ചരിത്ര നേട്ടവുമായി ഓട്ടോകാസ്റ്റ്: ട്രെയിന്‍ ബോഗികള്‍ ഇന്ന് റെയില്‍വേയ്ക്ക് കൈമാറും
തിരുവനന്തപുരം: കേരള വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റില്‍ നിര്‍മ്മിച്ച ട്രെയിന്‍ ബോഗി ഇന്ന് റെയിൽവേക്ക് കൈമാറും. ഉത്തര റെയില്‍വേക്കായി നിര്‍മ്മിച്ച ആദ്യ ട്രെയിന്‍ ബോഗിയാണ് അമൃത്‌സറിലേക്ക് റോഡ് മാര്‍ഗം കയറ്റി അയക്കുന്നത്. 2020 മാര്‍ച്ചിലാണ് ചരക്കുവണ്ടികള്‍ക്ക് കാസ്‌നബ് ബോഗി നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡര്‍ സ്ഥാപനത്തിന് ലഭിച്ചത്. അഞ്ച് കാസ്‌നബ് ബോഗികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. ബാക്കി നാല് ബോഗികളുടെ നിര്‍മ്മാണം സെപ്തംബറില്‍ തന്നെ പൂര്‍ത്തിയാക്കി കയറ്റി അയക്കും. രണ്ടരലക്ഷത്തിലേറെയാണ് ബോഗിയുടെ നിര്‍മ്മാണ ചെലവ്.
കോവിഡ് പ്രതിസന്ധി നേരിടുന്ന നേരത്തും നിശ്ചിത സമയത്ത് തന്നെ ബോഗി നിര്‍മ്മാണം പൂര്‍ത്തിയാക്കി റെയില്‍വേക്ക് കൈമാറാന്‍ സ്ഥാപനത്തിന് കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. അങ്ങ്, വടക്ക് കോച്ച് ഫാക്‌ടറികൾ വിൽക്കാൻ കേന്ദ്രം ഒരുങ്ങുമ്പോൾ ഇങ്ങ്, തെക്ക് റെയിൽവേയ്‌ക്കു വേണ്ടി ബോഗികൾ നിർമിച്ച് ഓട്ടോകാസ്‌റ്റ് മുന്നേറ്റം നടത്തുകയാണെന്നായിരുന്നു എഎം ആരിഫ് എംപിയുടെ പ്രതികരണം.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്‌റ്റ് നിർമിച്ച കാസ്‌നബ് ബോഗി പഞ്ചാബിലേക്ക് യാത്ര പുറപ്പെടുമ്പോൾ പൊതുമേഖലാ സംരക്ഷണമെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ വിജയം കൂടിയാകുന്നു. യുഡിഎഫ് ഭരിച്ച 1992ൽ ഈ ഉരുക്ക് നിർമാണശാലയെ പീഡിതവ്യവസായമായി പ്രഖ്യാപിച്ചു. പിന്നാലെ സ്വകാര്യമേഖലയ്‌ക്ക് കൈമാറാനുള്ള അണിയറ നീക്കങ്ങളും തുടങ്ങി. എന്നാൽ പിന്നാലെ വന്ന എൽഡിഎഫ് സർക്കാർ വിൽപ്പന നീക്കം തടഞ്ഞു. ഇടതുസർക്കാരുകൾ നൽകിയ 39 കോടി രൂപ വിനിയോഗിച്ചാണ് ഓട്ടോകാസ്‌റ്റിനെ ഇന്നത്തെ നിലയിലേക്കുയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് മന്ത്രി ലാലുപ്രസാദ് യാദവ് ഓട്ടോകാസ്‌റ്റ്-- റെയിൽവേ സംയുക്ത സംരംഭത്തിന് മുൻകൈ എടുത്തു. ഇതിനായി ബജറ്റിൽ പണവും നീക്കിവെച്ചു. റെയിൽവേയുടെ വാഗൺ ഫാക്‌ടറിക്കായി ഓട്ടോകാസ്‌റ്റിന്റെ സ്ഥലവും പരിഗണിച്ചു. അധികമായുള്ള 40 ഏക്കർ സ്ഥലം വിട്ടുനൽകാൻ കേന്ദ്രസർക്കാരിന് സമ്മതപത്രവും നൽകി. എന്നാൽ മമത ബാനർജി റെയിൽവേ മന്ത്രിയായതോടെ പദ്ധതി അട്ടിമറിച്ചു. രണ്ടാം യുപിഎ സർക്കാരും പിന്നീട് വന്ന എൻഡിഎ മുന്നണിയും ഒരു നടപടികളും കൈകൊണ്ടില്ല. ജില്ലയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ എ കെ ആന്റണിയും വയലാർ രവിയും കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ഒരിക്കൽപോലും ഈ പൊതുമേഖലാസ്ഥാപനത്തെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആലപ്പുഴ എംപി കുറ്റപ്പെടുത്തുന്നു.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് ഓട്ടോകാസ്‌റ്റ് ഉയർത്തെഴുന്നേൽക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച സ്ഥാപനം റയിൽവേ ബോഗി വിജയകരമായി നിർമിച്ചു. ആഫ്രിക്കയിലേക്കുള്ള ആവി എൻജിനുകൾക്കും നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിനും വേണ്ടിയുള്ള യന്ത്രഭാഗങ്ങളും ഈയിടെ നിർമിച്ചുകൈമാറി. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി വൈദ്യുതവാഹനങ്ങൾക്കുള്ള ചർജിങ് സ്‌റ്റേഷൻ സ്ഥാപിച്ചു. വ്യവസായിക അവശിഷ്‌ടമായ മണൽ ഉപയോഗിച്ച് ഇഷ്‌ടിക നിർമിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. രണ്ട് മെഗാവാട്ടിന്റെ സൗരോർജ പാനൽ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുവെന്നും എംഎം ആരിഫ് കൂട്ടിച്ചേര്‍ത്തു.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications