കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൺകുട്ടി പച്ചയ്ക്ക് തെറിപറയുകയാണ്; സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുന്നു; നമോ ടിവിക്കെതിരെ വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനല്‍ നമോ ടിവിക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്നും കേരളം ഒരിക്കലും കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ കേള്‍ക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

സിനിമാ തമ്പുരാക്കൻമാർ തീട്ടൂരം പുറപ്പെടുവിച്ച് വിലക്കിയപ്പോൾ അവർ മാത്രമാണ് വിളിച്ചത്; തുറന്നുപറഞ്ഞ് വിനയൻസിനിമാ തമ്പുരാക്കൻമാർ തീട്ടൂരം പുറപ്പെടുവിച്ച് വിലക്കിയപ്പോൾ അവർ മാത്രമാണ് വിളിച്ചത്; തുറന്നുപറഞ്ഞ് വിനയൻ

ഇത്തരം ആളുകള്‍ക്കെതിരെ പൊലീസും സൈബര്‍ സെല്ലും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ സമൂഹ്യാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ എന്തും പറയാം എന്ന സാഹചര്യമാണുള്ളത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെ സുധാകരനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

kerala

വ്യാജ അക്കൗണ്ടുകളിലൂടെയുള്ള ദുഷ്പ്രചാരണങ്ങളാണ് കാര്യങ്ങള്‍ വഷളാക്കുന്നതും വര്‍ഗീയ വിധ്വേഷം വര്‍ദ്ധിക്കുന്നതും. പത്ര മാധ്യമങ്ങള്‍ ഈ വിഷയത്തെ ഗൗരവമായി കണ്ടിട്ടാണ് പെരുമാറുന്നത്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ആ നിയന്ത്രണമില്ല. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. എന്തും പറയാമെന്ന അവസ്ഥയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. സൈബര്‍ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രഹാമിന് ആ വീഡിയോ അയച്ചുകൊടിത്തു. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമില്ല.

കെ സുരേന്ദ്രന്‍ നടപടിയെടുത്തില്ല; ബിജെപി വനിതാ നേതാക്കള്‍ മോദിക്ക് കത്തെഴുതി... വിവാദംകെ സുരേന്ദ്രന്‍ നടപടിയെടുത്തില്ല; ബിജെപി വനിതാ നേതാക്കള്‍ മോദിക്ക് കത്തെഴുതി... വിവാദം

Recommended Video

cmsvideo
How did Congress came up with a masterplan to select V D Satheeshan as the Opposition leader

നമോ ടിവിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പെണ്‍കുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്. കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇത് നടക്കില്ല. നിലപാടില്ലായ്മയാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

അതേസമയം, പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം വന്നതിന് പിന്നാലെ നമോ ടിവി ഉടമയ്‌ക്കെതിരെയും അവതാരകയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ചാനല്‍ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ തിരുവല്ല പൊലീസാണ് കേസെടുത്തത്. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലാണ് നമോ ടിവി. 153 എ വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വര്‍ഗീയ പരാമര്‍ശം നിറഞ്ഞ വാര്‍ത്തകളാണ് നമോ ടിവി തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നത്. നേരത്തെയും നമോ ടിവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പലരും രംഗത്തെത്തിയിരുന്നു.

English summary
VD Satheesan has lashed out at Namo TV for making racist comments on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X