Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കണ്ണനെതിരായ യുവതിയുടെ മൊഴി പുറത്ത്; റീൽ എടുക്കാൻ വിളിച്ചുവരുത്തി, പിന്നാലെ പീഡിപ്പിച്ചു; ഇത് പതിവ് രീതി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള . 'തൃക്കണ്ണൻ' എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശ് ഹാഫിസ് സജീവിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് നിയമവിദ്യാർത്ഥിയായ പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

ഒരുമിച്ച് റീൽ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് തന്നെ ഇരവികാടുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. വീടിന് സമീപത്ത് ഇയാൾ റീലും വീഡിയോയും ഷൂട്ട് ചെയ്യുന്ന വീടുണ്ട്. അവിടെ വെച്ചായിരുന്നു പീഡനം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി റീലുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

thrikkanan-1

അതേസമയം നിരവധി സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ഇത് തനിക്ക് നേരിട്ട് അറിയാം. തങ്ങൾ തമ്മിൽ ഒരു വർഷത്തോളം ബന്ധമുണ്ടായിരുന്നു. പിന്നീട് വഴക്കിനെ തുടർന്ന് ബന്ധം അവസാനിപ്പിച്ചു. ഇതിനിടയിലാണ് താനും പറ്റിക്കപ്പെടുകയാണെന്ന് മനസിലായതെന്നും യുവതി ആരോപിച്ചു.

തൃക്കണ്ണനെതിരെ ഇതിനു മുൻപ് രണ്ടുതവണ ആലപ്പുഴ പോലീസിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ പരാതിക്കാർ പിൻമാറി. അതേസമയം താനും പരാതിക്കാരിയും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും എന്നാൽ ഒത്തുപോകാൻ സാധിക്കാതിരുന്നതിനാൽ ബന്ധം പിരിയുകയായിരുന്നുവെന്നുമാണ് തൃക്കണ്ണൽ പോലീസിൽ നൽകിയ മൊഴി.

ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തിനടുത്ത് ഫോളോവേഴ്സ് തൃക്കണ്ണന് ഉണ്ട്. അറസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഇയാൾക്കെതിരെ കമന്റുമായി രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+