കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാസിമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; ബന്ധുവിനെ സംശയം!! തലയ്ക്കും വാരിയെല്ലിനും പരിക്ക്

അതുകൊണ്ടു തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പോലീസ്. മരണകാരണം തീവണ്ടി തട്ടിയതല്ല എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും.

  • By Ashif
Google Oneindia Malayalam News

കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ഥി കീഴൂര്‍ സ്വദേശി ജാസിമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ. വാരിയെല്ലിനും തലയുടെ പിന്‍ഭാഗത്തുമേറ്റ ശക്തമായ ആഘാതമാണ് മരണകാരണമായി പറയപ്പെടുന്നത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് പോലീസ് പറയുന്നു. റെയില്‍വെ പാളത്തിനടുത്ത ഓവുചാലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ജാസിമിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് പ്രചാരണമുണ്ട്. വസ്ത്രം വാങ്ങാന്‍ പോയ വിദ്യാര്‍ഥിയെ കാണാതായതോടെയാണ് വ്യാപക തിരച്ചില്‍ നടത്തിയതും പിന്നീട് ഓവുചാലില്‍ കണ്ടെത്തിയതും. ബന്ധുവിന് ജാസിമിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന വിവരം പോലീസന് ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതാണ് കുട്ടിയുടെ മരണം. ലഭ്യമാകുന്ന വിവരങ്ങള്‍ ഇങ്ങനെ...

തലയ്ക്കും വാരിയെല്ലിനും

തലയ്ക്കും വാരിയെല്ലിനും

തലയ്ക്കും വാരിയെല്ലിനും ശക്തമായ ആഘാതം ഏറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഇടതുഭാഗത്തെ ചുമലിനും ഗുരുതരമായ പരിക്കുണ്ട്.

വസ്ത്രം വാങ്ങാന്‍

വസ്ത്രം വാങ്ങാന്‍

സ്‌കൂളിലെ യാത്ര അയപ്പ് പരിപാടിക്ക് വേണ്ടി വസ്ത്രം വാങ്ങാന്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് പോയതാണ് ജാസിം. പിന്നീട് തിരിച്ചുവന്നില്ല. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

സഹപാഠി നല്‍കിയ വിവരം

സഹപാഠി നല്‍കിയ വിവരം

ജാസിമിന്റെ സഹപാഠിയെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിടക്കുന്ന സ്ഥലത്തെ കുറിച്ച് പോലീസിന് മനസിലായത്. മൃതദേഹത്തില്‍ പുറമെ കാര്യമായ പരിക്കൊന്നും കാണുന്നില്ല. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

പണം നഷ്ടമായി

പണം നഷ്ടമായി

ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയക്ക് ജാസിമിന്റെ മരണത്തില്‍ പങ്കുണ്ടെന്നാണ് സംസാരം. ജാസിമിന്റെ കൈവശം വസ്ത്രം വാങ്ങാനുള്ള പണമുണ്ടായിരുന്നുവെന്നും ഇത് നഷ്ടമായിട്ടുണ്ടെന്നുമാണ് ആരോപണം. ഇതും സംശയം ഇരട്ടിയാക്കിയിട്ടുണ്ട്.

ബന്ധുവിന് വൈരാഗ്യം

ബന്ധുവിന് വൈരാഗ്യം

ബന്ധു കഞ്ചാവ് ഉപയോഗിക്കുന്നത് ജാസിമിന് അറിയാമായിരുന്നുവത്രെ. ഇക്കാര്യം വിദ്യാര്‍ഥി വീട്ടില്‍ അറിയിച്ചിരുന്നു. ഇതില്‍ ബന്ധുവിന് ജാസിമിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും പ്രചാരണം നടക്കുന്നുണ്ട്.

പിടിച്ചുപറിച്ചു

പിടിച്ചുപറിച്ചു

ജാസിമിന്റെ കൈവശമുണ്ടായിരുന്ന പണം കഞ്ചാവ് സംഘത്തില്‍പ്പെട്ടവര്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചുവെന്നാണ് മറ്റൊരു വിവരം. ജാസിമിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നു.

