കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദയ്പൂർ: പ്രതികള്‍ക്ക് ബിജെപി ബന്ധമോ, അതോ തന്ത്രമോ? പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നിലെന്ത്

Google Oneindia Malayalam News

ജയ്പൂർ: ഉദയ്പൂർ കൊലപാതകം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും രാജ്യം ഇതുവരെ മോചിതരായിട്ടില്ല. മുഹമ്മദ് നബിക്കെതിരെ വിവാദപരമായ പരാമർശം നടത്തി ബി ജെ പി വക്താവ് നുപുർ ശർമ്മയെ പിന്തുണച്ച തയ്യല്‍ക്കാരനായ യുവാവിനെ രണ്ടുപേർ ചേർന്ന് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ രാജ്യാന്തര ഭീകര സംഘടനകളുടെ പങ്ക് വരെ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ പരിതിയിലുണ്ട്.

അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേർക്ക് പുറമെ ഇവരുമായി ബന്ധപ്പെട്ട ചിലരെക്കൂടി അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സർക്കാറിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷമായ ബി ജെ പി ഉയർത്തുന്നത്. എന്നാല്‍ ഇതിനിടയിലാണ് പ്രതികള്‍ ബി ജെ പിയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശക്തമാവാന്‍ തുടങ്ങിയത്.

'ഷമ്മി തിലകന്‍ വടികൊടുത്ത് അടിവാങ്ങി': ചൊറിത്തവളയെന്ന് വിളിച്ചാലും പ്രശ്നമില്ലെന്ന് ശാന്തിവിള ദിനേശ്'ഷമ്മി തിലകന്‍ വടികൊടുത്ത് അടിവാങ്ങി': ചൊറിത്തവളയെന്ന് വിളിച്ചാലും പ്രശ്നമില്ലെന്ന് ശാന്തിവിള ദിനേശ്

തയ്യൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ

തയ്യൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ റിയാസ് അട്ടാരി, മുഹമ്മദ് ഗൗസ് എന്നിവർ ബി ജെ പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊലപാതകം നടത്തുന്നതിന് വളരെ മുമ്പുതന്നെയാണ് പ്രതികളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു ശ്രമം ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

പ്രതിയായ റിയാസ് അക്തരി ബി ജെ പി ന്യൂനപക്ഷ മോർച്ച

പ്രതിയായ റിയാസ് അക്തരി ബി ജെ പി ന്യൂനപക്ഷ മോർച്ചയുടെ നേതാവ്​ ഇർഷാദ്​ ചെയിൻവാലയ്ക്കൊപ്പം അടക്കമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഇവർക്ക് ബി ജെ പിയുമായി ന്യൂനപക്ഷ മോർച്ചയുമായും സജീവമായ ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമായി.

കഴിഞ്ഞ മൂന്ന് വർഷമായിട്ടാണ് ഇവർ ബി ജെപി യുമായി

കഴിഞ്ഞ മൂന്ന് വർഷമായിട്ടാണ് ഇവർ ബി ജെപി യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇവർ ഗൂഡാലോചന നടത്തി പാർട്ടിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ചെന്നാണ് മറുവാദം. റിയാസ് അട്ടാരി പാർട്ടിയുടെ വിശ്വസ്തർ മുഖേനയാണ് പാർട്ടി പരിപാടികളിലേക്ക് കടന്നുവന്നത്. രാജസ്ഥാനിലെ ബി ജെപിയുടെ ന്യൂനപക്ഷ മോർച്ചയിലെ അംഗമായ ഇർഷാദ് ചെയിൻവാല, 2019 ൽ സൗദി അറേബ്യയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ സ്വാഗതം ചെയ്യുന്ന ചിത്രവും ഇന്ത്യാ ടുഡെ പുറത്ത് വിട്ടിട്ടുണ്ട്.

ഉദയ്പൂരിലെ ബി ജെ പി പരിപാടികളിൽ റിയാസ് പങ്കെടുക്കാറുണ്ടെന്ന്

ഉദയ്പൂരിലെ ബി ജെ പി പരിപാടികളിൽ റിയാസ് പങ്കെടുക്കാറുണ്ടെന്ന് ചെയിൻവാല ഇന്ത്യാ ടുഡേയോട് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സംഭാഷണങ്ങളിൽ ബി ജെ പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരെ റിയാസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബി ജെ പി​ നേതാവ്​ ഗുലാബ്​ ചന്ദ്​ കട്ടാരിയ സംഘടിപ്പിക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ സ്വയംസന്നദ്ധനായി എത്തുകയായിരുന്നു റിയാസ് എന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് താഹിർ എന്ന വ്യക്തിയിലൂടെയാണ് റിയാസ് അട്ടാരി ബി ജെ പി

മുഹമ്മദ് താഹിർ എന്ന വ്യക്തിയിലൂടെയാണ് റിയാസ് അട്ടാരി ബി ജെ പി പരിപാടികളിലേക്ക് എത്തുന്നത്. അദ്ദേഹത്തിന് റിയാസുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും ചെയിന്‍വാല വ്യക്തമാക്കി. അതേസമയം താഹിനെ ഇന്ത്യാ ടുഡെ സംഘം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ഇവരുടെ ബി പി ജെ ബന്ധം ആസുത്രണം ചെയ്ത പദ്ധതിയാണോ അതോ സ്വാഭാവികമായ ബന്ധമാണോയെന്ന കാര്യത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായി തന്നെ തുടരുകയും ചെയ്യുകയാണ്.

Recommended Video

cmsvideo
ആരാണീ കൂടെ നിന്ന് കുതികാല്‍ വെട്ടിയ ഷിന്‍ഡെ

English summary
Udaipur murder: accused riyas tried to infiltrate Rajasthan BJP, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X