Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍വറിന്റെ ആവശ്യം നടത്തി തരാമെന്ന് സതീശന്റെ ഉറപ്പ്; 'നീതിയില്ലെങ്കില്‍ നീ തീയാവുക' എന്ന് അന്‍വര്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പം വേദി പങ്കിട്ട് പിവി അന്‍വര്‍ എംഎല്‍എ. മലപ്പുറം ചുങ്കത്തറ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം നാലാം ഷിഫ്റ്റ് തുടങ്ങുന്ന ചടങ്ങിലാണ് സതീശനും അന്‍വറും ഒരുമിച്ച് പങ്കെടുത്തത്. സതീശനായിരുന്നു ചടങ്ങിലെ ഉദ്ഘാടകന്‍.

പിവി അന്‍വര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിനിടെ അന്‍വര്‍ മുന്നോട്ട് വെച്ച ഒരു ആവശ്യം നടത്തിത്തരാം എന്ന് പ്രതിപക്ഷ നേതാവ് പറയുകയും ചെയ്തു. കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സഹായമൊന്നും ലഭിച്ചിട്ടില്ല എന്നും അതിന് എന്തെങ്കിലും ഇടപെടല്‍ ഉണ്ടാകണം എന്നുമായിരുന്നു അന്‍വറിന്റെ ആവശ്യം. 'എനിക്ക് പ്രതിപക്ഷ നേതാവിനോട് പറയാനുള്ളത്, ഇവിടേക്ക് എല്ലാ സംഘടനകളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട്.

pv anvar

കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഒന്നും ലഭിച്ചിട്ടില്ല. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഇടപെട്ട് രണ്ടോ മൂന്നോ ഡയാലിസിസ് യന്ത്രങ്ങള്‍ കൂടി വാങ്ങിത്തരണം. അതിനുള്ള ഇടപെടല്‍ പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടാകണം,' എന്നായിരുന്നു അന്‍വര്‍ അധ്യക്ഷ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടത്. ഇതിന് ഉദ്ഘാടന പ്രസംഗത്തിനിടെ വിഡി സതീശന്‍ മറുപടി നല്‍കുകയും ചെയ്തു.

'നമ്മള്‍ കൂടിയില്ല എന്നാണ് ഒരു പരിഭവമായിട്ട് പറഞ്ഞത്. രണ്ട് യന്ത്രങ്ങള്‍ക്ക് വേണ്ട പണം ഒരു മാസത്തിനുള്ളില്‍ തരാം. എംഎല്‍എ അത് ഗൗരവമായി പറഞ്ഞിട്ടുള്ള സംഭവമാണ്. ഞാനത് ഗൗരവമായി ഏറ്റെടുത്ത് ചെയ്യും,' എന്നായിരുന്നു സതീശന്‍ പറഞ്ഞത്. അതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എംആര്‍ അജിത് കുമാറിനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന സൂചന നല്‍കി അന്‍വര്‍ വീണ്ടും രംഗത്തെത്തി.

'വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്.'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അന്‍വറിന്റെ നിലപാട് തള്ളി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും അന്‍വറിനെ കൈവിട്ടിരിക്കുകയാണ്. അന്‍വര്‍ ഉന്നയിച്ച ശശിക്കെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒരുപോലെ തള്ളിയിരിക്കുകയാണ്. ഇതോടെയാണ് വീണ്ടും അന്‍വര്‍ പരസ്യപ്രതികരണത്തിലേക്ക് നീങ്ങുന്നത്. എഡിജിപി ക്രിമിനലാണെന്നും അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും ഇന്നലേയും അന്‍വര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+