25 രൂപയുണ്ടായിരുന്നിടത്ത് നിന്ന് 1000-10000 രൂപ വരെ പിഴ; ആധാര്‍ തിരുത്ത് കര്‍ശനമാക്കി
തിരുവനന്തപുരം: ആധാര്‍ കാര്‍ഡിലെ തിരുത്തലുകളില്‍ കര്‍ശന മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം തിരുത്താന്‍ മാത്രമെ ഇനി മുതല്‍ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കൂ. മറ്റെല്ലാ തിരുത്തലുകള്‍ക്കും മതിയായ അസ്സല്‍രേഖകള്‍ സമര്‍പ്പിക്കണം എന്നാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദശം.
ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ അക്ഷരത്തെറ്റോ മാറ്റിയെഴുത്തോ മങ്ങലോ മായ്ക്കലോ ഉണ്ടെങ്കില്‍ ആധാര്‍സേവന കേന്ദ്രത്തിന് മുന്‍പ് 25 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത് ആയിരം രൂപ ആയിരിക്കും. ആധാറുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ തെറ്റായ കാര്യങ്ങളുണ്ടെങ്കില്‍ സേവനകേന്ദ്രങ്ങളില്‍ നിന്ന് 10000 രൂപയും പിഴ ഈടാക്കും.

കൂടാതെ സേവനദാതാവിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. പഴയ കാലത്തെ എസ് എസ് എല്‍ സി ബുക്കിലെ അക്ഷരങ്ങളുടെ മങ്ങലും മായലും, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ അവ്യക്തത തുടങ്ങിയവയും തെറ്റായ വിവരങ്ങളായി കണക്കാക്കിയാണ് പിഴയിടുക. അതേസമയം നിബന്ധനകള്‍ കര്‍ശനമാക്കിയത് അറിയാതെ സേവനം നടത്തിയ നിരവധി പേര്‍ക്ക് ലൈസന്‍സ് നഷ്ടമായിട്ടുണ്ട്.
ഉപജീവനത്തിനായി അക്ഷയകേന്ദ്രങ്ങളും സമാനസേവനസ്ഥാപനങ്ങളും ആരംഭിച്ച ഭിന്നശേഷിക്കാരായവര്‍ക്ക് ഇതോടെ പ്രതിസന്ധിയിലാണ്. ആധാര്‍ ദുരുപയോഗം തടയാനാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടപടി ക്രമങ്ങള്‍ കര്‍ശനമാക്കിയത്. ഒരു ആധാര്‍ സേവനത്തിന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്കുന്ന പ്രതിഫലം 36 രൂപയാണ് എന്നിരിക്കെയാണ് തെറ്റിപ്പോയാല്‍ പിഴ 1,000 മുതല്‍ 10,000 വരെ ഈടാക്കുന്നത്.
Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്
തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ വളരെയധികം ആധികാരികതയുള്ള ഒന്നാണ് ആധാര്‍ കാര്‍ഡ് എന്നതിനാല്‍ തന്നെ ആധാര്‍ സംബന്ധിച്ച ദുരുപയോഗങ്ങള്‍ പൂര്‍ണമായി തടയുക എന്നതാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനിടെ ആധാര്‍ കാര്‍ഡ് എടുത്ത് 10 വര്‍ഷം കഴിഞ്ഞവര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
ജനനത്തീയതി, പേരുവിവരങ്ങളിലെ തെറ്റുകള്‍, വിലാസം തുടങ്ങിയവ തിരുത്താനുള്ളവര്‍ക്കും സേവനം സൗജന്യമായി 2023 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 15 വരെ ഉപയോഗിക്കാം. അതിന് ശേഷം 50 രൂപ നല്കി വേണം തിരുത്തലുകള്‍ നടത്താന്‍. ഓണ്‍ലൈന്‍ മുഖാന്തരം സ്വന്തമായി ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നവര്‍ക്കാണ് ജൂണ്‍ 15 വരെ സൗജന്യ സേവനം ലഭിക്കുക. ഈ സമയപരിധിയ്ക്കിടയില്‍ സേവന കേന്ദ്രങ്ങളെ സമീപിക്കുന്നവര്‍ ഫീസ് നല്‍കണം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications