കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന് പകരക്കാരനായി സുരേഷ് ഗോപി വരുമോ, ഇല്ലയോ? പ്രതികരണവുമായി വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി ഘടകത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റി പുതിയ അധ്യക്ഷനെ ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തിലും കേരളത്തിലെ പാര്‍ട്ടി വളര്‍ത്താന്‍ പൊതു സ്വീകാര്യനായ ഒരു നേതാവ് വേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റത്തിന് തയ്യാറെടുക്കുന്നത്.

'അന്ന് അങ്ങനെ അവള്‍ എനിക്ക് ഉമ്മ തന്നു', അവസാനമായി ശരണ്യ പറഞ്ഞത്; മനസുതുറന്ന് സീമ ജി നായര്‍'അന്ന് അങ്ങനെ അവള്‍ എനിക്ക് ഉമ്മ തന്നു', അവസാനമായി ശരണ്യ പറഞ്ഞത്; മനസുതുറന്ന് സീമ ജി നായര്‍

1

നടനും എംപിയുമായി സുരേഷ് ഗോപിയുടെ പേരാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പ്രധാന്യത്തോട് പരിഗണിക്കുന്നത്. സുരേഷ് ഗോപിയെ പോലുള്ള പൊതുസ്വീകാര്യനായ നേതാവ് പാര്‍ട്ടിയുടെ അധ്യക്ഷത പദവിയില്‍ എത്തിയാല്‍ അത് വലിയ നേട്ടമാകുമെന്നാണ് നേതൃത്വം കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ, സുരേഷ് ഗോപി നാളെ ബിജെപി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലേക്ക് നാളെ തിരിക്കും. പ്രധാനമന്ത്രിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കാനും സാധ്യതയുണ്ട്.

2

എന്നാല്‍ അധ്യക്ഷ പദവിയിലേക്ക് വരാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് സുരേഷ് ഗോപി നേരത്തെ അറിയിച്ചത്. സുരേഷ് ഗോപിയെ കൂടാതെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിയുടെ പേരും പരിഗണനയില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. എന്തായാലും സംസ്ഥാന അധ്യക്ഷ പദവിയില്‍ മാറ്റമുണ്ടെങ്കില്‍ പുതിയ അധ്യക്ഷനെ ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടായിരിക്കും തിരഞ്ഞെടുക്കുക. അധ്യക്ഷ പദവിയില്‍ മാറ്റം വരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍.

3

ജനസംഘ സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു വി മുരളീധരന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ബിജെപിയിലെ നേതൃമാറ്റത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് വി മുരളീധരന്‍ പറയുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്ന കാര്യവും ഇതുവരെ അറിഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് ഇക്കര്യങ്ങളൊക്കെ അറിഞ്ഞതെന്ന് വി മുരളീധരന്‍ പറഞ്ഞു.

4

അതേസമയം, അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ദേശീയ നേതൃത്വുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സുരേഷ് ഗോപി ദില്ലിയിലേക്ക് തിരി്ചിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിയിലേക്ക് യുവാക്കളെയും കൂടുതല്‍ പേരെയും അടുപ്പിക്കാനാണ് സുരേഷ് ഗോപിയെ സംസ്ഥാന നേതൃനിരയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.

5

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയും കുഴല്‍പ്പണ കേസ് വിവാദവും സംസ്ഥാന ബിജെപി നേതൃത്വത്തിന് തിരിച്ചടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുഖം മാറ്റേണ്ടത് അത്യാവശ്യമാണെന്നാണ് നേതാക്കല്‍ കരുതുന്നത്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയല്ലാത്ത മറ്റൊരു മികച്ച ഓപ്ഷണ്‍ ഇല്ലെന്നാണ് നേതൃത്വം കരുതുന്നത്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ ഏത് വിധേനയും നേതൃ പദവിയിലേക്ക് കൊണ്ട് വരാന്‍ ദേശീയ നേതൃത്വം പരമാവധി ശ്രമിച്ചേക്കും.

'കെപിസിസി ഭാരവാഹികള്‍ വരെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു'; ഇനി ഒരു പദവിയും നല്‍കില്ല: കെ സുധാകരന്‍'കെപിസിസി ഭാരവാഹികള്‍ വരെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു'; ഇനി ഒരു പദവിയും നല്‍കില്ല: കെ സുധാകരന്‍

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
V Muraleedharan says he was not aware of Suresh Gopi being considered for BJP State President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X