Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസിലെ ഉന്നതന്‍ ആലുവയിലെ രാഷ്ട്രീയ നേതാവ്?: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായി മാറിയേക്കാവുന്ന നിരവധി വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനും സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളായിരുന്നു. ദിലീപിന്റേതെന്ന പേരില്‍ ചില ശബ്ദ സന്ദേശങ്ങളും അദ്ദേഹം പുറത്ത് വിട്ടിരുന്നു.

കേസില്‍ ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകളില്‍ എത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ഈ ദൃശ്യങ്ങള്‍ ഒരു ഉന്നതന്‍ ദിലീപീന്റെ ആലുവയിലെ വസതിയില്‍ എത്തിച്ച് നല്‍കിയതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. റിപ്പോർട്ട് ടിവിക്ക് നല്‍കിയ അഭമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍.

ദിലീപിന് നല്‍കിയ വി ഐ പി ആലുവയിലെ രാഷ്ട്രീയ നേതാവെന്ന് സൂചനകള്‍

ബാലചന്ദ്രന്റെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ ആ ഉന്നതന്‍ ആര് എന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായിരുന്നു. ഇപ്പോഴിതാ ദൃശ്യങ്ങള്‍ കേസിലെ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിന് നല്‍കിയ വി ഐ പി ആലുവയിലെ രാഷ്ട്രീയ നേതാവെന്ന് സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ്. റിപ്പോർട്ടർ ടിവിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

കാവ്യയേക്കാള്‍ വളർന്നോ മീനാക്ഷി: വൈറലായി പുതിയ ചിത്രം, കൂടെ കുഞ്ഞ് മഹാലക്ഷ്മിയും

ദൃശ്യങ്ങള്‍ എത്തിച്ച് നല്‍കിയ ആളുടെ പേര് വിവരമൊന്നും അറിയില്ല.

ദൃശ്യങ്ങള്‍ എത്തിച്ച് നല്‍കിയ ആളുടെ പേര് വിവരമൊന്നും അറിയില്ല. എന്നാല്‍ കണ്ടാലറിയുമെന്നും ബാലചന്ദ്ര കുമാർ നേരത്തെ റിപ്പോർട്ടർ ടിവിയോട് തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ രാഷ്ട്രീയ നേതാവ് നടനുമായി വളരെ നാളായി അടുത്ത സൗഹൃദമുള്ളയാളായിരുന്നെന്നാണ് സൂചനയെന്നും റിപ്പോർട്ടർ അവകാശപ്പെടുന്നു.

രാഷ്ട്രീയ നേതാവും ദിലീപും ഒരുമിച്ച് യു എ ഇയിലേക്ക് യാത്ര

സംഭവത്തിന് പിന്നാലെ ഈ രാഷ്ട്രീയ നേതാവും ദിലീപും ഒരുമിച്ച് യു എ ഇയിലേക്ക് യാത്ര തിരിച്ചിരുന്നു. ഈ സംഭവത്തില്‍ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ അന്വേഷണ നടത്തിയിരുന്നു. ഈ ഉന്നതനും ദിലീപുമായി പല തവണ ഫോണില്‍ സംസാരിച്ചിരുന്നെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹത്തിനെ മൊഴി എടുക്കുകയും ചെയ്തിരുന്നു.

തന്റെ സിം ദുബായിൽ വെച്ച് നഷ്ടപ്പെട്ടെന്നായിരുന്നു അന്ന് ചോദ്യം ചെയ്യലിൽ

തന്റെ സിം ദുബായിൽ വെച്ച് നഷ്ടപ്പെട്ടെന്നായിരുന്നു അന്ന് ചോദ്യം ചെയ്യലിൽ ഈ ഉന്നതൻ നൽകിയ മൊഴി. ഉന്നതന്റെ ഫോണ്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഈ ഘട്ടത്തില്‍ തന്നെ അന്വേഷണത്തില്‍ കാര്യമായ ഉന്നത ഇടപെടലുകള്‍ ഉണ്ടായിരുന്നതായും സൂചനകളുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കാതിരിക്കാൻ അന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ ശ്രമിച്ചിരുന്നെന്നും റിപ്പോർട്ടില്‍ പറയുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ സുഹൃത്തായ അഭിഭാഷകന്റെ കൈകളിൽ

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ സുഹൃത്തായ അഭിഭാഷകന്റെ കൈകളിൽ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ അഭിഭാഷകന്റെ വസതിയിലെ പരിശോധന വൈകിപ്പിക്കാൻ പോലീസ് ഉന്നതൻ ഇടപെട്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഉന്നതനെ കുറിച്ച് കൂടുതല്‍ വ്യക്തമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. വിഐപിയുടെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണം

ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന വിശ്വാസത്തില്‍ തന്നെയാണ് പൊലീസ്. അതുകൊണ്ട് തന്നെയാണ് ഈ സബ്ദ സന്ദേശങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+