കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി യുഡിഫിന് പുറത്തേക്ക് തന്നെ;കുട്ടനാട് ജോസഫ് വിഭാഗത്തിന്? നിർണായക തിരുമാനത്തിന് നേതൃത്വം

Google Oneindia Malayalam News

തിരുവനന്തപുരം; ജോസ് കെ മാണി വിഭാഗത്തെ തിരിച്ചെത്തിക്കാനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടതോടെ ജോസഫ് വിഭാഗത്തെ മുന്നണിയിൽ നിലനിർത്തി ജോസിനെ ഒഴിവാക്കുകയെന്ന തിരുമാനത്തിലേക്ക് യുഡിഎഫ് നേതൃത്വം. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തിരുമാനം കൈക്കൊള്ളും.

കുട്ടനാട് സീറ്റ് ഉൾപ്പെടെയുള്ള കാര്യത്തിലും യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് സൂചന. ജോസ് കെ മാണി വിഭാഗം എൽഡിഎഫുമായുള്ള ചർച്ചകൾക്ക് വേഗം പകർന്നതോടെയാണ് ജോസ് പക്ഷവുമായുള്ള എല്ലാ ബന്ധവും അവസാനിക്കാൻ യുഡിഎഫ് നേതൃത്വം തിരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതിനോടകം തന്നെ ജോസ് വിഭാഗം എൽഡിഎഫ് നേതൃത്വവുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. പുതിയ വിവരങ്ങൾ ഇങ്ങനെ

ജോസ് ഇടഞ്ഞ് തന്നെ

ജോസ് ഇടഞ്ഞ് തന്നെ

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് പോയാൽ തിരിച്ചടിയാകുമെന്ന ചിന്തയിലാണ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ നിന്ന് യുഡിഎഫ് നേതൃത്വം മലക്കം മറിഞ്ഞത്. തുടർന്ന് ജോസിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ യുഡിഎഫ് സജീവമാക്കിയെങ്കിലും ജോസ് വഴങ്ങാൻ തയ്യാറായില്ല. ഏറ്റവും ഒടുവിലായ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും രാജ്യസഭ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്ന് യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാട് ജോസ് പരസ്യമാക്കി.

കൈവിട്ട് മുസ്ലീം ലീഗും

കൈവിട്ട് മുസ്ലീം ലീഗും

ഇതോടെ ഇനി ജോസുമായി സന്ധി വേണ്ടതില്ലെന്ന നിലപാടിലായിരുന്നു യുഡിഎഫ്. മടങ്ങി വരവിന് അവസരം നൽകിയിട്ടും ജോസ് പക്ഷം ആ അവസരം കളഞ്ഞ് കുളിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രതികരിച്ചു. തുടക്കം മുൽ തന്നെ ജോസ് -ജോസഫ് പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിച്ച മുസ്ലീം ലീഗും ഇനി ജോസിനോട് മൃദുസമീപനം സ്വീകരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചു.

ഇടതുമുന്നണിയിലേക്ക്

ഇടതുമുന്നണിയിലേക്ക്

ഇതിനിടെയാണ് യുഡിഎഫിന് കനത്ത തിരിച്ചടി നൽകി കേരള കോൺഗ്രസ് (എം) രണ്ടില ചിഹ്നവും പാർട്ടിയുടെ പേരും ഉപയോഗിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസിന് നൽകിയത്. ഇതോടെ വീണ്ടും ജോസുമായി അനൗദ്യോഗിക ചർച്ചകൾക്ക് യുഡിഎഫ് ശ്രമിച്ചു. പക്ഷേ അനുകൂല നിലപാട് സ്വീകരിക്കാൻ ജോസ് തയ്യാറായില്ല. മാത്രമല്ല ഇടതുമുന്നണി പ്രവേശനം സംബന്ധിച്ചുള്ള ചർച്ചകൾക്ക് വേഗം പകരുകയും ചെയ്തു.

