• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സാക്ഷര കേരളം... പത്ര ധര്‍മം..., മധുവിനെ തല്ലിക്കൊന്ന കിരാതൻമാർക്കും വാർത്ത ഒതുക്കിയവർക്കും

മധു എന്ന ചെറുപ്പക്കാരന്‍ ഇന്ന് ജീവനോടില്ല. ആര്‍ക്കൂട്ട വയലന്‍സിന്റെ അവസാനത്തെ ഇരയാണ് മധു. കള്ളനെന്ന് മുദ്രകുത്തി മധുവിനെ ഒരു സംഘം ക്രിമിനലുകള്‍ തലിച്ചതക്കുകയായിരുന്നു. അതിന് ശേഷം പോലീസിനെ ഏല്‍പിച്ചു. യാത്രക്കിടെ മധു മരിക്കുകയും ചെയ്തു.

എന്നാല്‍ കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ക്ക് അത് മോഷക്കേസിലെ പ്രതിയുടെ മരണം മാത്രമായിരുന്നു. ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ മാത്രം പ്രാധാന്യമുള്ള ഒരു വാര്‍ത്തയായി അവര്‍ക്ക് തോന്നിയതും ഇല്ല.

സാക്ഷര കേരളം എന്ന് അഹങ്കരിച്ചിരുന്ന, ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട അതിക്രമങ്ങളെ അപലപിച്ചിരുന്ന കേരളം തലതാഴ്ത്തിയേ പറ്റൂ. ട്രോളന്‍മാര്‍ക്ക് ഇതൊരു തമാശയല്ല... അങ്ങനെ എല്ലാത്തിനേയും തമാശയായി കാണാനും മനുഷ്യര്‍ക്ക് കഴിയില്ല. പ്രതിഷേധം ആളിക്കത്തുകയാണ്...

തെറിയാണ്...

തെറിയാണ്...

ചിലപ്പോള്‍ തെറിപറയുന്നത് പോലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം ആകും. ഈ സന്ദര്‍ഭത്തില്‍ വാക്കുകള്‍ മറച്ചുവക്കുക പോലും തെറി പറയാന്‍. അത് കേരളം അര്‍ഹിക്കുന്നുണ്ട്.

ഇവര് മാത്രം

ഇവര് മാത്രം

ലോകത്തുള്ള സകല മലയാളികളും കഴിഞ്ഞ ദിവസം തന്നെ അറിഞ്ഞതാണ്- മധു എന്ന ആദിവാസി യുവാവ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്. പക്ഷേ, ഇവര്‍ മാത്രം അറിഞ്ഞത് ഇങ്ങനെ.

മാനസിക രോഗികള്‍

മാനസിക രോഗികള്‍

മാനസിക രോഗിയായ യുവാവിനെ ഒരു കൂട്ടം യുവാക്കള്‍ തല്ലിക്കൊന്നു എന്നൊന്നും പറയരുത്... ഒരു യുവാവിനെ ഒരു കൂട്ടം മാനസിക രോഗികള്‍ തല്ലിക്കൊന്നു എന്ന് തന്നെ പറയണം.

വിശപ്പാണ്

വിശപ്പാണ്

മോഷ്ടിച്ചു എന്ന് പറയുന്നത് പണമോ ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ഒന്നും അല്ല. വിശപ്പടക്കാനുള്ള സാധനങ്ങളാണ്. ഇങ്ങനെയുള്ള പാവങ്ങളോട് ഇത് തന്നെ ചെയ്യണം....

കട്ടിട്ടാണ്, കറുത്തിട്ടാണ്

കട്ടിട്ടാണ്, കറുത്തിട്ടാണ്

മുഖ്യധാരാ ജീവിതം നയിക്കുന്ന, വെളുത്ത് സുന്ദരനായ ഒരുത്തനെ ഇങ്ങനെ ചെയ്യുമോ? ഇല്ല... പക്ഷേ, മധു... അവന്‍ കട്ടിട്ടാണെന്ന്, കറുത്തിട്ടാണെന്ന്, മുഷിഞ്ഞിട്ടും വിശന്നിട്ടും ആണെന്ന്

വിശ്വാസമില്ല

വിശ്വാസമില്ല

സാക്ഷരതയിലും മതമൈത്രിയിലും ജീവിത നിലവാരത്തിലും ആരോഗ്യ രംഗത്തും എല്ലാം കേരളം ഒന്നാം നമ്പര്‍ ആണ്. എന്നാല്‍ ജീവിക്കാനുള്ള അവകാശത്തിന്റെ കാര്യത്തിലോ? ഇങ്ങനെയുള്ള ഒന്നാം നമ്പറില്‍ ആര്‍ക്കുണ്ട് വിശ്വാസം?

