Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ ചാണകം, സംഘി വിളി: ചാന്‍സിനായി വരുന്ന പെണ്‍കുട്ടികളെ പേടി: ടിനി ടോം

നിരവധി തവണ സൈബർ ഇടങ്ങലിലെ വിമർശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള താരമാണ് ടിനി ടോം. മിമിക്രി, രാഷ്ട്രീയം തുടങ്ങിയ വിവധ വിഷയങ്ങളില്‍ അദ്ദേഹത്തിനെതിരെ വിമർശനം ഉണ്ടായി. മിമിക്രിയുടെ പേരിലുള്ള വിമർശനം അടുത്തിടെ കൂടുതല്‍ സജീവമാവുന്നതാണ് കാണാന്‍ സാധിച്ചടത്. നിരവധിയാളുകള്‍ ഈ വിമർശനം ഏറ്റപിടിച്ച് രംഗത്ത് വന്നതോടെ ഇപ്പോഴിതാ ഇതിനെല്ലാമുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

അതോടൊപ്പം തന്നെ തന്റെ രാഷ്ട്രീയ നിലപാടും ബി ജെ പി നേതാവും നടനുമായ മുന്‍ എംപി സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായങ്ങളും ടിനി ടോം തുറന്ന് പറയുന്നുണ്ട്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്ന്.

സുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ ചിലർ എന്നെ ചാണകം

സുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ ചിലർ എന്നെ ചാണകം, സംഘി എന്ന് വിളിക്കും. പക്ഷെ സുരേഷേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തിയും ഇഷ്ടമാണെന്നാണ് അഭിമുഖത്തില്‍ താരം പറയുന്നത്. സത്യത്തില്‍ ഞാനൊരു സംഘിയോ കമ്മിയോ കൊങ്ങിയൊ ഒന്നുമല്ല. നല്ലത് ചെയ്യുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കുന്ന ആളാണ് ഞാനെന്നും ടി ടോം തുറന്ന് പറയുന്നു.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

ഒരാള്‍ ഹിന്ദു ആകുന്നതോ ക്രിസ്ത്യാനി ആവുന്നതും നമ്മുടെ തിരഞ്ഞെടുപ്പ്

ഒരാള്‍ ഹിന്ദു ആകുന്നതോ ക്രിസ്ത്യാനി ആവുന്നതും നമ്മുടെ തിരഞ്ഞെടുപ്പ് അല്ലല്ലോ. ആക്‌സിഡന്റ്‌ലി നമ്മള്‍ ജനിച്ചു പോകുന്നതാണ്. പിന്നെ എന്തിനാണ് ഈ വേര്‍തിരിവുകള്‍. പിന്നെ ഈ കാലഘട്ടം കൂടുതല്‍ വിഷയമായിട്ട് വരുകയാണ്. നമ്മളൊരു കോമഡി ചെയ്തിട്ടുണ്ടെങ്കില്‍ ബോഡി ഷെയ്മിങ്ങാണന്നൊക്കെ പറയുന്ന സാഹചര്യമാണ് ഉള്ളത്. കോമഡി ചെയ്യുമ്പോള്‍ ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വരുന്നത് മോശമാണ്.

കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന

നേരത്തെ കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ആ കുട്ടിയെ എനിക്ക് അറിയാം. ആ കുട്ടി ചെറിയ റോള്‍ ചെയ്യാന്‍ വേണ്ടി സിനിമയില്‍ വന്നതാണ്. എന്നോട് വന്ന് റോള്‍ ചോദിച്ചിരുന്നു. പെണ്‍കുട്ടികള്‍ വന്നാല്‍ പ്രത്യേകിച്ച് ഞാന്‍ അകലം പാലിക്കുന്നുണ്ട്. കാലഘട്ടം മാറി. അവസരം ചോദിച്ച് വരുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണെന്നും ടിനി ടോം പറയുന്നു.

പാവപ്പെട്ട മിമിക്രിക്കാര് ജീവിക്കുന്നത് ഈ കാശ്

പാവപ്പെട്ട മിമിക്രിക്കാര് ജീവിക്കുന്നത് ഈ കാശ് കൊണ്ടാണെന്ന് ഞാന്‍ ആ പെണ്‍കുട്ടിയെ വിളിച്ച് പറഞ്ഞിരുന്നു. എനിക്ക് വേണ്ടിയായിരുന്നില്ല ഞാന്‍ അത് ആവശ്യപ്പെട്ടത്. പ്രളയമൊക്കെ കഴിഞ്ഞ് കലാകാരന്‍മാർ വലിയ ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. ബോഡി ഷെയ്മാണെന്നൊക്കെ പറഞ്ഞ് എന്റെ സഹോദരങ്ങളെ വേദനിപ്പിച്ചാല്‍ എനിക്ക് വിഷമം വരും. അതുകൊണ്ടാണ് അവരെ വിളിച്ച് സംസാരിച്ചത്. ഇക്കാര്യം പുറത്ത് വിടാതെ മറ്റ് ചില ഭാഗങ്ങളാണ് പുറത്ത് വിട്ടത്.

തനിക്കെതിരെ വരുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ട്.

തനിക്കെതിരെ വരുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. ഹേറ്റേഴ്‌സ് ആര്‍ മൈ ഫാന്‍സ്. എനിക്ക് ഇനി മിമിക്രി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല. ഞാന്‍ കഴിഞ്ഞ ദിവസം ഒരു ബ്ലൈന്‍ഡ് സ്‌കൂളില്‍ പോയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒരു കാന്‍സര്‍ വാര്‍ഡോ ബ്ലൈന്‍ഡ് സ്‌കൂളോ സന്ദര്‍ശിച്ചാല്‍ നമുക്ക് അഹങ്കാരമുണ്ടാവില്ല. എനിക്ക് സിനിമയുടെ കുടുംബപാരമ്പര്യമൊന്നുമില്ല. ട്രൂപ്പുകളിലേക്ക് വന്നു. പിന്നെ ലോകം മുഴുവന്‍ കറങ്ങാന്‍ പറ്റിയെന്നും താരം വ്യക്തമാക്കുന്നു.

സിനിമയിലേക്ക് ഒരു എന്‍ട്രി ആണ് ഉദ്ദേശിച്ചത്.

സിനിമയിലേക്ക് ഒരു എന്‍ട്രി ആണ് ഉദ്ദേശിച്ചത്. മിമിക്രി കൊണ്ട് എന്താണോ നേടാനുള്ളത് അത് ഞാന്‍ നേടി. 10 വര്‍ഷം മുമ്പ് പ്രാഞ്ചിയേട്ടനിലേക്ക് എന്‍ട്രി ലഭിച്ചു. ആ സിനിമയിലേക്ക് മമ്മൂട്ടി തന്നെയാണ് എന്‍ട്രി തരുന്നതും ഡ്യൂപ്പ് ആക്കുന്നതും. ഇതുവരെ ആരേയും വെറുപ്പിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു. ട്രോളന്‍മാരെക്കുറിച്ച് നേരത്തെ പറഞ്ഞ വാക്കുകള്‍ തെറ്റായ രീതിയിലാണ് ചിലർ പ്രചരിപ്പിച്ചതെന്നും മോശം കമ്മന്റ്സ് ഇടുന്നവരെ കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും ടിനി ടോം നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+