ബസ് സമയം മുതല്‍ ഹോട്ടല്‍ വിഭവങ്ങള്‍വരെ അറിയാം: townin.com ആപ് റെഡി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജില്ലയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ townin.com മൊബൈല്‍ ആപ് പ്രവര്‍ത്തനസജ്ജമായി.

സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കിയില്ല; കൂഡ്‌ലു ബാങ്ക് നാട്ടുകാര്‍ ഉപരോധിച്ചു

ജില്ലയിലേക്ക് വിനോദത്തിനും മറ്റുമായി എത്തുന്നവര്‍ക്ക് എങ്ങോട്ട് പോകണം, ഏതെല്ലാമാണ് പ്രധാന വിനോദസഞ്ചാര മേഖലകള്‍, അവിടേയ്ക്കുള്ള ദൂരം, സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന സ്ഥലം, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളെജുകള്‍, ഹോട്ടലുകള്‍, അവിടെയുള്ള വിഭവങ്ങള്‍, പ്രധാന വ്യാപാര കേന്ദ്രങ്ങള്‍, അവരുടെ ഓഫറുകള്‍ തുടങ്ങിയവയെല്ലാം ഈ ആപ് വഴി അറിയാം.

townin

ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ പാലാഴി ഇരിങ്ങല്ലൂര്‍ സൗപര്‍ണികയില്‍ ഷ്യാസ് സതീശനും സുഹൃത്തുക്കളുമാണ് ആപ് ഒരുക്കിയിരിക്കുന്നത്. കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ നേരിട്ടറിയുന്നതിനും ആപില്‍ അവസരമുണ്ട്. ജില്ലയില്‍നിന്ന് സര്‍വിസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളുടെ സമയവും മറ്റു വിവരങ്ങളും ആപില്‍ ലഭിക്കും. ഗൂഗ്ള്‍ പ്ലേസ്റ്റോറിലൂടെയും ആപ് സ്റ്റോറിലൂടെയും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Towninn app giving information about bus timings to hotel menu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്