കൂടുതല്‍ ഡെക്കറേഷന്‍ വേണ്ട

കൂടുതല്‍ ഡെക്കറേഷന്‍ വേണ്ട

മധുവിനെ എത്ര പെട്ടെന്നാണ് മോഷണ കേസ് പ്രതി ആക്കിയത്. പോലീസ് ഒരു കേസ് പോലും രജിസ്റ്ററ്# ചെയ്തിട്ടില്ല. അതിന് മുമ്പ് അവര്‍ ആ പാവത്തെ പ്രതിയാക്കി.

കക്കൂസ് കഴുകാന്‍ പോയിക്കൂടെ

കക്കൂസ് കഴുകാന്‍ പോയിക്കൂടെ

സമൂഹത്തെ ഞെട്ടിച്ച ഒരു കൊലപാതക വാര്‍ത്തയെ ഇത്രയും ലളിതമാക്കിക്കളഞ്ഞവരോട് ചോദിക്കാന്‍ ഒന്നേ ഉള്ളൂ... ഇതിലും നല്ലത് കക്കൂസ് കഴുകാന്‍ പോയിക്കൂടെ?

കുറ്റം പറയാന്‍ പറ്റില്ല

കുറ്റം പറയാന്‍ പറ്റില്ല

ഗൂഗിളില്‍ കേരളം എന്ന് അടിച്ചാല്‍ ആദ്യം വരുന്ന സെര്‍ച്ച് ഓപ്ഷന്‍സില്‍ ഒന്ന് 'ഒരു ഭ്രാന്താലയം' എന്നാണത്രെ. ഗൂഗിളിനെ കുറ്റം പറയാന്‍ പറ്റുമോ?

കള്ളന്‍മാര്‍

കള്ളന്‍മാര്‍

കോടികള്‍ തട്ടി വിദേശത്ത് പോയി സുഖവാസം അനുഭവിക്കുന്ന വിജയ് മല്യ, നീരവ് മോദി... ഇവരെയൊന്നും ആരും തൊടില്ല. ഒരു മണല്‍ത്തരി പോലും അവരുടെ മേല്‍ വീഴില്ലയ.. പക്ഷേ, അന്നത്തെ അന്നത്തിന് വേണ്ടി മോഷ്ടിച്ചവനെയോ?

നന്നായി തിരയണം

നന്നായി തിരയണം

ഷുഹൈബ് വധത്തില്‍ പത്രങ്ങള്‍ ആഘോഷിക്കുകയാണ്. ഒന്നിന് പിറകേ ഒന്നായി വാര്‍ത്തകളുടെ ബഹളം. എന്നാല്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന വാര്‍ത്ത തിരയാന്‍ ലെന്‍സ് വച്ച് തിരഞ്ഞ് നോക്കണം.

വാര്‍ത്ത വളയുന്നു

വാര്‍ത്ത വളയുന്നു

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു എന്നത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞു. എന്നാല്‍ അത് പത്രങ്ങളില്‍ വന്നപ്പോള്‍ വളഞ്ഞൊടിഞ്ഞ ഒരു വാര്‍ത്തയായിമാറി

ഏറ്റവും വലിയ ദുരന്തം

ഏറ്റവും വലിയ ദുരന്തം

ലോകത്തിലെ ഏറ്റവും വലിയ ദുരന്തം എന്താണെന്ന് ചോദിച്ചാല്‍ ഇനി മലയാളികള്‍ക്ക് മറ്റൊരു ഉത്തരം ഉണ്ടാവില്ല. അത് ഈ സെല്‍ഫി പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടവന്‍ തന്നെ ആണെന്ന്!

ദൈവത്തില്‍ വിശ്വാസം?

ദൈവത്തില്‍ വിശ്വാസം?

ഒരു പാവപ്പെട്ട ആദിവാസി യുവാവ്... ഒന്നുറക്കെ പ്രതികരിക്കാന്‍ പോലും അറിയാത്തവന്‍. അവനെ തല്ലിക്കൊല്ലുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും?

ക്രൂരമൃഗങ്ങള്‍

ക്രൂരമൃഗങ്ങള്‍

കാട്ടിലാണ് ക്രൂരമൃഗങ്ങള്‍ ഉള്ളത് എന്നല്ലേ പറയുന്നത്. എന്നാല്‍ അവ വിശക്കുമ്പോള്‍ മാത്രമേ ഇരപിടിക്കൂ. എന്നാല്‍ ഇവിടെ കേരളത്തിലോ, വിശക്കുന്നവനെ തല്ലിക്കൊല്ലുന്ന ക്രൂരജീവികളാണ് ഉള്ളത്. നാണക്കേട് തോന്നും.

