന നിലയിലും മണ്ഡലത്തിനു സുപരിചിതയായിരുന്നു ഉമ തോമസ്.

4

പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നതൊന്നും ഉമ തോമസിനെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരിക്കലും പിന്നോട്ടടിപ്പിച്ചില്ല. സൗമ്യമായ സംസാരത്തിലൂടെ രാഷ്ട്രീയ ആരോപണങ്ങളെ നേരിട്ട ഉമ പൊതുയോഗങ്ങളേക്കാള്‍ വീട് കയറിയുള്ള പ്രചരണത്തിന് മുന്‍തൂക്കം നല്‍കി. ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് തക്ക മറുപടി നല്‍കാന്‍ ഉമ തോമസിന് ഒട്ടും കാത്തിരിക്കേണ്ടി വന്നിരുന്നില്ല.

5

കൂടാതെ തൃക്കാക്കര നേടി സെഞ്ച്വറി അടിക്കും എന്ന് പറഞ്ഞ പിണറായിയ്ക്ക് അത് 99 ല്‍ തന്നെ നിര്‍ത്തും എന്ന് പറഞ്ഞ ഉമ തോമസിന്റെ മറുപടിയും കോണ്‍ഗ്രസ് അണികള്‍ക്ക് ഊര്‍ജം നല്‍കി. പി ടി തോമസിന്റെ ജനകീയത തന്നെ രക്ഷിക്കും എന്ന ഉമ തോമസിന്റെ വിശ്വാസത്തിനൊപ്പമായിരുന്നു തൃക്കാക്കര മണ്ഡലം എന്നാണ് വോട്ടെണ്ണി കഴിഞ്ഞപ്പോഴുള്ള ഭൂരിപക്ഷം വിളിച്ചുപറയുന്നത്.

6

പി ടി തോമസ് ബാക്കി വെച്ച് പോയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും എന്നാണ് ഉമ തോമസ് പറഞ്ഞിട്ടുള്ളത്. അതിനായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അഴിച്ചുവെച്ച രാഷ്ട്രീയക്കാരിയുടെ കുപ്പായമിടുകയാണ് 56 കാരിയായ ഉമ തോമസ്. വൈലാശ്ശേറി റോഡില്‍ പുതിയാപറമ്പില്‍ എന്ന വീട്ടിലാണ് ഉമ താമസിക്കുന്നത്. രണ്ട് മക്കളാണ് പിടി തോമസിനും ഉമയ്ക്കും. ഡോ.വിഷ്ണു തോമസ് (അസി. പ്രൊഫസര്‍, അല്‍ അസര്‍ ഡെന്റല്‍ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാര്‍ത്ഥി, ഗവ. ലോ കോളേജ്, തൃശൂര്‍). ഡോ.ബിന്ദു അബി തമ്പാന്‍ (മഴുവഞ്ചേരി സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക്, ആലുവ) ആണ് മരുമകള്‍.

വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+