Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കുതിച്ചു; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്, വിപണിയില്‍ പൊടുന്നനെ മാറ്റം, അറിയാം പവന്‍ വില

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കയറുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇന്ന് സ്വര്‍ണമെത്തി. വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത. ആഗോള വിപണിയില്‍ ഇന്നലെ സംഭവിച്ച ചില മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. എങ്കിലും ചില ആശ്വാസത്തിന് വകയുണ്ട്. എണ്ണ വിലയും ഡോളര്‍ സൂചികയും ഉയര്‍ന്നു.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവില പവന് 52440 രൂപയായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഈ വില. പിന്നീട് നേരിയ തോതില്‍ വില കയറാന്‍ തുടങ്ങി. രൂപയുടെ മൂല്യം ഇടിയുന്നത് ആശങ്കയുണ്ടാക്കുന്ന ഘടകമാണ്. അമേരിക്കയിലെ പലിശ നിരക്ക് ഉയര്‍ന്ന് നിന്നിട്ടും സ്വര്‍ണം വില കൂടാന്‍ കാരണം മറ്റൊന്നാണ്.

gold-price-may7

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 53080 രൂപയാണ്. തിങ്കളാഴ്ചത്തെ വിലയില്‍ നിന്നും 240 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6635 ലെത്തി. അമേരിക്കയിലെ പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. മാത്രമല്ല, ഡോളര്‍ സൂചിക ഉയരുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാണ്. എന്നിട്ടും സ്വര്‍ണവില വര്‍ധിക്കുന്നതിന് പിന്നില്‍ ചൈനയാണ് എന്നാണ് പറയപ്പെടുന്നത്.

ചൈനയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഓഹരി വിപണിയും വലിയ തകര്‍ച്ച നേരിടുകയാണ്. ഈ വേളയില്‍ ചെറുകിട നിക്ഷേപകര്‍ വരെ സ്വര്‍ണം വാങ്ങുന്നതാണ് ട്രെന്‍ഡ്. ചൈനയില്‍ നിന്ന് വന്‍തോതില്‍ ആവശ്യം ഉയരുന്നതിനാല്‍ സ്വര്‍ണത്തിന് വില നാള്‍ക്കുനാള്‍ കൂടുകയാണ്. മാത്രമല്ല, ചൈനീസ് കേന്ദ്ര ബാങ്ക് ഡോളര്‍ വിറ്റ് സ്വര്‍ണം വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇന്നലെ ഇസ്രായേല്‍ തള്ളിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് പിന്നീട് ഹമാസ് പ്രഖ്യാപിച്ചത് ആശ്വാസമായി. ഇതിനോട് ഇസ്രായേല്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. അനുകൂലമായി പ്രതികരിച്ചാല്‍ സമാധാനം പുലരുകയും വിപണികള്‍ സജീവമാകുകയും ചെയ്യും.

ആശങ്ക ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ എണ്ണ വില വര്‍ധിക്കുകയാണ് ചെയ്യുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.56 ഡോളറായി വില. ഡോളര്‍ സൂചിക നേരിയ തോതില്‍ ഉയര്‍ന്ന് 105.17ലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.47 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപയുടെ കിതപ്പ് മാറ്റാന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടലുണ്ടായേക്കും. റിസര്‍വ് ബാങ്കും വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 58000 രൂപയോളം ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 51000 രൂപ കിട്ടാനാണ് സാധ്യത. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം സ്വീകരിക്കുക. സ്വര്‍ണം വാങ്ങാന്‍ ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. 18 ക്യാരറ്റ് സ്വര്‍ണത്തിന്റെ പുതിയ ഡിസൈനിലുള്ള ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+