അച്ഛാ ദിന്‍, ദൈവത്തിന്റെ സ്വന്തം നാട്

അച്ഛാ ദിന്‍, ദൈവത്തിന്റെ സ്വന്തം നാട്

കേരളം ദൈവത്തിന്റെ സ്വന്തം നാട്... കേന്ദ്ര സര്‍ക്കാര്‍ അച്ഛാ ദിന്‍ കൊണ്ടുവരുന്നു. പക്ഷേ, കോടികള്‍ മോഷ്ടിച്ചവന്‍ സുഖവാസത്തിലും വിശപ്പുകൊണ്ട് മോഷ്ടിച്ചവന്‍ മോര്‍ച്ചറിയിലും.

ഉത്തരേന്ത്യയെ പറയാന്‍

ഉത്തരേന്ത്യയെ പറയാന്‍

ഉത്തരേന്ത്യയിലെ ജാതി കൊലപാതകങ്ങളും വര്‍ഗ്ഗീയ ലഹളകളും ആള്‍ക്കൂട്ട ആക്രമങ്ങളും ഒക്കെ കേരളത്തിന്റെ വിമര്‍ശന പട്ടികയില്‍ ഒന്നാമതാണ്. അതേ കേരളം തന്നെ ആണ് ആദിവാസി യുവാവിനെ തല്ലി കൊന്നതും.

ഒന്നും മതിയാവില്ല

ഒന്നും മതിയാവില്ല

അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവങ്ങള്‍ക്കും നിങ്ങളുടെ കൈകളിലെ ചോരയുടെ മണം കഴുകി കളയാന്‍ ആവില്ല.... അത്രക്കുണ്ടാവും അതിന്റെ ഗന്ധം. അത് മലയാളികളെ വേട്ടിയാടിക്കൊണ്ടേയിരിക്കും.

എന്തുചെയ്തു അതെല്ലാം...

എന്തുചെയ്തു അതെല്ലാം...

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ഏറ്റവും അധികം പണം വിനിയോഗിച്ചിട്ടുള്ളത് ആദിവാസി ക്ഷേമത്തിന് വേണ്ടിയാണ്. എവിടെ പോയി ആ പണമെല്ലാം... എന്തുകൊണ്ടാണ് അവര്‍ ഇപ്പോഴും പട്ടിണികിടന്ന് മരിക്കുന്നത്.?

ഇനി അവരും ചോദിക്കും

ഇനി അവരും ചോദിക്കും

നമ്മുടെ നാട്ടില്‍ ആരേയും തല്ലിക്കൊല്ലില്ല എന്നും മികച്ച ജീവിത സാഹചര്യം ആണ് ഉള്ളത് എന്നും ഒക്കെ ഊറ്റം കൊണ്ടിരുന്നവരാണ് നമ്മള്‍. ഇനി അന്യ സംസ്ഥാന തൊഴിലാളികള്‍ നമ്മളോട് ചോദിച്ച് തുടങ്ങും...

ആള്‍ക്കൂട്ട നീതി

ആള്‍ക്കൂട്ട നീതി

ഇത്രയും നാള്‍ ആള്‍ക്കൂട്ട നീതിയെ പറ്റി ആയിരുന്നു ആളുകള്‍ക്ക് പറയാനുണ്ടായിരുന്നത്. ബലാത്സംഗ കേസിലെ പ്രതികളേയും കൊലപാതകികളേയും ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കണം എന്ന്... ഇങ്ങനെയുള്ളവരുടെ മാനസിക നില തന്നെ ആയിരുന്നു മധുവിനെ മര്‍ദ്ദിച്ച് കൊന്നവരുടേയും.

അറിയാതെ തന്നെ...

അറിയാതെ തന്നെ...

നമ്മള്‍ അറിയാതെ തന്നെ കേരളം ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനം ആയി മാറിക്കൊണ്ടിരിക്കുകയാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ട്രാന്‍സ് ജെന്‍ഡേഴ്‌സിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാണല്ലോ... ഇപ്പോള്‍ ഇതാ മധുവും...

ത്ഫൂ...

ത്ഫൂ...

ഇങ്ങനെ ഒരു വാര്‍ത്ത കണ്ടാല്‍ മനസ്സാക്ഷിയും ചിന്താശേഷിയും ഉള്ള ആരും കാര്‍ക്കിച്ച് തുപ്പിപ്പോകും. മാധ്യമ ധര്‍മം ആണത്രെ... മാധ്യമമ ധര്‍മം...

ട്രോളന്‍മാര്‍ തുടങ്ങും

ട്രോളന്‍മാര്‍ തുടങ്ങും

ഇമ്മാതിരിയുടെ മാധ്യമ ധര്‍മം തീരുന്നിടത്ത് ട്രോളന്‍മാര്‍ തുടങ്ങും... നീതിക്ക് വേണ്ടിയുള്ള പോരാട്ടം. ശ്രീജിത്തിന്റെ സമരത്തിനും സോഷ്യല്‍ മീഡിയ ആയിരുന്നു മുന്നില്‍...

ചെകിട്ടത്തടിക്കും

ചെകിട്ടത്തടിക്കും

ഇങ്ങനെയൊക്കെ വാര്‍ത്ത കണ്ടാല്‍ മാധ്യമങ്ങളുടെ ചെകിട്ടത്തടിക്കാനും ജനങ്ങള്‍ മടിക്കില്ല. ആഹാരം തൊണ്ടയില്‍ കുടുങ്ങി മരിച്ചു എന്ന് കൂടി വേണമെങ്കില്‍ ചേര്‍ക്കാമായിരുന്നു.

ഇനി അവന് വിശക്കില്ല

ഇനി അവന് വിശക്കില്ല

ശരിയാണ് വിശപ്പായിരുന്നു മധുവിന്റെ പ്രശ്‌നം. എന്തായാലും ഇനി അവന് വിശക്കില്ല. അവന് വിശക്കാതിരിക്കാന്‍ വേണ്ടി, ആ ആള്‍ക്കൂട്ടം സഹായിക്കുകയായിരുന്നു.

മലയാളി തന്നെ

മലയാളി തന്നെ

മുളകും മല്ലിയും അരിയും... ഇതൊക്കെ മോഷ്ടിച്ചാല്‍ തല്ലിക്കൊല്ലും എന്ന്... മറ്റാരും അല്ല, മലയാളികള്‍ തന്നെ.

കഥകള്‍ എഴുതും

കഥകള്‍ എഴുതും

നീരവ് മോദിയുടേയും വിജയ് മല്യയുടേയും ജീവിത കഥകള്‍ എഴുതി പൊലിപ്പിക്കും. അതിനൊരു മടിയും ഇല്ല. എന്നാല്‍ ഒരു വാപത്തെ തല്ലിക്കൊന്ന് സെല്‍ഫി എടുത്തതിനെ കുറിച്ച് മിണ്ടില്ല... മികച്ച മാധ്യമ ധര്‍മം.

വാര്‍ത്ത വരാന്‍ എന്ത് ചെയ്യണം

വാര്‍ത്ത വരാന്‍ എന്ത് ചെയ്യണം

ഒരു പ്രാധാന്യവും ഇല്ലാതെ ആയിരുന്നു മാധ്യമങ്ങള്‍ മധുവിന്റെ മരണ വാര്‍ത്ത കൊടുത്തത്. ആദിവാസിയാണ്, കറുത്തവനാണ്, മുഷിഞ്ഞ വസ്ത്രം ധരിച്ചവനാണ്, അരികുവത്കരിക്കപ്പെട്ടവനാണ്... അവാസന പേജില്‍ നിന്ന് ഒന്നാം പേജിലേക്ക് ഇവരുടെ വാര്‍ത്തകള്‍ എത്താന്‍ എന്ത് ചെയ്യേണ്ടി വരും?

ഒരേ രോഗികള്‍

ഒരേ രോഗികള്‍

ഭിക്ഷാടന മാഫിയ ഇറങ്ങിയിട്ടുണ്ട്... കയ്യില്‍ കിട്ടിയാല്‍ പോലീസില്‍ ഏല്‍പിക്കുന്നതിന് മുമ്പ് തീര്‍ത്തേക്കണം എന്ന്‌ന വാട്‌സ് ആപ്പില്‍ സന്ദേശം അയക്കുന്നവരാണ് മലയാളികള്‍. ഇന്നൊരു ദിവസം മധുവിന് വേണ്ടി കരയും. നാളെ പഴയതുപോലെ വീണ്ടും ആള്‍ക്കൂട്ട നീതിക്ക് വേണ്ടി ഉദ്‌ഘോഷിക്കും. എന്തൊരു ദുരന്തമാണ് ഈ ജനത.

കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..! രണ്ട് പിടി അരിയുടെ പേരിൽ നമ്മളവനെ തല്ലിക്കൊന്നു

''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

കരിപ്പൂർ എയർപോർട്ടിലെ കൊള്ളക്കാർക്ക് അടപടലം ട്രോൾ പൊങ്കാല; പ്രവാസികളെ പിഴിയുന്നവരെ ട്രോളിൽ പൂട്ടി!

English summary
Tribal Youth killed in Mob attack: Trollers' crucial criticism towards the media and Mallu Psychology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more