Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില താഴോട്ട്; പ്രതീക്ഷയോടെ ഉപഭോക്താക്കള്‍, സ്വര്‍ണം വാങ്ങാന്‍ ഇനി ദുബായില്‍ പോകേണ്ട

കൊച്ചി: രണ്ട് ദിവസത്തെ കയറ്റത്തിന് ശേഷം കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഇന്നത്തെ വില. അന്തര്‍ദേശീയ വിപണിയില്‍ നേരിയ തോതില്‍ കുറഞ്ഞതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. അതേസമയം, വരും ദിവസങ്ങളില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. ഡോളര്‍ മൂല്യം വര്‍ധിച്ചതും സ്വര്‍ണവില കുറയാന്‍ കാരണമായി.

ദിവസങ്ങള്‍ക്ക് മുമ്പ് വരെ കേരളത്തിലെ സ്വര്‍ണവിലയും ദുബായിലെ സ്വര്‍ണവിലയും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. ഒരു പവന് 5000 രൂപയോളം കുറവായിരുന്നു ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍. ഈ അവസരം പ്രവാസികള്‍ മുതലെടുത്തിരുന്നു. എന്നാല്‍ ഇറക്കുമതി നികുതി കുറച്ചതോടെ ഇന്ത്യയിലെ സ്വര്‍ണവില ഗണ്യമായി കുറഞ്ഞു. ഇതോടെ രണ്ടിടത്തെയും സ്വര്‍ണവില ഏകദേശം അടുത്തെത്തി...

goldprice-july30

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 50560 രൂപയാണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6320 രൂപയിലെത്തി. പവന് 160 രൂപ താഴ്ന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5230 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 88 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ ഔണ്‍സിന് 2390 ഡോളറില്‍ താഴെയാണ് രാവിലെയുള്ള വ്യാപാരം. നേരിയ മുന്നേറ്റം വ്യാപാരത്തില്‍ കാണുന്നുണ്ട്.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച് സുപ്രധാന തീരുമാനം നാളെ എടുക്കും. ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ പലിശ നിരക്ക് സംബന്ധിച്ച കണക്കുകളും വൈകാതെ പുറത്തുവരും. ഇതെല്ലാം സ്വര്‍ണവിലയെ കൂടി സ്വാധീനിക്കും. ഡോളര്‍ സൂചിക നേരിയ മുന്നേറ്റത്തിലാണ്. 104.68 എന്ന നിരക്കിലാണ് സൂചിക. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.73 എന്ന നിരക്കിലാണ്.

എണ്ണവില കുറഞ്ഞു വരുന്നു എന്നതാണ് വിപണിയില്‍ നിന്നുള്ള മറ്റൊരു പ്രധാന വിവരം. ബ്രെന്റ് ക്രൂഡ് ബാരലിന് 79.46 ഡോളര്‍ എന്ന നിരക്കിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 80 ഡോളറിന് മുകളിലായിരുന്നു വില. എണ്ണ വില കുറയുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. അതേസമയം, ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതും കേരളത്തിലെ വിലയും തമ്മിലുള്ള മാറ്റം വിശദമാക്കാം...

കേരളം-ദുബായ് സ്വര്‍ണവില വ്യത്യാസം

ഇറക്കുമതി നികുതി 15ല്‍ നിന്ന് 6 ശതമാനമാക്കി കുറച്ചതാണ് രാജ്യത്തെ സ്വര്‍ണവില ഇടിയാന്‍ കാരണം. കേരളത്തില്‍ സ്വര്‍ണ വ്യാപാരം 15 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. സ്വര്‍ണത്തിനുള്ള ജിഎസ്ടി നിലവില്‍ മൂന്ന് ശതമാനമാണ്. ഒരു ശതമാനമാക്കി താഴ്ത്തണമെന്ന ആവശ്യവും ജ്വല്ലറി വ്യാപാരികള്‍ക്കുണ്ട്. നിലവില്‍ ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ 1000 രൂപയില്‍ താഴെ മാത്രം വില വിത്യാസമേയുള്ളൂ.

ദുബായില്‍ ഒരു ഗ്രം സ്വര്‍ണത്തിന് 268 ദിര്‍ഹമാണ് വില. അതായത് 6107.72 രൂപ. അഞ്ച് ശതമാനം വാറ്റും അഞ്ച് ശതമാനം പണിക്കൂലിയും കൂടി ഇതോടൊപ്പം ചേരുമ്പോള്‍ മൊത്തം 6733.75 രൂപ വരും. ഒരു പവന് 53870 രൂപയും. കേരളത്തിലെ സ്വര്‍ണത്തിന് അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേരുമ്പോള്‍ ഒരു പവന് 54680 രൂപയാണ് വരുന്നത്. അതായത് 810 രൂപ മാത്രമാണ് ദുബായിലേക്കാള്‍ കേരളത്തില്‍ കൂടുതലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+