കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വേ പ്രചനത്തിനല്ല ജനങ്ങളുടെ തീരുമാനത്തിനാണ് പ്രാധാന്യം: വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന മാധ്യമങ്ങളുടെ പ്രവചനത്തിനല്ല, ജനങ്ങളുടെ തീരുമാനത്തിനാണ് പ്രാധാന്യമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന് വോട്ട് അഭ്യര്‍ത്ഥി നടന്ന തെരഞ്ഞെടുപ്പ് യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇന്ത്യഭരിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ലോക്‌സഭ അംഗസംഖ്യയില്‍ 10 ശതമാനം സീറ്റു പോലും ലഭിക്കാതെ പ്രതിപക്ഷത്തിരിക്കാന്‍ പോലും രാഹുലിന് സാധിച്ചില്ല. 1977ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെടുമെന്ന് കേരളത്തിലെ ഒരു മാധ്യമങ്ങള്‍ പോലും പറഞ്ഞില്ല. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണമാറ്റം സംഭിക്കുമ്പോള്‍ ഒരു മേഖലയിലും വ്യത്യാസം പ്രകടമാകുന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രി, കെഎസ്ആര്‍ടിസി തുടങ്ങി ഒരു മേഖലയിലും വ്യത്യാസം അനുഭവപ്പെടാറില്ല. കുംഭകോണം, അഴിമതി, സ്ത്രീപീഡനം തുടരുകയും ചെയ്യുന്നു.

v-muraleedharan-

അതേ സമയം ചരിത്രത്തില്‍ ആദ്യമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഭരണ മാതൃക സംസ്ഥാന തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കിള്ളി കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരി കാട്ടാക്കട, സംസ്ഥാന സമിതി അംഗങ്ങളായ എരുത്താവൂര്‍ ചന്ദ്രന്‍, സന്തോഷ്‌കുമാര്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി ശിശുപാലന്‍, കാട്ടാക്കട ശശി, ജില്ലാ കമ്മിറ്റി അംഗം രതീഷ് ജി.എസ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഡ്വ. രാജീവ്, പഞ്ചായത്ത് സെക്രട്ടറി രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജയന്‍, അഡ്വ. പി.എസ്. അനില്‍ എന്നിവര്‍ സംസാരിച്ചു.

English summary
V Muraleedharan said that the decision of the people is not important for the survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X