എന്‍എസ്എസ് ആസ്ഥാനത്ത് പോയത് കോണ്‍ഗ്രസിന്റെ ദൗത്യവുമായിട്ട്, സുകുമാരന്‍ നായര്‍ക്ക് സതീശന്റെ മറുപടി
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിഡി സതീശന്‍. താന്‍ എന്‍എസ്എസിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. ആരോടും മിണ്ടാതിരിക്കുക എന്നത് എന്റെയോ പാര്‍ട്ടിയുടെയോ നയമല്ല. താന്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എന്‍എസ്എസിനെ കാണാന്‍ പോയിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ പക്ഷേ പോയിരുന്നു. അതിന് കാരണവുമുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു ചുമതലയുമായിട്ടാണ് അവിടേക്ക് പോയത്. ആ ദൗത്യം എന്താണെന്ന് പറയാന്‍ സാധിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.

സമുദായ നേതാക്കളോട് മിണ്ടാതിരിക്കേണ്ട കാര്യമില്ല. എല്ലാവര്‍ക്കും അവരുടെ സ്ഥലങ്ങളില്‍ പോകാം. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാം. ആരെങ്കിലും അനീതി കാണിച്ചാല്‍ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സമുദായ സംഘടനകളെ കണ്ട് സഹായം ചോദിക്കാറുണ്ട്. അക്കാര്യം കഴിഞ്ഞ ദിവസം തന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും സുകുമാരന്‍ നായര്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. നേരത്തെ എന്‍എസ്എസിനെ പുകഴ്ത്തിയ വ്യക്തിയാണ് ഞാന്‍. വര്‍ഗീയ ശക്തികള്‍ക്ക് അവര്‍ കീഴടങ്ങിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിലുണ്ടായത് തര്‍ക്കമല്ലെന്നും, ജനാധിപത്യ പാര്‍ട്ടിയെന്ന തരത്തിലുള്ള ചര്‍ച്ചയാണെന്ന് സതീശന്‍ വ്യക്തമാക്കി. സിപിഎമ്മിലെ പോലെ ഏകാധിപത്യ സ്വഭാവം കോണ്‍ഗ്രസില്‍ ഇല്ല. എല്ലാവര്‍ക്കും അഭിപ്രായം കോണ്‍ഗ്രസിലുണ്ട്. വിഡി സതീശനോ രമേശ് ചെന്നിത്തലയോ തമ്മിലൊരു മത്സരം നടന്നിട്ടില്ല. കോണ്‍ഗ്രസ് പോലുള്ള ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ മാറ്റം വേണോ, വേണ്ടയോ എന്ന ചര്‍ച്ച നടന്നത് തന്നെയാണ് വലിയ കാര്യം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കോണ്‍ഗ്രസിലുണ്ടെന്നും സതീശന്‍ പറഞ്ഞു.
സിപിഎമ്മില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നോ എന്നൊന്നും നിങ്ങള്‍ക്കറിയില്ലല്ലോ? ക്യാബിനറ്റ് കൂടുന്നത് ചിലപ്പോള്‍ 15 മിനുട്ടാണ്. സംസ്ഥാന കമ്മിറ്റി കൂടിയാല്‍ അതിലും ഒരഭിപ്രായമാണ്. പറഞ്ഞാല്‍ അത് തീരുമാനമാണ്. കോണ്‍ഗ്രസില്‍ അതൊന്നും നടക്കില്ല. ഞങ്ങളുടേത് ജനാധിപത്യ പാര്‍ട്ടിയാണ്. മാറ്റത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകഗള്‍ നടന്നു. മാറ്റം വേണ്ടവര്‍ക്ക് പറയാന്‍ അവരുടേതായ കാരണമുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications