മുഖ്യമന്ത്രിയായില്ലെങ്കില്‍ വീട്ടിലിരിക്കുമെന്ന് പറഞ്ഞു: റാവത്തിനെ ജയിപ്പിക്കാതെ വീട്ടിലിരുത്തി ജനം
നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് ഏറ്റവലിയ പ്രതീക്ഷ വെച്ച് പുലർത്തിയ സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. വിജയ മുന്നില്‍ കണ്ട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുള്ള നീക്കങ്ങളും നേതാക്കള്‍ക്കിടയില്‍ നടന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടേണ്ടി വന്നത്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലാദ്യമായി ഒരു പാർട്ടിക്ക് തുടർഭരണം ലഭിക്കുന്നതിനുമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 70 സീറ്റില്‍ 48 സീറ്റിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. അധികാരം പിടിക്കാനിറങ്ങിയ കോണ്‍ഗ്രസാവട്ടെ കേവലം 18 സീറ്റിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹരീഷ് റാവത്ത് ഉള്‍പ്പടേയുള്ളവർ കോണ്‍ഗ്രസ് നിരയില്‍ പരാജയപ്പെട്ടിട്ടുണ്ട്.

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ലാല്‍കുവായില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി മോഹന്‍ സിങ് ബിഷ്ടിനോടാണ് പരാജയപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെയടക്കം തികഞ്ഞ ആത്മവിശ്വാസം വെച്ച് പുലർത്തിയ നേതാവായിരുന്നു റാവത്ത്. നാല്‍പ്പതിലേറെ സീറ്റ് നേടി തന്റെ പാർട്ടി അധികാരത്തിലെത്തുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ് അവർക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിജയ പ്രതീക്ഷിച്ച റാവത്ത് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള നീക്കം തുടങ്ങിയിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ താന്‍ വീട്ടിലിരിക്കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

മാർച്ച് 10 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് പിന്നാലെ ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നത് കോൺഗ്രസ് പാർട്ടിയായിരിക്കും. വികസന വിരുദ്ധതായായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് പാർട്ടിയുടെ മുഖമുദ്ര. കോണ്‍ഗ്രസ് മുന്നോട്ട് വെച്ചതാവട്ടെ വികസന മുദ്രാവാക്യവും. ആ വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തതത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വോട്ടെണ്ണല്‍ ദിനം തന്നെ പ്രഖ്യാപിക്കാന്‍ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യർത്ഥിക്കുമെന്നും റാവത്ത് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

'മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയോട് ഞങ്ങൾ ആവശ്യപ്പെടും. ജനങ്ങൾ ആഗ്രഹിക്കുന്ന ആളായിരിക്കും നമ്മുടെ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാന്‍ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. ബി ജെ പി അവർ പ്രതീക്ഷ വെക്കുന്ന പലയിടത്തും വലിയ തിരിച്ചടിയുണ്ടാവുമെന്നും ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ ഹരീഷ് റാവത്ത് ഉള്‍പ്പടെ പരാജയപ്പെടുന്ന സ്ഥിതിയാണ് ഉത്തരഖണ്ഡില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി പുഷ്കർ സിങ് ധമി പിന്നിട്ട് നില്‍ക്കുന്നത് ബി ജെ പിക്ക് തിരിച്ചടിയാണ്. ഖാത്തിമയിൽ കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിയെക്കാൾ 2,287 വോട്ടുകൾക്കാണ് ധാമി പിന്നിലായിരിക്കുന്നത്. പാർട്ടി വിജയിക്കുകയും മുഖ്യമന്ത്രി പരാജയപ്പെടുകയും ചെയ്താല്‍ വിജയിത്തിലും ബി ജെ പിക്ക് അത് കല്ലുകടിയായേക്കും. അതേസമയം വോട്ടെണ്ണല്‍ അവസാനിക്കാത്തതിനാല്‍ മുഖ്യമന്ത്രിക്ക് തിരിച്ച് വരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബി ജെ പി. അതേസമയം, വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ആം ആദ്മി രണ്ട് സീറ്റില്‍ ലീഡ് പിടിച്ചിരുന്നെങ്കിലും അവർക്ക് ആ മുന്നേറ്റം നിലനിർത്താന്‍ സാധിച്ചില്ല. സ്വതന്ത്രർ ഉള്‍പ്പടേയുള്ള മറ്റുള്ളവർ 5 സീറ്റില്‍ മൂന്നിട്ട് നില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications