Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ മുഖ്യമന്ത്രിയാവാൻ തീരുമാനിച്ചാൽ യുഡിഎഫ് തിരിച്ച് വരില്ല, യുഡിഎഫിനെ തിരിച്ച് കൊണ്ടുവരും': വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ആവുക എന്നതല്ല തന്റെ ലക്ഷ്യം യു ഡി എഫിനെ തിരിച്ച് കൊണ്ടുവരിക എന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാൽ യു ഡി എഫ് തിരിച്ച് വരില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിനെ തിരച്ച് അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് സങ്കടങ്ങളും പ്രയാസങ്ങളും സന്തോഷവും നിറഞ്ഞതാണ് കഴിഞ്ഞ വർഷമെന്നും വയനാട് ദുരന്തം പോലുള്ള പ്രയാസമുണ്ടായി. ഈ വർഷത്തിന്റെ അവസാനിത്തിൽ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തയ്ക്ക് ഗുരുതരമായ അപകടം ഉണ്ടായി, അങ്ങനെ വിഷമിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായി. തിരഞ്ഞെടുപ്പ് വിജയം ഉൾപ്പെടെ ആഹ്ലാദിക്കാനുള്ള കാര്യങ്ങളുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

vd

ഇനി വരാനിരിക്കുന്ന വർഷത്തെയാണ് പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. ഞങ്ങളുടെ നിയോഗം എന്ന് പറയുന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വലമായ തിരിച്ച് വരവിനുള്ള കളമൊരുക്കുക എന്നാണ്. ഒരു നിമിഷം പോലും വിശ്രമിക്കാൻ നേരമില്ലാത്ത പ്രയത്‌നത്തിലേക്ക് കാലുവെയ്ക്കുകയാണ്.

ഐക്യ ജനാധിപത്യ മുന്നണിയെ കേരളത്തിൽ അധികാരത്തിലേക്ക് തിരിച്ച് കൊണ്ടുവരിക , ദുർഭരണത്തിന് അവസാനം കുറിക്കുക എന്നതാണ് പുതുവർഷത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിനെ തിരിച്ച് കൊണ്ടുവരിക അതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, ഏകോപിപ്പിക്കുക ടീം വർക്ക് നടത്തുക. അത് ആരംഭിച്ച് കഴിഞ്ഞു, വി ഡി സതീശൻ പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രിയാവുക എന്നതല്ല തന്റെ ലക്ഷ്യമെന്നും യു ഡിഎഫി തിരിച്ച് കൊണ്ടുവരിക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ' ഞാൻ മുഖ്യമന്ത്രിയാവാൻ തീരുമാനിച്ചിറങ്ങിയാൽ യു ഡി എഫ് തിരിച്ച് വരില്ല. ഞാൻ അതിന്റെ പിറകെ മാത്രമെ പോവുള്ളു, ഞാൻ അതിന്റെ പിറകയേ പോവുള്ളൂ, എന്റെ ലക്ഷ്യം യു ഡി എഫിനെ തിരിച്ച് കൊണ്ടുവരിക എന്നതാണ് സതീശൻ പറഞ്ഞു.

അതേ സമയം വി ഡി സതീശനെക്കാൾ മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ് എൻ ഡി പി യോ​​ഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ചെന്നിത്തല എല്ലാ വിഭാ​ഗങ്ങളേയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും തമ്മിൽ ഭേദം തൊമ്മനാണെന്നും താക്കോൽ സ്ഥാനത്ത് ആര് വന്നിട്ടും കാര്യമില്ല, താക്കോൽ കിട്ടിയിട്ട് വേണ്ടെയെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+