തീവണ്ടി ഇടിച്ചു

തീവണ്ടി ഇടിച്ചു

അഴുകിയ നിലയിലാണ് മൃതദേഹം ഓവുചാലില്‍ കണ്ടെത്തിയത്. തീവണ്ടി ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഒട്ടേറെ സംശയങ്ങള്‍ ബാക്കിയാണെന്നും പോലീസ് സൂചിപ്പിക്കുന്നു. നിലവില്‍ പല പ്രചാരണങ്ങളും മരണവുമായി ബന്ധപ്പെട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്.

കഞ്ചാവ് കൈവശം വച്ചു

കഞ്ചാവ് കൈവശം വച്ചു

ജാസിമിന്റെ കൂട്ടുകാരായ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് കൈവശം വച്ചുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. നാലാമന് ഇതില്‍ ബന്ധമില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പോലീസ് വ്യക്തമക്കുന്നു.

മൊഴികള്‍ ഒന്ന്

മൊഴികള്‍ ഒന്ന്

പക്ഷേ, പിടിയിലായവര്‍ പോലീസിന് നല്‍കിയ മൊഴി ഒന്നാണ്. ഒറ്റയ്ക്കും വേര്‍ത്തിരിച്ചും ഇവരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് തീവണ്ടി തട്ടിയാണ് ജാസിം മരിച്ചതെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

സങ്കീര്‍ണമാകും

സങ്കീര്‍ണമാകും

പക്ഷേ, സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ടു തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പോലീസ്. മരണകാരണം തീവണ്ടി തട്ടിയതല്ല എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും.

അറസ്റ്റിലായവര്‍ പറഞ്ഞത്

അറസ്റ്റിലായവര്‍ പറഞ്ഞത്

ജാസിം സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളത്തിലൂടെ നടന്നുപോകുമ്പോള്‍ മലബാര്‍ എക്‌സ്പ്രസ് തട്ടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തെറിച്ചുവീണ ജാസിമിനെ പിന്നെ കണ്ടില്ല. തിരഞ്ഞുമടുത്തതിനെ തുടര്‍ന്ന് ഞങ്ങള്‍ വീട്ടിലേക്ക് പോയി എന്നാണ് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞത്.

ബേക്കല്‍ പോലീസ്

ബേക്കല്‍ പോലീസ്

ജാസിമിന്റെ മൃതദേഹം കണ്ടെത്തിയത് സഹപാഠി നല്‍കിയ വിവരത്തെ തുടര്‍ന്നാണെന്നാണ് പുറത്തുവരുന്ന ഒരു വിവരം. കഞ്ചാവ് വാങ്ങാനെത്തിയ സംഘത്തില്‍പ്പെട്ട ചിലര്‍ സംഭവം നാട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ പുറംലോകം അറിഞ്ഞതെന്നും പ്രചാരണം നടക്കുന്നുണ്ട്. ബേക്കല്‍ സിഐ വികെ വിശ്വംഭരന്‍, എസ്‌ഐ വിപി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ജിസിസി രാജ്യങ്ങള്‍ ഒന്നിക്കുംഗള്‍ഫില്‍ സന്തോഷ വാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ജിസിസി രാജ്യങ്ങള്‍ ഒന്നിക്കും

ത്രിപുരയില്‍ ബിജെപി ശുദ്ധികലശം തുടങ്ങി; ലെനിന്‍ പ്രതിമ തകര്‍ത്തു!! സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടുത്രിപുരയില്‍ ബിജെപി ശുദ്ധികലശം തുടങ്ങി; ലെനിന്‍ പ്രതിമ തകര്‍ത്തു!! സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടു

സുന്‍ജ് വാന്‍ ഭീകരാക്രമണം: ഇന്ത്യന്‍ സൈന്യം കണക്കുതീര്‍ത്തു, ഏറ്റുമുട്ടലില്‍ വധിച്ചത് സൂത്രധാരനെ! സുന്‍ജ് വാന്‍ ഭീകരാക്രമണം: ഇന്ത്യന്‍ സൈന്യം കണക്കുതീര്‍ത്തു, ഏറ്റുമുട്ടലില്‍ വധിച്ചത് സൂത്രധാരനെ!

English summary
Jasim Death Mystery: Police wait for Postmortem Report, Some doubts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X