കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന് പണികൊടുത്ത് വയലാര്‍ രവിയും രംഗത്ത്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: അങ്ങനെ വിഎം സുധീരന് പണി കൊടുത്തുകണ്ട് കേന്ദ്ര മന്ത്രി വയലാര്‍ രവിയും രംഗത്തെത്തി. മദ്യ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കരുതെന്നാണ് വയലാര്‍രവിയുടെ ആവശ്യം.

സന്പൂര്‍ണ മദ്യ നിരോധനം പ്രായോഗികമല്ലെന്ന് വയലാര്‍ രവി പറയുന്നു. അങ്ങനെ വന്നാല്‍ അത് കള്ളവാറ്റിനെ പ്രോത്സാഹിപ്പിക്കുന്നതുപോലെ ആകുമെന്നും വയലാര്‍ രവി കൊച്ചിയില്‍ പറഞ്ഞു.

Vayalar Ravi

സന്പൂര്‍ണ മദ്യ നിരോധനം അസാധ്യമല്ലെന്ന് കെപിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞതിന് പിറകേയാണ് വയലാര്‍ രവിയുടെ അഭിപ്രായ പ്രകടനം. ബാര്‍ ലൈസന്‍സ് വിവാദത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ രണ്ട് ചേരിയില്‍ ആയിരിക്കുകയാണ്. ടു സ്റ്റാര്‍ റേറ്റിങ്ങുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതിന് തടസ്സം നില്‍ക്കുന്നത് സുധീരനാണ്.

വയലാര്‍ രവി ഇപ്പോള്‍ സുധീരനെതിരെ രംഗത്ത് വന്നിരിക്കുന്നത് മകന്‌റെ ഭാര്യാപിതാവിന് വേണ്ടിയാണെന്നും ആരോപണം ഉണ്ട്. വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണന്റെ ഭാര്യാപിതാവിന്റേതാണ് പ്രസിദ്ധ മദ്യ കമ്പനിയായ എംപി ഡിസ്റ്റിലറീസ്.

ബാറുകള്‍ അടഞ്ഞ് കിടക്കുന്നത് മദ്യ വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സുധീരനെതിരെ പാര്‍ട്ടിയില്‍ വന്‍ പടയൊരുക്കമാണ് നടക്കുന്നത്. വിഡി സതീശനെ പോലുള്ളവര്‍ പോലും സുധീരന്റെ നിലപാടിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

English summary
Vayalar Ravi against VM Sudheeran in Bar license controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X