Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിപ്പ് പണം കൊണ്ട് ഭാര്യയ്ക്ക് സ്വർണ്ണവും സഹോദരിക്ക് ഭൂമിയും വാങ്ങി: ബിജുലാലിന്റെ മൊഴി പുറത്ത്!!

തട്ടിപ്പ് പണം കൊണ്ട് ഭാര്യയ്ക്ക് സ്വർണ്ണവും സഹോദരിക്ക് ഭൂമിയും വാങ്ങി: ബിജുലാലിന്റെ മൊഴി പുറത്ത്!!

തിരുവന്തപുരം: വഞ്ചിയൂർ ട്രഷറി ഓഫീസിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിലെ പ്രതിയായ ട്രഷറി ജീവനക്കാരൻ ഇന്ന് രാവിലെയാണ് അറസ്റ്റിലാവുന്നത്. വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ജില്ലാ കളക്ടറുടെ അക്കൌണ്ടിൽ നിന്ന് രണ്ട് കോടിയിലധികം രൂപ തട്ടിയെന്നാണ് കേസ്. ഐടി വിദഗ്ധനായ ബിജുലാൽ സോഫ്റ്റ് വെയറലെ പ്രശ്നങ്ങൾ മനസ്സിലാക്കി നിരവധി തവണ പണം തട്ടിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ക്രൈം ബ്രാഞ്ചിന് പുറമേ വകുപ്പുതല അന്വേഷണവും ബിജുലാലിനെതിരെ നടക്കുന്നുണ്ട്.

ആദ്യം 75 ലക്ഷം

ആദ്യം 75 ലക്ഷം


വിരമിച്ച ട്രഷറി ഓഫീസർ തന്നെയാണ് തനിക്ക് യൂസർ നെയിമും പാസ് തനിക്ക് നൽകിയതെന്നാണ് ട്രഷറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിജുലാൽ മൊഴി നൽകിയിട്ടുള്ളത്. ട്രഷറി ഓഫീസർ നേരത്തെ വീട്ടിൽ പോയ ദിവസം തനിക്ക് കമ്പ്യൂട്ടർ ഓഫ് ചെയ്യുന്നതിന് വേണ്ടിയാണ് പാസ് വേർഡ് നൽകിയതെന്നാണ് ബിജുലാൽ പറയുന്നത്. ഈ സംഭവം നടക്കുന്നത് മാർച്ചിൽ ആയിരുന്നുവെന്നും ഇയാൾ പറയുന്നു.

തുടക്കം 75 ലക്ഷത്തിൽ

തുടക്കം 75 ലക്ഷത്തിൽ


കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ട്രഷറി ഓഫീസർ അവധിയിൽ പോയ ശേഷം ഏപ്രിലിലാണ് ആദ്യം പണം പിൻവലിച്ചത്. ആദ്യം പിൻവലിച്ചത് 75 ലക്ഷമാണെന്ന് വ്യക്തമാക്കിയ ബിജുലാൽ രണ്ട് കോടി പിന്നീട് പിൻവലിച്ചെന്നു കൂട്ടിച്ചേർത്തു. ആദ്യം തട്ടിയ 75 ലക്ഷത്തിൽ നിന്ന് ഭൂമി വാങ്ങുന്നതിന് വേണ്ടി സഹോദരിക്ക് അഡ്വാൻസ് നൽകിയെന്നും ഭാര്യയ്ക്ക് സ്വർണ്ണം വാങ്ങി നൽകിയ ശേഷം ബാക്കി വന്ന പണം ചീട്ടുകളിക്ക് വേണ്ടി ഉപയോഗിച്ചെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Recommended Video

cmsvideo
    Balabhaskar's last words to doctor | Oneindia Malayalam
    വാദം തള്ളി മുൻ ഉദ്യോഗസ്ഥൻ

