കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തോറ്റതെങ്ങനെ? ബിജെപിയുടെ ആ വോട്ടുകള്‍ ആര്‍ക്ക് കിട്ടി... ബാബു പറഞ്ഞത് സത്യം?

Google Oneindia Malayalam News

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. മുന്‍ എംഎല്‍എ കെ ബാബുവും സിറ്റിങ് എംഎല്‍എ എം സ്വരാജും തമ്മില്‍ തീ പാറുന്ന മത്സരം. 2016 ലെ തിരഞ്ഞെടുപ്പില്‍ കെ ബാബുവിനെ പരാജയപ്പെടുത്തിയാണ് എം സ്വരാജ് നിയമസഭയിലേക്ക് എത്തിയത്.

പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം

ജയിച്ചിട്ടും ഉമ്മന്‍ ചാണ്ടി തോറ്റതിന് തുല്യം ; ആദ്യ വിജയത്തിന് ശേഷം ആദ്യം ഈ 'തകര്‍ന്ന' ഭൂരിപക്ഷം...ജയിച്ചിട്ടും ഉമ്മന്‍ ചാണ്ടി തോറ്റതിന് തുല്യം ; ആദ്യ വിജയത്തിന് ശേഷം ആദ്യം ഈ 'തകര്‍ന്ന' ഭൂരിപക്ഷം...

അയ്യപ്പന്‍ വെറും കമ്മിയായിരുന്നോ! 100 ശതമാനം അണുവിമുക്ത കേരളം!!! ജോര്‍ജ്ജിനേയും വിടുന്നില്ല ട്രോളന്‍മാര്‍...അയ്യപ്പന്‍ വെറും കമ്മിയായിരുന്നോ! 100 ശതമാനം അണുവിമുക്ത കേരളം!!! ജോര്‍ജ്ജിനേയും വിടുന്നില്ല ട്രോളന്‍മാര്‍...

കഴിഞ്ഞ തവണ 4,467 വോട്ടുകള്‍ക്ക് വിജയിച്ച എം സ്വരാജ് ഇത്തവണ പരാജയപ്പെട്ടത് 992 വോട്ടുകള്‍ക്കാണ്. മികച്ച സാമാജികന്‍ എന്ന നിലയിലും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും എം സ്വരാജ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഏറെ മുമ്പിലായിരുന്നു. എന്നിട്ടും സ്വരാജ് എങ്ങനെ പരാജയപ്പെട്ടു? അതിന് ചില കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട് ഇടതുപക്ഷം. പരിശോധിക്കാം...

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ

ബിജെപിയ്ക്ക് താരതമ്യേന ശക്തമായ സ്വാധീനമുള്ള മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ ഒന്നാണ് തൃപ്പൂണിത്തുറ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് തൃപ്പൂണിത്തുറയില്‍ ബിജെപി സാന്നിധ്യം കൂടുതല്‍ പ്രകടമായിത്തുടങ്ങിയത്. 1991 മുതല്‍ 2001 വരെ കോണ്‍ഗ്രസിന്റെ കെ ബാബു മാത്രം വിജയിച്ച മണ്ഡലം.

മികച്ച എംഎല്‍എ

മികച്ച എംഎല്‍എ

2016 ല്‍ കെ ബാബുവിനെ പരാജയപ്പെടുത്തിയ എം സ്വരാജ് പിന്നീട് എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. സാമാജികന്‍ എന്ന നിലയില്‍ മാത്രമല്ല, മണ്ഡലത്തിലെ വികസന കാര്യങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്തി. താന്‍ എന്തൊക്കെ ചെയ്തു എന്നത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.

പ്രചാരണം എന്തായിരുന്നു

പ്രചാരണം എന്തായിരുന്നു

എം സ്വരാജ് വികസനവും രാഷ്ട്രീയവും ആയിരുന്നു തൃപ്പൂണിത്തുറയില്‍ പ്രചാരണ വിഷയമാക്കിയത്. എന്നാല്‍ കെ ബാബുവും ബിജെപിയും ശബരിമല സ്ത്രീ പ്രവേശന വിവാദമായിരുന്നു പ്രധാന വിഷയമാക്കിയത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എം സ്വരാജ് നടത്തിയ നിരീക്ഷണങ്ങളായിരുന്നു അവിടെ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്.

ബിജെപി വോട്ട് കിട്ടുമെന്ന് ബാബു

ബിജെപി വോട്ട് കിട്ടുമെന്ന് ബാബു

ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആയിരുന്നു ബാബുവിനെ തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. തനിക്ക് ബിജെപിയില്‍ നിന്ന് വോട്ട് കിട്ടുമെന്ന് പരസ്യമായി പറഞ്ഞ ആളായിരുന്നു കെ ബാബു. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് തന്നെ സംഭവിച്ചു എന്നാണ് ഇടത് വിലയിരുത്തല്‍.

ബിജെപിയ്ക്ക് എത്ര വോട്ട്?

ബിജെപിയ്ക്ക് എത്ര വോട്ട്?

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുറവൂര്‍ വിശ്വംഭരന്‍ ആയിരുന്നു തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് ബിജെപി നേടിയത് 29,843 വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ കെഎസ് രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ ബിജെപി നേടിയത് 23,756 വോട്ടുകള്‍ മാത്രം. അപ്പോള്‍ ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോയി എന്ന ചോദ്യം തികച്ചും സ്വാഭാവികമാണ്.

എന്നിട്ടും ഭൂരിപക്ഷം കുറഞ്ഞു

എന്നിട്ടും ഭൂരിപക്ഷം കുറഞ്ഞു

ബിജെപി വോട്ടുകള്‍ കിട്ടിയിട്ടും തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് വലിയ ഭൂരിപക്ഷം നേടാന്‍ ആയിട്ടില്ല എന്നാണ് ഇടത് വിലയിരുത്തല്‍. ആകെ കിട്ടിയത് 992 വോട്ടിന്റെ ഭൂരിപക്ഷമാണ്. എന്നാല്‍ സ്വരാജിന്റെ പരാജയത്തിന് വഴിവച്ചതില്‍ മറ്റൊന്നും പ്രധാനഘടകമായിട്ടുണ്ടെന്നും ചിലര്‍ പറയുന്നു.

നോട്ട കൊണ്ടുപോയ വോട്ടുകള്‍

നോട്ട കൊണ്ടുപോയ വോട്ടുകള്‍

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നോട്ടയ്ക്ക് ലഭിച്ചത് 1,089 വോട്ടുകളാണ്. കെ ബാബുവിന്റെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് ഇത് എന്നതും ശ്രദ്ധേയം. എന്തായാലും ആ വോട്ടുകള്‍ സ്വരാജിന് കിട്ടുമായിരുന്നു എന്ന് വിലയിരുത്തുക വയ്യ. എങ്കിലും സ്വരാജിന്റെ പരാജയം ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ പ്രഹരം തന്നെയാണ്.

ബാബുവിന്റെ രാഷ്ട്രീയ വിജയം

ബാബുവിന്റെ രാഷ്ട്രീയ വിജയം

തൃപ്പൂണിത്തുറയിലെ വിജയത്തോടെ കോണ്‍ഗ്രസിനുള്ളിലും കെ ബാബു രാഷ്ട്രീയ വിജയം നേടിയിരിക്കുകയാണ്. ബാബുവിനെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യവും തൃപ്പൂണിത്തുറയില്‍ ഉണ്ടായിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബാബു സീറ്റ് നേടിയത് എന്നും ആക്ഷേപമുയര്‍ന്നിരുന്നു.

Recommended Video

cmsvideo
ഇത് ഐതിഹാസിക വിജയം..കേരളം വേറെ ലെവലാകും


സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Udumbamchola Election Result 2021: How M Swaraj defeated by K Babu? Did BJP help Babu to overcome M Swaraj ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X