Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം യുവാവുമായി പ്രണയം.. കാമുകനെ കൊല്ലുമെന്ന് ആർഎസ്എസ് ഭീഷണി.. യോഗ കേന്ദ്രത്തിലെ യുവതിയുടെ പരാതി

മലപ്പുറം: മതംമാറി പ്രണയിക്കുകയോ വിവാഹം ചെയ്യുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ ഘര്‍വാപ്പസി നടത്തുന്ന തൃപ്പൂണിത്തുറ യോഗ സെന്ററിനെ കുറിച്ച് പുറത്ത് വന്നിട്ടുള്ള വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഈ സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്ത് വന്ന പെണ്‍കുട്ടികള്‍, പീഡനം അടക്കം നടക്കുന്നുവെന്ന വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. യോഗ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്ത് വന്ന പെണ്‍കുട്ടി പോലീസില്‍ അഭയം തേടിയിരിക്കുകയാണ്.

യോഗ കേന്ദ്രത്തില്‍ കടുത്ത പീഡനം

യോഗ കേന്ദ്രത്തില്‍ കടുത്ത പീഡനം

കൊണ്ടോട്ടി സ്വദേശിനിയാണ് തൃപ്പൂണിത്തുറ യോഗ സെന്ററില്‍ നിന്നും രക്ഷപ്പെട്ട് മലപ്പുറം എസ്പി ഓഫീസില്‍ അഭയം തേടിയത്. യോഗ കേന്ദ്രത്തില്‍ കടുത്ത പീഡനം നടക്കുന്നതായി യുവതി പോലീസിന് പരാതിയും നല്‍കിയിട്ടുണ്ട്.

കാമുകനെ കൊലപ്പെടുത്തുമെന്ന്

കാമുകനെ കൊലപ്പെടുത്തുമെന്ന്

മുസ്ലീം യുവാവുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് യുവതിയെ യോഗാ കേന്ദ്രത്തില്‍ എത്തിച്ചത്. പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ കൊലപ്പെടുത്തുമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടിട്ടുണ്ട്.

മുസ്ലീം യുവാവുമായി പ്രണയം

മുസ്ലീം യുവാവുമായി പ്രണയം

ഇരുപത്തിയൊന്നുകാരിയായ യുവതി തന്റെ പതിനാലാം വയസ്സ് മുതല്‍ നാട്ടുകാരനായ മുസ്ലീം യുവാവുമായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ബന്ധം ഉപേക്ഷിക്കാന്‍ ആര്‍എസ്എസുകാരനായ ബന്ധുവില്‍ നിന്നും യുവതിക്ക് സമ്മര്‍ദമുണ്ടായിരുന്നു.

ഘര്‍വാപ്പസി കേന്ദ്രത്തിലെത്തിച്ചു

ഘര്‍വാപ്പസി കേന്ദ്രത്തിലെത്തിച്ചു

എന്നാല്‍ പ്രണയം ഉപേക്ഷിക്കാന്‍ യുവതി തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് യുവതിയെ നിര്‍ബന്ധിച്ച് തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രത്തിലെത്തിച്ചത്. അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ യോഗ കേന്ദ്രത്തിലെത്തിച്ചത്.

രക്ഷപ്പെട്ട് പുറത്തെത്തി

രക്ഷപ്പെട്ട് പുറത്തെത്തി

എന്നാല്‍ യോഗ കേന്ദ്രത്തില്‍ സ്വന്തം ഇഷ്ടപ്രകാരം ചെന്നതാണ് എന്ന് ഭീഷണിപ്പെടുത്തി എഴുതിച്ച് ഒപ്പിട്ട് വാങ്ങിയെന്ന് യുവതി പരാതിയില്‍ പറയുന്നു. യോഗാ കേന്ദ്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷമാണ് യുവതി അവിടെ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയത്.

ക്രൂരമായി മര്‍ദിച്ചിരുന്നു

ക്രൂരമായി മര്‍ദിച്ചിരുന്നു

ഈ ഘര്‍വാപ്പസി കേന്ദ്രത്തില്‍ നിന്നും നേരത്തെ രക്ഷപ്പെട്ട് പുറത്തെത്തിയ ശ്രുതി, ശ്വേത, ആതിര എന്നിവരടക്കം 65 സ്ത്രീകള്‍ അവിടെ ഉണ്ടായിരുന്നതായി യുവതി പറയുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചവരെ യോഗ കേന്ദ്രത്തിലുള്ളവര്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് യുവതി പറയുന്നു.

5 മാസമായി തടവിലായിരുന്നു

5 മാസമായി തടവിലായിരുന്നു

ശബ്ദമുണ്ടാക്കിയാല്‍ വായില്‍ തുണി തിരുകുകയും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കെട്ടിയിടുകയും ചെയ്യുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ 5 മാസമായി യുവതി യോഗാകേന്ദ്രത്തിലെ തടവിലായിരുന്നു.

 മകളെ കാണാനില്ലെന്ന്

മകളെ കാണാനില്ലെന്ന്

പരാതി നല്‍കിയ ശേഷം പെണ്‍കുട്ടിയും കാമുകനും എവിടെയാണ് എന്ന് കണ്ടെത്താനായിട്ടില്ല. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+