എല്ലാ ബുധനാഴ്ചയും ഹോളിഡെ, സ്കൂള്‍ അവധി; എണ്ണ കിട്ടാക്കനി, കടുത്ത നടപടിയുമായി ശ്രീലങ്ക
പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ഇന്ധന പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. പ്രതിവാര അവധി മൂന്ന് ദിവസമാക്കി വര്‍ധിപ്പിച്ചു. നിലവില്‍ ശ്രീലങ്കയില്‍ അഞ്ച് ദിവസമാണ് പ്രവൃത്തി ദിനം. ഇനി മുതല്‍ ബുധനാഴ്ചയും പൊതു അവധിയാക്കാനാണ് തീരുമാനം. ഇതോടെ ആഴ്ചയിലെ അവധി ദിനങ്ങള്‍ മൂന്ന് ദിവസമായി.
മാര്‍ച്ച് 18 മുതല്‍ പുതിയ തീരുമാനം നിലവില്‍ വരുമെന്ന് അവശ്യ സേവന സര്‍വീസിലെ കമ്മീഷണര്‍ പ്രഭാത് ചന്ദ്രകീര്‍ത്തി പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളും ഇനി ആഴ്ചയില്‍ മൂന്ന് ദിവസമാകും പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

അതേസമയം, തുറമുഖം, ആരോഗ്യ മേഖല, ജലവിതരണം, കസ്റ്റംസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഇളവ് ലഭ്യമാകില്ല. ഇവര്‍ ജോലി സമയം ക്രമീകരിച്ച് സര്വീസിലുണ്ടാകണം എന്നാണ് നിര്‍ദേശം. കോടതികളുടെ പ്രവൃത്തി ദിനവും നാല് ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. സ്വകാര്യ സ്കൂളുകള്‍ സര്‍ക്കാര്‍ തീരമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ എന്നും പ്രഭാത് ചന്ദ്രകീര്‍ത്തി പറഞ്ഞു.
കടുത്ത ഇന്ധന ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഇന്ത്യയോടും റഷ്യയോടും ഇക്കാര്യത്തില്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്ത്യ അടുത്തിടെ ബംഗ്ലാദേശിനെ സഹായിച്ചിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. മതിയായ ഇന്ധനം എത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം താളംതെറ്റുമെന്നാണ് ശ്രീലങ്കയിലെ ആശങ്ക.
രണ്ടാഴ്ചത്തേക്ക് സ്കൂള്‍ അടച്ചിട്ട് പാകിസ്താന്
ഒരാഴ്ച മുമ്പ് പാകിസ്താന് സമാനമായ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും അടച്ചിടാനാണ് പാകിസ്താന് തീരുമാനിച്ചത്. ഓഫീസുകളുടെ പ്രവര്‍ത്തനം വര്‍ക്ക് ഫ്രം ഹോം നിലയിലേക്ക് മാറ്റി. ഇന്ധന ചെലവ് കുറയ്ക്കാനാണ് ഈ നടപടികള്‍ എന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പ്രഖ്യാപിച്ചിരുന്നു.
ഹോര്‍മുസ് വഴിയാണ് ഈ രാജ്യങ്ങളിലേക്ക് എണ്ണയും വാതകവും എത്തിയിരുന്നത്. ഇറാന് ഈ പാത അടച്ചതിനാല്‍ ഇന്ധനം വരുന്നില്ല. ഇന്ത്യ ഇറാനുമായി ചര്‍ച്ച നടത്തി ചില ടാങ്കറുകള്‍ എത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചത്. പാകിസ്താന് ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വിവരവും വന്നിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ യുദ്ധം വേഗത്തില്‍ തീരാന്‍ സാധ്യത കാണുന്നില്ല. ഇപ്പോഴും പരസ്പരം ആക്രമണം തുടരുകയാണ്. ഹൂത്തികള്‍ ചെങ്കടല്‍ പാത കൂടി അടച്ചാല്‍ ഏഷ്യയിലേക്ക് ഇന്ധനം തീരെ വരാതാകും. ഈ സാഹചര്യം ഒഴിവാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഹോര്‍മുസ് നിയന്ത്രണത്തിലാക്കാനാണ് അമേരിക്കയുടെ നീക്കം. എന്നാല്‍ ഇതിനോട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു















Click it and Unblock the Notifications