Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. വന്ദനയുടെ കൊലപാതകം: ഡോക്ടർമാരുടെ പ്രതിഷേധത്തിന് പിന്നാലെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ആരംഭിച്ച ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ ഡോക്ടർമാരുടെ സംഘടനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. രാവിലെ 10: 30നാണ് ചർച്ച. ഐഎംഎയുടെയും മറ്റ് സംഘടനകളുടേയും നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. ഡോക്ടർമാരുമായി ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും നടത്തിയ ചർച്ച കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.

ഡ്യൂട്ടിക്കിടെയാണ് ഡോ വന്ദന ദാസ് കൊല്ലപ്പെട്ടത് വൈദ്യപരിശോധനയ്ക്കായി പോലീസ് കൊണ്ടുവന്ന സന്ദീപ് ഡോക്ടറെ കുത്തുകയായിരുന്നു.
അതേസമയം വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ പണിമുടക്ക് വ്യാഴാഴ്ചയും തുടരും എന്ന് ഐഎംഎ അറിയിച്ചിരുന്നു, പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു സംഘടന ആവശ്യപ്പെട്ടത്. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പ് വരുന്നതിന് മുഖ്യമന്ത്രി ഇടപെടണം എന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണം എന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

vandhana

അതേസമയം ഡോക്ടർ വന്ദനയുടെ മൃതദേഹം ജന്മനാടായ കോട്ടയം കടത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. രാത്രി എട്ട് മണിയോടെ ആണ് എത്തിച്ചത്. വ്യാഴാഴ്ചയാണ് സംസ്‌കാരം. അതേസമയം ഡോ. വന്ദനാ ദാസിന്റെ മൃതദേഹം രാത്രി എട്ടുമണിയോടെ ജന്മനാടായ കുറുപ്പുംതറ മുട്ടുചിറയിലെ വസതിയിലെത്തിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിലാണ് സംസ്കാരം.

ഡോക്റടെ കൊലപ്പെടുത്തിയ സന്ദീപിനെ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്ത് റിമാൻഡ് ചെയ്തു. കനത്ത പൊലീസ് സുരക്ഷയിൽ വീൽ ചെയറിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. കോടതിയിൽനിന്ന് ആംബുലൻസിൽ പൊലീസ് സുരക്ഷയോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് പ്രതിയെ മാറ്റി. പ്രതിക്ക് വേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജർ ആയില്ല

അതേസമയം രൂക്ഷ വിമർശനം ഉയരുന്നതിനിടെ മന്ത്രി വീണ ജോർജ് ഡോ. വന്ദനയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ ആക്കിയിരുന്നു. വന്ദനയ്ക്ക് പരിചയക്കുറവ് ഉണ്ടായിരുന്ന എന്ന പ്രസ്താവനയാണ് വിമർശനത്തിന് കാരണം ആയത്. എന്നാൽ ദുഖകരമായ സഹാചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ചെന്നും ഇത്തരത്തിൽ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ക്രൂരത ആണെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+