കൊച്ചി മെട്രോ ട്രാക്കിനും പ്രത്യേകതകളുണ്ട്; കരുതിയിരുന്നോള്ളൂ, മുറിച്ചു കടന്നാൽ...പണി കിട്ടും!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന് സംഭവമാണ് മെട്രോ റെയിലിന്റെ ഉദ്ഘാടനം. എന്നാൽ മെട്രോയിലെ നിയമ ലംഘനങ്ങൾ വച്ച് പൊറുപ്പിക്കില്ല. റെയില്‍ പാളം മുറിച്ചു കടക്കുന്നത് നാട്ടില്‍ പതിവുള്ള കാര്യമാണ്. പാളം മുറിച്ചു കടക്കുന്നത് കുറ്റകരവും അപകടകരവുമാണെന്ന് റെയില്‍വേ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും ഇതിൽ കാര്യമായ കുറവൊന്നും ഉണ്ടാകാറില്ല.

എന്നാൽ മെട്രോയുടെ പാളം മുറിച്ച് കടന്നാൽ റെയിൽ പാളം മുറിച്ചു കടക്കുന്നപോലെ ലാഘവത്തോടെ അധികൃതർ നോക്കിയിരിക്കില്ല. അത്തരത്തിലുള്ള ഒരു നിയമലംഘനവും മെട്രോ വച്ച് പൊറുപ്പിക്കില്ല. ശക്തമായ നിയമനടപടിയാണ് മെട്രോ സ്വീകരിക്കുക. യാത്രക്കാർ പാളം മുറിച്ചു കടക്കുന്നത് തടയാൻ സംവിധാനമുണ്ടാകും.

Kochi Metro

അത് മാത്രമല്ല, മെട്രോ റെയിൽ മുറിച്ചു കടക്കുന്ന വൻ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ പറയുന്നു. തേഡ് റെയില്‍ സംവിധാനം ഉപയോഗിച്ചാണ് കൊച്ചി മെട്രോയില്‍ വൈദ്യുതിയും ആശയ വിനിമയങ്ങളും എത്തിക്കുന്നത്. ട്രാക്കിനോടു ചേർന്നുള്ള മൂന്നാം റെയിൽ ആണത്. മറ്റ് മെട്രോയിൽ നിന്നും കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്.

പരിപാലനത്തിനുള്ള ചെലവു കുറവു തന്നെയാണ് തേഡ് റെയിലിന്റെ പ്രത്യേകത. മെട്രോയുടെ തേർഡ് ലൈനിനെ കുറിച്ച് പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‍ എ‌ എല്‍ എസ്, ടോണി ജോണ്‍ പറയുന്നത് ശ്രദ്ധിക്കൂ...

English summary
Tony John speaks about Metro's third rail
Please Wait while comments are loading...