മൃതദേഹത്തിന്റെ നഗ്ന ചിത്രം: 'സാറിന്റെ ഭാര്യക്ക് ഈ ഗതിവന്നിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു'
ചാലക്കുടി: ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തു വിട്ട സ്റ്റുഡിയോ ഉടമയെ മര്‍ദിച്ച കേസില്‍ ജയിലിലാണ് പൊന്നാംപള്ളില്‍ തെക്കേക്കുന്നേല്‍ സിജു ജോസഫ്. 13 ഉം 11 ഉം വയസ്സ് മാത്രം പ്രായമുള്ള മക്കളെ സംരക്ഷിച്ചുനിര്‍ത്തുന്നത് ഇപ്പോള്‍ ഭാര്യയുടെ അമ്മ വിജയയാണ്.
കഴിഞ്ഞ ഏപ്രില്‍ 24 നാണ് വീരന്‍ചിറങ്ങരയില്‍ ഓട്ടോറിക്ഷ അപകടത്തില്‍ വിജയയുടെ മകള്‍ ലിജി മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് എത്തിയ പോലീസ് ഫോട്ടോഗ്രഫര്‍മാരെ കൊണ്ടുവന്നിരുന്നില്ല. മറ്റ് ഫോട്ടോഗ്രാഫര്‍മാരെ അന്വേഷിച്ചെങ്കിലും ഞായറാഴ്ചയായത് കൊണ്ട് ആരെയും കിട്ടിയില്ല.

തുടര്‍ന്നാണ് കോടശേരി പഞ്ചായത്തിലെ പത്താം വാര്‍ഡ് അംഗം ജോഫിന്‍ ഫ്രാന്‍സിസിന്റെ മൊബൈല്‍ ഫോണില്‍ ഇന്‍ക്വസ്റ്റ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലീസ് പറയുന്നത്. ഇത് പ്രിന്റ് ചെയ്യാന്‍ കുറ്റിച്ചിറയിലുള്ള സിന്ദൂരി സ്റ്റുഡിയോ ഉടമ സിദ്ധാര്‍ഥനെ ഏല്‍പിക്കുച്ചു. ചിത്രങ്ങള്‍ പ്രിന്റെടുത്ത് പോലീസിനു കൈമാറുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സിദ്ധാര്‍ഥന്‍ മൃതദേഹത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്‌തെന്നാണ് പരാതി. ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിവരം അറിഞ്ഞ ലിജിയുടെ ഭര്‍ത്താവ് സിജു ഇത് ചോദിക്കാന്‍ സ്റ്റുഡിയോയില്‍ എത്തി.
ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
സിജുവും സിദ്ധാര്‍ഥനുമായി വാക്കേറ്റമുണ്ടായി. മര്‍ദനമേറ്റ സിദ്ധാര്‍ഥന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ഇതിന് പിന്നാലെ മകളുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ വിവരം അറിഞ്ഞ വിജയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
മൊഴിയെടുക്കാന്‍ എത്തിയ പോലീസുകാരോട് വിജയ ചോദിച്ച ചോദ്യം ആരുടെയും കണ്ണ് നിറയ്ക്കും. ''സാറിന്റെ ഭാര്യയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍ എന്തു ചെയ്യുമായിരുന്നു?'' പരാതിയില്‍ മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ വളളിക്കുളങ്ങര സിഐയോട് വിജയ ചോദിച്ചു.
പട്ടികജാതി വിഭാഗത്തില്‍ പെട്ട വിജയയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചതിനാല്‍ മകളും കുടുംബവുമായിരുന്നു ഏക ആശ്രയം. വിജയയുടെ മകന്‍ ഭിന്നശേഷിക്കാരനാണ്. സ്റ്റുഡിയോ ഉടമ സിദ്ധാര്‍ഥനെ മര്‍ദിച്ചെന്ന കേസില്‍ മരുമകനുമായി തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെന്നും അന്നു തന്നെ വിട്ടയയ്ക്കുമെന്ന ഉറപ്പുനല്‍കിയെങ്കിലും സിജുവിനെ അറസ്റ്റ് ചെയ്ത് ജയിലിട്ടെന്നും വിജയ പറഞ്ഞു.












Click it and Unblock the Notifications