Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റുമുട്ടലിനിടെ രണ്ട് സൈനികരെ കാണാതായി; അന്വേഷണം ഊർജിതമാക്കി സൈന്യം

ശ്രീനഗർ; ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിനിടെ കാണാതായ സൈനികർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി സൈന്യം. ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ഉൾപ്പെടെ രണ്ട് സൈനികരെയാണ് കഴിഞ്ഞ ദിവസം കാണാതായത്.

മെന്ദാർഭാഗത്തെ നർഖാസ് വനമേഖലയിൽ ഭീകരരെ പിടികൂടാനുള്ള ദൗത്യം തുടരുന്നതിനിടെ വൈകീട്ടോടെയായിരുന്നു സൈനീകരെ കാണാതായാത്. വനമേഖലയിൽ ഭീകരാവദികളം സൈന്യവും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു.ഇതിനിടയിൽ ജെഎസിഒയ്ക്കും ഒരു സൈനികനും പരിക്കേറ്റിരുന്നു, മേഖലയിൽ ദൗത്യം തുടരുകയാണ് എന്നായിരുന്നു സൈന്യം വാർത്താകുറിപ്പിൽ അറിയിച്ചത്. അതേസമയം ഏറ്റുമുട്ടലിൽ റൈഫിൾമാൻമാരായ വിക്രംസിങ് നേഗി (26), യോഗംബർ സിങ് (27) എന്നിവർ വീരമൃത്യു വരിച്ചിരുന്നു.

indian-army-1566356124-1605940646.jpg -Properties

അതേസമയം ജെ സി ഒയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. തുടക്കത്തിൽ ജെസിഒ കൊല്ലപ്പെട്ടുവെന്ന നിഗമനത്തിലായിരുന്നു. എന്നാൽ പിന്നീടാണ് അദ്ദേഹത്തെ കാണാതായതായി മനസിലയതെന്നും സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 7 സൈനികരാണ് കൊല്ലപ്പെട്ടത്. മലയാളി ജവാൻ വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരായിരുന്നു ആദ്യം കൊല്ലപ്പെട്ടത്. തുടർന്ന് ഷോപിയാനിലെ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രദേശത്ത് സൈനികരുടെ സാന്നിധ്യം ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരിച്ചലിനിടെയാണ് ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർത്തത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു അഞ്ച് സൈനികർക്കും വെടിയേറ്റത്. ഉടൻ തന്നെ അഞ്ച് പേരേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സമീപകാലത്ത് ഇത് ആദ്യമായാണ് ഭീകരരായുമുള്ള ഏറ്റുമുട്ടലിൽ ഇത്രയധികം സൈനികർ കൊല്ലപ്പെടുന്നത്.

Recommended Video

cmsvideo
    വീരജവാന്റെ വിടവാങ്ങൽ, വിതുമ്പികൊണ്ടുള്ള ലാലേട്ടന്റെ സംസാരമിതാ

    അതേസമയം ഒക്ടോബർ 11 ന് ആക്രമണം നടത്തിയ അതേ ഭീകര സംഘം തന്നെയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് പിന്നിലെന്നും കരസേന ഉദ്യോഗസ്ഥർ പറയുന്നു. മലയോര അതിർത്തി ജില്ലകളായ രജൗരിക്കും പൂഞ്ചിനും ഇടയിലുള്ള വനമേഖലയിൽ സൈന്യം ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം അപകടകരമായ മേഖലയായതിനാൽ തിരച്ചിലിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. തുടർച്ചയായ ആക്രമണങ്ങൾ ഭീകരർ വലിയ രീതിയിൽ നുഴഞ്ഞ് കയറിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ ശൈത്യത്തിന് മുൻപ് അതിർത്തിയിൽ കടന്ന് കയറി ആക്രമണം നടത്താനാണ് ഭീകരർ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന. പാകിസ്ഥാന്റെ മൗനാനുവാദവും നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+