വി അബ്ദുറഹ്മാന്‍ എംഎല്‍എ ടോള്‍ ബൂത്ത് ജീവനക്കാരെ കൈയ്യേറ്റം ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ ടോള്‍ ബൂത്ത് ജീവനക്കാരെ കൈയ്യേറ്റം ചെയ്‌തെന്ന് ആക്ഷേപം. എംഎല്‍എ കൈയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എംഎല്‍എ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ടോള്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിന് കാരണം.

താനൂര്‍ ദേവധാര്‍ പാലത്തിലെ ടോള്‍ ബൂത്തിന് മുന്നിലാണ് സംഭവം. എംഎല്‍എ ബോര്‍ഡില്ലാത്ത വാഹനത്തിലായിരുന്നു വി അബ്ദുറഹ്മാന്‍ എത്തിയത്. ഈ സമയം ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന വ്യക്തിയോട് ജീവനക്കാരന്‍ ടോള്‍ ചോദിച്ചു അടുത്തേക്ക് ചെല്ലുന്നത് വീഡിയോയില്‍ കാണാം.

Dc

ഈ സമയം എംഎല്‍എ കാറില്‍ നിന്നു പുറത്തേക്ക് വരുന്നു. ജീവനക്കാരനോട് കയര്‍ത്ത് സംസാരിക്കുന്നതും കൈയ്യേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ എംഎല്‍എ പറയുന്നത് മറിച്ചാണ്. ടോള്‍ ജീവനക്കാരനാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എംഎല്‍എ പറയുന്നു.

ടോള്‍ ബൂത്ത് ജീവനക്കാരന്റെ പ്രകോപനം മൂലമാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്ന് അബ്ദുറഹ്മാന്‍ എംഎല്‍എ പറയുന്നു. എംഎല്‍എ ആണെന്ന് വ്യക്തിമാക്കിയിട്ടും ജീവനക്കാരന്‍ മോശമായി പെരുമാറി. വാഹനത്തില്‍ ഇടിക്കുകയും ചെയ്തുവെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം, എംഎല്‍എക്കെതിരേ മുസ്ലിം ലീഗ് രംഗത്തെത്തി. നാട്ടുപ്രമാണിയെ പോലെയാണ് എംഎല്‍എ പെരുമാറിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. എംഎല്‍എക്കെതിരേ കേസെടുക്കണമെന്നു യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അതേസമയം, ദേവധാര്‍ ടോള്‍ ബൂത്തിലെ ജീവനക്കാരുടെ പെരുമാറ്റം മോശമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

English summary
V Abdurahman MLA attacked Toll booth staff at Tanur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്