Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ട, കടകള്‍ നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ടി നസറുദ്ദീന്‍

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വിരട്ടല്‍ ഞങ്ങളോട് വേണ്ടെന്നും കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് വ്യാപാരികളും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. ഇതിന് മുന്നോടിയാണ് നസിറുദ്ദീന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷ അംഗീകരിക്കില്ല, വിരട്ടല്‍ ഞങ്ങളോട് വേണ്ടെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. നാളെയും മറ്റന്നാളും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. അല്ലാതെയുള്ള ഒരു തീരുമാനവും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നസറുദ്ദീന്‍ പറയുന്നത്.

മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

kerala

ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് വ്യാപാരികളുമായുള്ള മുഖ്യമന്ത്രിയുടെ യോഗം. നേരത്തെ രാവിലെയാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ യോഗത്തിനും സിപിഎം സെക്രട്ടറിയേറ്റിലും പങ്കെടുക്കേണ്ടത് കൊണ്ട് വൈകീട്ടേക്ക് മാറ്റുകയായിരുന്നു. പ്രാദേശികമായ ടിപിആര്‍ അടിസ്ഥാനമാക്കി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ആഴ്ചയില്‍ അഞ്ച് ദിവസം കടകള്‍ തുറക്കണമെന്നുമാണ് വ്യാപാരികള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.

എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് ടിപിആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ താഴെ ആകാത്തതിനാല്‍ ഈ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമോ കാര്യം വ്യക്തമല്ല. കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നേരത്തെ നിലപാടെടുത്തത്. ഇതിനെതിരെ മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപാരികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+