കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡിന്‍റെ അറ്റകുറ്റപണികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു; യുഡിഎഫ് പ്രതിഷേധിച്ചു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പ്രദേശവാസികളുടെ സ്വപ്നം തല്ലിക്കെടുത്തിയ കരാറുകാരന്റെ നടപടിയിലും, ഇത്തരം നടപടികള്‍ കണ്ടിട്ടും സര്‍ക്കാര്‍തലത്തില്‍ പരിഹാരം കാണാത്ത ജനപ്രതിനിധികളുടെ നിലപാടില്‍ പ്രതിഷേധിച്ചും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തലപ്പുഴ-പേര്യ-ചന്ദന തോട് റോഡ് പ്രവര്‍ത്തി പാതിവഴിയില്‍ കരാറുകാരന്‍ പണി ഉപേക്ഷിച്ചതിലെ തുടര്‍ന്ന് പ്രദേശവാസികള്‍ ദുരിതത്തിലായതോടെയാണ് യു ഡി എഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

റോഡ് പ്രവര്‍ത്തി നിലച്ചതില്‍ സ്ഥലം എം.എല്‍.എ. ഒ ആര്‍ കേളു മറുപടിപറയണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. മാനന്തവാടി തലശ്ശേരി റോഡില്‍ ബോയിസ് ടൗണ്‍, പേര്യ ,ചന്ദനത്തോട് ഭാഗങ്ങളില്‍ റോഡ് വീതി കൂട്ടി അറ്റകുറ്റപണികള്‍ നടന്നുവരികയാണ. റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി പല സ്ഥലങ്ങളിലും റോഡ് കുത്തി പൊളിച്ചതിനാല്‍ ഗതാഗത തടസവും നേരിടുന്നു. അതിനിടെ മഴ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പാതി വഴിയില്‍ പണി ഉപേക്ഷിച്ച് കരാറുകാരനും ചുരമിറങ്ങിയതോടെ ഇത് വഴിയുള്ള ഗതാഗതം താറുമാറുമായി.

udf

ഈ പ്രധാനപാതയിലൂടെ സഞ്ചരിച്ചാല്‍ അപകടവും പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് തലപ്പുഴ 43 ല്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. സമരം ഡി.സി.സി.ജനറല്‍ സെക്രട്ടറി എം.ജി.ബിജു ഉദ്ഘാടനം ചെയ്തു. എം.കെ.ജബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു. എക്കണ്ടി മൊയ്തൂട്ടി, ജോസ് പാറക്കല്‍, ജോസ് കൈനികുന്നേല്‍, കെ.റഫീഖ്, കെ.എസ്.സഹദേവന്‍, വിപിനചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സമരത്തിനിടെ ഇരുചക്രവാഹന കാരന്‍ കടന്ന് പോകാന്‍ ശ്രമിച്ചത് യാത്രകാരനും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കി പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.റോഡ് ഉപരോധിച്ച് ഗതാഗതതടസമുണ്ടാക്കിയതിന് 22 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ തലപ്പുഴ പോലീസ് കേസ് എടുത്തിട്ടുണ്ട്.

English summary
UDF reacted against the pausing of road construction works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X