Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ക്കല വിവാദ ഭൂമി കൈമാറ്റം; അന്വേഷണത്തില്‍ വ്യക്തതയില്ല, ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടി വൈകും

തിരുവനന്തപുരം: വര്‍ക്കല വിവാദ ഭൂമി കൈമാറ്റക്കേസില്‍ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ രക്ഷപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ, അന്വേഷണത്തില്‍ വ്യക്തത വരുത്താതെ ലാന്റ് റവന്യൂ കമ്മീഷണര്‍. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലാന്റ് റവന്യൂ കമ്മീഷണര്‍ എടി ജയിംസ് വ്യക്തമായ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചില്ല. റവന്യൂ മന്ത്രി ചന്ദ്രശേഖരന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്.

സബ് കളക്ടറുടെ ഭൂമി കൈമാറ്റ നടപടി റവന്യൂ മന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ക്രമവിരുദ്ധ നടപടികളുണ്ടായോ എന്ന് അന്വേഷിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയത്.

എന്നാല്‍ സബ് കളക്ടര്‍ക്കെതിരെ നടപടി വേണമെന്നോ വേണ്ടെന്നോ വ്യക്തമായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നാണ് സൂചന. കളക്ടര്‍ ഹിയറിങ് നടത്തിയ ശേഷം മതി തുടര്‍നടപടിയെന്നാണ് അദ്ദേഹം മന്ത്രിയെ അറിയിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സബ് കളക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. പക്ഷേ, നടപടിയെക്കാന്‍ പര്യാപ്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

divya

സബ് കളക്ടറുടെ പരിചയ കുറവ് കൊണ്ടാകാം തെറ്റുപറ്റിയതെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. വര്‍ക്കല അയിരൂരിലെ റോഡിനോട് ചേര്‍ന്ന 27 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിക്ക് തിരിച്ചു നല്‍കിയ സബ് കളക്ടറുടെ നടപടിയാണ് വിവാദമായത്. ഈ ഭൂമി തഹസില്‍ദാര്‍ അന്വേഷണ ശേഷം സര്‍ക്കാരിലേക്ക് ഏറ്റെടുത്തതായിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ സബ് കളക്ടര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് തന്നെ തിരിച്ചുകൊടുക്കുകയായിരുന്നു.

ഇതിനെതിരെ വര്‍ക്കല എംഎല്‍എ വി ജോയിയും ഗ്രാമപഞ്ചായത്ത് അധികൃതരുമാണ് പരാതിയുമായി രംഗത്തുവന്നത്. ഭൂമി കൈമാറ്റത്തില്‍ ക്രമക്കേട് നടന്നോ എന്നറിയാല്‍ അടുത്ത ശനിയാഴ്ച കളക്ടര്‍ കെ വാസുകി ഹിയറിങ് നടത്തും. കളക്ട്രേറ്റില്‍ നടക്കുന്ന ഹിയറിങിന് എല്ലാ കക്ഷികളെയും വിളിച്ചിട്ടുണ്ട്. റീ സര്‍വേ നടത്തിയതുകാരണം രേഖകളില്‍ വന്ന മാറ്റമാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയതെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+