Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് നേട്ടങ്ങളുടെ 2024; ഇടതിന് ആശ്വാസം ചേലക്കര മാത്രം: റെക്കോർഡ് സൃഷ്ടിച്ച് ബിജെപിയും

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിനും മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ക്കും സംസ്ഥാന സാക്ഷ്യം വഹിച്ച വർഷമാണ് 2024. വയനാട് ലോക്സഭ മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. ലോക്സഭയിലേക്കും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യു ഡി എഫ് മികച്ച വിജയം നേടിയപ്പോള്‍ എല്‍ ഡി എഫിന് ആശ്വസിക്കാനുള്ള ഏക വക നല്‍കിയത് ചേലക്കര മാത്രാണ്. ബി ജെ പിയെ സംബന്ധിച്ചാകട്ടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ്

ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ജൂണ്‍ 4 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എക്സിറ്റ് പോളുകള്‍ ശരിവെച്ചുകൊണ്ട് 18 സീറ്റുകളില്‍ യു ഡി എഫ് വിജയിച്ചു. ആലത്തൂർ മണ്ഡലത്തില്‍ മത്സരിച്ച കെ രാധാകൃഷ്ണന്‍ മാത്രമായിരുന്നു എല്‌‍ ഡി എഫ് നിരയിലെ ഏക വിജയി. ഒന്നിലേറെ മണ്ഡലങ്ങളില്‍ ബി ജെ പി വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയിക്കാനായത് തൃശൂരില്‍ സുരേഷ് ഗോപിക്ക് മാത്രം. സംസ്ഥാന ചരിത്രത്തില്‍ ലോക്സഭയിലേക്കുള്ള ബി ജെ പിയുടെ ആദ്യം വിജയമായും ഇത് മാറി.

udf-1

വയനാട് ലോക്സഭ ഉപിതിരഞ്ഞെടുപ്പ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും റായബറേലിയില്‍ നിന്നും വിജയിച്ച രാഹുല്‍ ഗാന്ധി യു പിയിലെ കോണ്‍ഗ്രസ് തട്ടകം നിലനിർത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ പകരക്കാരിയായി എത്തിയതോടെ തന്നെ കോണ്‍ഗ്രസ് വീണ്ടും ഒരു റെക്കോർഡ് വിജയം വയനാട്ടില്‍ ഉറപ്പിച്ചു.

എല്‍ ഡി എഫില്‍ നിന്ന് സത്യന്‍ മൊകേരി സ്ഥാനാർത്ഥിയായപ്പോള്‍ ബി ജെ പി രംഗത്തിറക്കിയത് നവ്യ ഹരിദാസിനെയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 410931 വോട്ടിന് പ്രിയങ്ക ഗാന്ധി വിജയിച്ചു. പ്രിയങ്ക ഗാന്ധിയുടെ ആദ്യ പാർലമെന്ററി രാഷ്ട്രീയവിജയവുമായി ഇത് മാറി. പ്രിയങ്ക ഗാന്ധിക്ക് 622338 വോട്ട് ലഭിച്ചപ്പോള്‍ സത്യന്‍ മൊകേരിക്ക് 211407, നവ്യ ഹരിദാസിന് 109939 വോട്ടും ലഭിച്ചും.

പാലക്കാട്

എം എല്‍ എയായിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി പ്രചരണ ഘട്ടത്തില്‍ ഉയർന്നെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18840 വോട്ടിന് ബി ജെ പിയുടെ സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി. രാഹുലിന് 58389 വോട്ടും സി കൃഷ്ണ കുമാറിന് 39549 വോട്ടും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടെത്തി ഇടത് സ്വതന്ത്രനമായി മത്സരിച്ച പി സരിന്‍ 37156 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പട്ടു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു ബി ജെ പി നേതാവ് സന്ദീപ് വാര്യറുടെ കോണ്‍ഗ്രസ് പ്രവേശനം.

ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട എല്‍ ഡി എഫിന് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ചേലക്കര ഉപതിരഞ്ഞെടുപ്പിലെ വിജയം. കെ രാധാകൃഷ്ണന് പകരക്കാരനായി പാർട്ടി കണ്ടെത്തിയ മുന്‍ എം എല്‍ എ കൂടിയായ യു ആർ പ്രദീപ് 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിർത്തിയത്. എല്‍ ഡി എഫ് - 64827, യു ഡി എഫ് 52626, ബി ജെ പി 33609 എന്നിങ്ങനെയായിരുന്നു വോട്ടു നില.

വർഷാവസാനം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനായതോടെ കടന്നു പോകുന്ന വർഷം യു ഡി എഫിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. മുന്ന് പഞ്ചായത്തുകളിലെ ഭരണം എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാനും അവർക്ക് സാധിച്ചു. എല്‍ ഡി എഫ് ആകട്ടെ ചേലക്കരയിലെ വിജയം ഉയർത്തിക്കാട്ടി സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്നും അവകാശപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+