സാധ്യത ഇല്ലാതായി

സാധ്യത ഇല്ലാതായി

ഇതോടെ ഇനി ചർച്ചകൾക്ക് സാധ്യത ഇല്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കിയത്. ജോസ് കെ മാണി- പിജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ യുഡിഎഫിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ജോസിനെ മടക്കിയെത്തിക്കാനുള്ള ശ്രമങ്ങൾ യുഡിഎഫ് അവസാനിപ്പിച്ചുവെന്നതിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

യുഡിഎഫ് തിരുമാനം

യുഡിഎഫ് തിരുമാനം

ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ് (എം)മായുള്ള വഴിപിരിയിൽ യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല കുട്ടനാട് സീറ്റിലും ഇന്ന് യുഡിഎഫ് നിലപാട് വ്യക്തമാക്കിയേക്കു. കേന്ദ്ര തിരഞ്ഞെടുപ്പ് മ്മീഷൻ തുണച്ചില്ലേങ്കിലും കുട്ടനാട് സീറ്റ് ജോസഫിന് നൽകി പൂർണ പിന്തുണ നൽകാനാണ് യുഡിഎഫ് തിരുമാനം.

തിരിച്ചടിയായേക്കും

തിരിച്ചടിയായേക്കും

2016 ൽ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പിജെ ജോസഫ് വിഭാഗം ആലോചിക്കുന്നത്. യുഡിഎഫിൽ ഇത് സംബന്ധിച്ച് ഏകാഭിപ്രായം ഉണ്ടായാൽ ഇന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം കേരള കോൺഗ്രസിലെ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജോസഫ് വിഭാഗത്തിന് സീറ്റ് കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ യുഡിഎഫിൽ ഒരു വിഭാഗത്തിനുണ്ട്.

യുഡിഎഫ് തയ്യാറല്ല

യുഡിഎഫ് തയ്യാറല്ല

ഭിന്നത പാലാ ആവർത്തിക്കുന്നതിന് കാരണമാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം. അതേസമയം പിജെ ജോസഫുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇത് സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊള്ളു. പിജെ ജോസഫിനെ പിണക്കുന്ന തരത്തിൽ ഒരു തിരുമാനവും നിലവിൽ സ്വീകരിക്കാൻ യുഡിഎഫ് തയ്യാറല്ല.

രാഷ്ട്രീയ സംരക്ഷണം

രാഷ്ട്രീയ സംരക്ഷണം

അതേസമയം കേരള കോൺഗ്രസ് (എം) നെതിരെയും കടുത്ത നിലപാട് വേണ്ടെന്നും യുഡിഎഫിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.
കേരള കോൺഗ്രസിൽ (എം) ൽ യുഡിഎഫുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്കു രാഷ്ട്രീയ സംരക്ഷണം നൽകി മുന്നോട്ട് പോകണമെന്നും പാർട്ടിയിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam
അധികാരത്തിലെത്തിക്കണം

അധികാരത്തിലെത്തിക്കണം

അതിനിടെ യുഡിഎഫിന് പുറത്തുള്ള ആരുമായും രാഷ്ട്രീയ സഖ്യത്തിന് ഇല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിനെ ശക്തിപ്പെടുത്തി അധികാരത്തിൽ തിരിച്ചെത്തിക്കുകയാണ് ആദ്യ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ചൈനയ്ക്കുള്ള സന്ദേശം; ടിബറ്റന്‍ സൈനികന്റെ ശവസംസ്‌കാര ചടങ്ങിനെത്തി ബിജെപി നേതാവ്ചൈനയ്ക്കുള്ള സന്ദേശം; ടിബറ്റന്‍ സൈനികന്റെ ശവസംസ്‌കാര ചടങ്ങിനെത്തി ബിജെപി നേതാവ്

പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!

ബിജെപിയിൽ പുതിയ യുദ്ധം, ഐടി സെല്‍ തലവൻ അമിത് മാളവ്യയ്ക്ക് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി!ബിജെപിയിൽ പുതിയ യുദ്ധം, ഐടി സെല്‍ തലവൻ അമിത് മാളവ്യയ്ക്ക് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി!

English summary
UDF to take final decision on Kerala Congress jose k mani Wing; will give kuttanad seat to PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X