Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ പുറത്താക്കിയെന്ന് സ്പീക്കറോട് സതീശന്‍; നിയമസഭയില്‍ ഇനി യുഡിഎഫിനൊപ്പമിരുത്തില്ല

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പാലക്കാട് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കോണ്‍ഗ്രസ് നടപടി സ്പീക്കര്‍ എ എന്‍ ഷംസീറിനെ ഔദ്യോഗികമായി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതാണ് എന്ന് സതീശന്‍ സ്പീക്കറെ അറിയിച്ചു.

ഇത് സംബന്ധിച്ച കത്ത് സതീശന്‍, സ്പീക്കര്‍ക്ക് കൈമാറി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതോടെ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും. അതേസമയം സതീശന്‍ കത്ത് നല്‍കിയത് സ്വാഭാവിക നടപടിക്രമമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

VD Satheesan

പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്‌പെന്‍ഷനിലായത് എന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ രാഹുലിനെതിരെ കടുത്ത നടപടി വേണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നുണ്ട്. ഇതിനിടെയാണ് സതീശന്‍ കത്ത് കൈമാറിയത്.

രാഹുല്‍ നിയമസഭയില്‍ വരുന്നതില്‍ ശക്തമായ വിയോജിപ്പ് സതീശന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ അറിയിച്ചിരുന്നു. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കസ്റ്റഡി മര്‍ദ്ദനം അടക്കമുള്ള വിഷയങ്ങളില്‍ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നാണ് സതീശന്റെ മുന്നറിയിപ്പ്. എന്നാല്‍ രാഹുല്‍ സഭയില്‍ എത്തുന്നതിനെ പരസ്യമായി സതീശന്‍ എതിര്‍ത്തിട്ടില്ല.

ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയായത് കൊണ്ട് സഭയില്‍ വരേണ്ടെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും ഇക്കാര്യത്തില്‍ രാഹുലാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നുമായിരുന്നു സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ലൈംഗികാരോപണവും യുവതികളെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോണ്‍ സംഭാഷണവും പുറത്ത് വന്നതിന് ശേഷം കഴിഞ്ഞ 20 ദിവസമായി രാഹുല്‍ മാങ്കൂട്ടത്തില്‍ വീടിന് പുറത്തിറങ്ങിയിട്ടില്ല.

എന്നാല്‍ രാഹുലിന് പ്രതിരോധം തീര്‍ത്ത് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. രാഹുലിനെ സംരക്ഷിക്കണമെന്നാണ് എ ഗ്രൂപ്പിന്റെയും ഒരു വിഭാഗം നേതാക്കളുടെയും നിലപാട്. ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഭരണകക്ഷി എംഎല്‍എമാര്‍ സഭയില്‍ എത്തുന്നുണ്ട്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് തടസമില്ലെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്.

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+