പിടി തോമസിന്റെ നിലപാടുകളിലൂടെ..ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഉമാ തോമസ്;ഇനി തൃക്കാക്കരക്കൊപ്പം
കൊച്ചി : തൃക്കാക്കരയുടെ എം എൽ എയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എം ബി രാജേഷിന്റെ ചേംബറിൽ ആയിരുന്നു ഉമാ തോമസിന്റെ സത്യപ്രതിജ്ഞ. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാലാണ് ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി എന്നീ പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
പ്രമുഖ നേതാക്കൾക്കൊപ്പമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ഉമാ തോമസ് സ്പീക്കറുടെ ചേംബറിലേക്ക് എത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ഉമാ തോമസ് തലസ്ഥാനത്തേക്ക് എത്തിയത്.

സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെ വരുന്ന 27 മുതൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ എം എൽ എ പങ്കെടുക്കും. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് മുൻപ് ഉമാ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പി ടി തോമസിന്റെ നിലപാടുകൾ കണ്ടാണ് താൻ പഠിച്ചത്. അദ്ദേഹത്തിന്റെ അത്തരം നിലപാടുകൾ തനിക്ക് പിന്തുടരാനാണ് താൽപര്യമെന്നും തോമസ് മാധ്യമങ്ങളോട് പറയുകയായിരുന്നു.

സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ആഗ്രഹങ്ങൾ മാനിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും എം എ എ വ്യക്തമാക്കി. അതേസമയം, റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരു മാസക്കാലത്തോളം മണ്ഡലത്തില്‍ വലിയ രീതിയുലുളള പ്രചാരണം നടത്തിയിരുന്നു. എന്നാൽ, അവസാന ഫലങ്ങൾ യു ഡി എഫിന് അനുകൂലമാകുകയാണ് ചെയ്തത്.

ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു. 59,839 വോട്ടുകളാണ് 2021 ൽ പി ടി തോമസ് നേടിയത്. എന്നാൽ, ഉമാ തോമസിലൂടെ 12,928 വോട്ടുകൾ ഇത്തവണ യു ഡി എഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് 45510 വോട്ടാണ് നേടിയത്. അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. ബി ജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബി ജെ പി നേടിയത് 15483 വോട്ടുകളായിരുന്നു.
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

എന്നാൽ, ഉപതിരഞ്ഞടുപ്പ് ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെ, പി ടി യുടെ നിലപാടിന്റെ രാഷ്ട്രീയം പിന്തുടരാനാണ് തനിക്ക് താൽപര്യമെന്ന് എം എൽ എ പ്രതികരിച്ചിരുന്നു. പി ടിയെ സ്നേഹിച്ച തൃക്കാക്കരക്കാർ തന്നെ കൈവിടില്ല എന്ന് മത്സരത്തിന് ഇറങ്ങിയപ്പോൾ തനിക്ക് ഉറപ്പായിരുന്നു.

ഇടതുപക്ഷ ഭരണത്തിന് എതിരായ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ പുറത്തു വന്നത്. യു ഡി എഫിന് ഉണ്ടായത് വൻ വിജയമാണ്. പി ടി തോമസിന്റെ പിൻഗാമിയായി അഭിമാനത്തോടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിർവഹിക്കും. തൃക്കാക്കരയുടെ വികസന സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ് പി ടി പോയത്. അത് എന്നിലൂടെ പൂർത്തീകരിക്കാനാണ് ഞാൻ ലക്ഷ്യമിടുന്നതെന്ന് ഉമ പറഞ്ഞിരുന്നു.












Click it and Unblock the Notifications