Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില നേരിയ ആശ്വാസത്തില്‍; ഇന്ന് കുറഞ്ഞത് എത്ര എന്നറിയാം... വില കുറയുമ്പോള്‍ ചെയ്യേണ്ടത്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കഴിഞ്ഞാഴ്ച വന്‍ ഉയര്‍ച്ച രേഖപ്പെടുത്തുകയും ശനിയാഴ്ച മുതല്‍ ഒരേ വിലയില്‍ തുടരുകയും ചെയ്ത ശേഷമാണ് ഇന്ന് നാമമാത്രമായ കുറവ് വന്നിരിക്കുന്നത്. വിലയിലെ ഇന്നത്തെ മാറ്റം ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമുണ്ടാക്കില്ല. എങ്കിലും വരും ദിവസങ്ങളിലും വില കുറയുമെന്ന ആശ്വാസം നല്‍കുന്നു.

സ്വര്‍ണവിലയില്‍ ഉടനെ വലിയ വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല എന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന വിവരം. നേരിയ തോതിലുള്ള ചാഞ്ചാട്ടത്തിനാണ് സാധ്യത. എന്നാല്‍ അടുത്ത മാസം വില കൂടുമെന്നും അവര്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നേരിയ തോതിലാണെങ്കില്‍ പോലും വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങാം. ഇനിയും വലിയ തോതില്‍ കുറയട്ടെ എന്ന് കാത്തിരിക്കുന്നത് ഉചിതമാകില്ല.

goldprice-august20

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53280 രൂപയാണ് നല്‍കേണ്ടത്. 80 രൂപയുടെ മാത്രം കുറവാണുള്ളത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6660 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5510 രൂപയിലുമെത്തി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 2500 ഡോളറില്‍ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 2512 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് നേരിയ തോതില്‍ ഇടിയുകയാണ്.

ആഗോള വിപണിയില്‍ ഡോളര്‍ വലിയ തിരിച്ചടി നേരിടുന്നുണ്ട്. ഡോളര്‍ സൂചിക 102ലും താഴെ എത്തി. നേരത്തെ 106ലായിരുന്നു. ഡോളര്‍ സൂചിക ഇടിയുമ്പോള്‍ യൂറോ, യെന്‍, യുവാന്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രധാന കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലും വര്‍ധിക്കും. ഇതാണ് ഡോളര്‍ മൂല്യമിടിയുമ്പോള്‍ സ്വര്‍ണവില ഉയരാനുള്ള കാരണം.

ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ഇന്ന് 58000 രൂപ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണിക്കൂലി, ജിഎസ്ടി എന്നിവ കൂടി നല്‍കുമ്പോഴാണിത്. കേരളത്തിലേക്കാള്‍ സ്വര്‍ണവില കുറവാണ് യുഎഇയില്‍. എന്നാല്‍ പണിക്കൂലിയും നികുതിയും അവിടെയുമുണ്ട്. പ്രവാസികള്‍ക്ക് യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് നേരിയ ലാഭമുണ്ടാക്കും. അതേസമയം, ഇന്ന് പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ 51500 രൂപ വരെ പവന് ലഭിക്കും.

സ്വര്‍ണവില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കുന്നതാണ് നല്ലത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന പദ്ധതിയാണിത്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കിയാണ് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് എങ്കില്‍ ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുണ്ട്. നല്‍കുന്ന തുക കുറയുമ്പോള്‍ കാലാവധിയിലും മാറ്റം വരും.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത് സ്വാഭാവിക നടപടിയാണ്. അതേസമയം, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതാണ് വില ഇടിയാന്‍ കാരണമത്രെ. ബ്രെന്റ് ക്രൂഡ് ബാരലിന് 77.12 ഡോളര്‍ ആണ് ഏറ്റവും പുതിയ എണ്ണവില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+