    വാദം തള്ളി മുൻ ഉദ്യോഗസ്ഥൻ


    ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിന് പാസ് വേർഡ് നൽകിയെന്ന ആരോപണം തള്ളിക്കളഞ്ഞ് മുൻ ട്രഷറി ഓഫീസർ ഭാസ്കരൻ രംഗത്തെത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ഓഫാക്കണം എന്നുണ്ടെങ്കിൽ അഡ്മിനിസ്ട്രേറ്ററെയാണ് ഇതിനായി ചുമതലപ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

     പ്രതി പിടിയിൽ

    പ്രതി പിടിയിൽ

    ട്രഷറി തട്ടിപ്പ് കേസ് പുറത്തുവന്ന് നാല് ദിവസത്തിന് ശേഷമാണ് പ്രതിയായ ബിജുലാൽ അറസ്റ്റിലാവുന്നത്. തിരുവനന്തപുരത്ത് വഞ്ചിയൂരിലെ അഭിഭാഷന്റെ ഓഫീസിൽ വെച്ച് മാധ്യങ്ങളോട് സംസാരിക്കുന്നതിനിടെ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. ഡിസംബർ മുതൽ തന്നെ ട്രഷറിയിൽ നിന്ന് പണം മോഷ്ടിച്ചിരുന്നതായി ആദ്യ ചോദ്യം ചെയ്യലിൽ തന്നെ ബിജുലാൽ സമ്മതിച്ചിരുന്നു. ഇന്ന് രാവിലെയാണ് പ്രതി വലിയിലാവുന്നത്.

     നിരപരാധിയെന്ന് വാദം

    നിരപരാധിയെന്ന് വാദം

    ട്രഷറി തട്ടിപ്പ് കേസിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് നാല് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് മാധ്യമങ്ങൾക്ക് മുമ്പിൽ ബിജു വെളിപ്പെടുത്തിയത്. തന്റെ പാസ് വേർഡ് ഉപയോഗിച്ച് മറ്റാരോ തട്ടിപ്പ് നടത്തിയതായിരിക്കാമെന്ന അവകാശവാദവും ബിജു ഉന്നയിച്ചിരുന്നു. കോടതിയിലെത്തി കീഴടങ്ങാനായിരുന്നു ബിജുവിന്റെ ശ്രമമെങ്കിലും അതിന് മുമ്പ് തന്നെ ക്രൈം ബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

    കോടതിയിൽ ഹാജരാക്കും

    കോടതിയിൽ ഹാജരാക്കും

    ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ബിജുലാലിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് സ്രവ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ നെയിം പാസ് വേർഡ് എന്നിവ ഉപയോഗിച്ച് പണം തട്ടിയെന്നാണ് കേസ്. പ്രതിയെ നാളെയായിരിക്കും കോടതിയിൽ ഹാജരാക്കുക. ആദ്യം 75 ലക്ഷവും പിന്നീട് രണ്ട് കോടിയും തട്ടിയെന്ന് പ്രതി തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

    നഷ്ടം നികത്താൻ തട്ടിപ്പ്

    നഷ്ടം നികത്താൻ തട്ടിപ്പ്


    ഓൺലൈൻ ചീട്ടുകളിയിൽ നഷ്ടം സംഭവിച്ചതോടെ ഇത് നികത്തുന്നതിന് വേണ്ടിയാണ് ട്രഷറി അക്കൌണ്ടിൽ നിന്ന് പണം മോഷ്ടിച്ചതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. പലഘട്ടങ്ങളിലായി 75 ലക്ഷം രൂപയാണ് ഇത്തരത്തിൽ മോഷ്ടിച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 2019 ഡിസംബർ 23 മുതൽ 2020 ജൂലൈ 31 വരെയുള്ള കാലയളവിനുള്ളിൽ പലതവണയായി തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. തട്ടിയ രണ്ട് കോടിയിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൌണ്ടുകളിൽ നിന്നും കുടുംബാംഗങ്ങളുടെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണത്തിന് പിന്നാലെ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+