കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രവിജയത്തിൽ മണിയാശാൻ; അഗസ്തിയെ ചേർത്തുപിടിച്ച് എഫ്ബി പോസ്റ്റ്... മൊട്ടയടിക്കാൻ അഗസ്തി, അരുതെന്ന് ആശാൻ

Google Oneindia Malayalam News

ഇടുക്കി: ഇത്തവണ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ എംഎം മണി രണ്ടാമതും ജനവിധി തേടുമ്പോള്‍ പലവിധ പ്രതികരണങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ എംഎം മണി വിജയിച്ചിരിക്കുകയാണ്. 27,000 ല്‍ പരം വോട്ടുകള്‍ക്കാണ് എംഎം മണി വിജയിച്ചിരിക്കുന്നത്.

ഉടുമ്പന്‍ചോല മണിയാശാനൊപ്പം, മിന്നും വിജയം; കാല്‍ലക്ഷം കടന്ന് ലീഡ്ഉടുമ്പന്‍ചോല മണിയാശാനൊപ്പം, മിന്നും വിജയം; കാല്‍ലക്ഷം കടന്ന് ലീഡ്

പാലായില്‍ മാണി സി കാപ്പന്റെ തേരോട്ടം... ഇടതുകോട്ടകളിലും കുതിപ്പ്; ലീഡ് അയ്യായിരം കവിഞ്ഞുപാലായില്‍ മാണി സി കാപ്പന്റെ തേരോട്ടം... ഇടതുകോട്ടകളിലും കുതിപ്പ്; ലീഡ് അയ്യായിരം കവിഞ്ഞു

തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എംഎം മണി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ എത്തി. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് എംഎം മണിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തിയ വെല്ലുവിളി പാലിച്ച് തല മൊട്ടയടിക്കുമെന്നാണ് ഇഎം അഗസ്തി വ്യക്തമാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍...

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ആയിരത്തില്‍ നിന്ന്

ആയിരത്തില്‍ നിന്ന്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎം മണി ഉടുമ്പ്‌ചോലയില്‍ നിന്ന് വിജയിച്ചത് വെറും 1,109 വോട്ടുകള്‍ക്കായിരുന്നു. വലിയ പ്രതിച്ഛായാ നഷ്ടം നേരിട്ടിരിക്കുന്ന സമയത്തായിരുന്നു അന്ന് എംഎം മണിയെ ഉടുമ്പഞ്ചോലയില്‍ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.

കാല്‍ ലക്ഷം കടന്നു

കാല്‍ ലക്ഷം കടന്നു

എന്നാല്‍ വൈദ്യുതി മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച എംഎം മണി ഇത്തവണ വന്‍ പ്രതിച്ഛായയില്‍ ആണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. കാല്‍ലക്ഷത്തിന് മുകളില്‍ ആണ് എംഎം മണിയുടെ ഭൂരിപക്ഷം.

അഗസ്തിയെ ചേര്‍ത്തുപിടിച്ച്

അഗസ്തിയെ ചേര്‍ത്തുപിടിച്ച്

എതിർ സ്ഥാനാര്‍ത്ഥിയായ ഇഎം അഗസ്തിയെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് എംഎം മണി ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

'എല്ലാവര്‍ക്കും നന്ദി.
എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം.?

തല മൊട്ടയടിക്കാന്‍

തല മൊട്ടയടിക്കാന്‍

ഉടുമ്പഞ്ചോലയില്‍ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നൊരു പ്രഖ്യാപനം ഇഎം അഗസ്തി നേരത്തേ നടത്തിയിരുന്നു. തോല്‍വി സമ്മതിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അഗസ്തി ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. എംഎം മണിക്ക് അഭിവാദ്യങ്ങളും അര്‍പിക്കുന്നുണ്ട് അദ്ദേഹം.

എപ്പോള്‍ മൊട്ടയടിക്കും

എപ്പോള്‍ മൊട്ടയടിക്കും

'എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.' - ഇങ്ങനെയാണ് ഇഎം അഗസ്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മൊട്ടയടിക്കരുതെന്ന് മണി

മൊട്ടയടിക്കരുതെന്ന് മണി

എന്നാല്‍ തല മൊട്ടയടിക്കാനുള്ള ഇഎം അഗസ്തിയുടെ തീരുമാനത്തെ എതിര്‍ക്കുകയാണ് എംഎം മണി. അഗസ്തി തല മൊട്ടയടിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരുപക്ഷേ, ഈ വോട്ടെണ്ണല്‍ ദിനത്തിലെ ഏറ്റവും മനോഹരമായ സംഭവങ്ങളാണ് ഉടുമ്പഞ്ചോലയില്‍ അരങ്ങേറുന്നത് എന്നും പറയാം.

മണിയെ തോൽപിച്ച മുന്‍ എംഎല്‍എ

മണിയെ തോൽപിച്ച മുന്‍ എംഎല്‍എ

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഇഎം അഗസ്തി. 1991 ലും 1996 ലും ഉടുമ്പഞ്ചോലയില്‍ നിന്ന് വിജയിച്ച ആളാണ് ഇഎം അഗസ്തി. 1996 ലെ തിരഞ്ഞെടുപ്പില്‍ എംഎം മണിയെ ആയിരുന്നു അഗസ്തി പരാജയപ്പെടുത്തിയത്.

 എംഎം മണിയുടെ വിജയം അംഗീകരിച്ചു: തലമൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി എംഎം മണിയുടെ വിജയം അംഗീകരിച്ചു: തലമൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി

ഒരിടത്തും ലീഡ് ഇല്ലാതെ കെ സുരേന്ദ്രന്‍; മഞ്ചേശ്വരത്തും കോന്നിയിലും പിന്നില്‍ഒരിടത്തും ലീഡ് ഇല്ലാതെ കെ സുരേന്ദ്രന്‍; മഞ്ചേശ്വരത്തും കോന്നിയിലും പിന്നില്‍

Recommended Video

cmsvideo
MM mani wins in udumbanchola

English summary
Udumbamchola Election Result 2021: MM Mani reacts on Facebook after big win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X