കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

Google Oneindia Malayalam News

Recommended Video

cmsvideo
നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍ | Oneindia Malayala

ഷാര്‍ജ: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ അതിശക്തമായ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് ഘടകം സ്വീകരിച്ചുവരുന്നത്. ദേശീയ നേതൃത്വവും, വ്യക്തിപരമായി ദേശീയ അധ്യക്ഷനും വിധിക്ക് അനുകൂലമായ രംഗത്ത് വന്നെങ്കിലും കേരള ഘടകം സംഘപരിവാര്‍ സംഘടനകള്‍ക്കൊപ്പം വിധിക്കെതിരായുള്ള സമരവുമായി തെരുവിലിറങ്ങി കഴിഞ്ഞിരുന്നു.

<strong>'അവരിങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല ആകെ തകര്‍ന്നു പോയി'; നിറകണ്ണുകളോടെ ഫാക്ടറി ഉടമ</strong>'അവരിങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല ആകെ തകര്‍ന്നു പോയി'; നിറകണ്ണുകളോടെ ഫാക്ടറി ഉടമ

സംഘപരിവാര്‍ നടത്തുന്ന നാമജപയാത്രയില്‍ അണികള്‍ക്ക് പങ്കെടുക്കാന്‍ സമ്മതം കൊടുത്ത കെപിസിസി വിശ്വാസം സംരക്ഷണ യാത്ര നടത്തുകായാണ് ഇപ്പോള്‍. സുപ്രീംകോടതി വിധിക്കെതിരായ കോണ്‍ഗ്രസ് നിലപാടിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ പ്രതിഷേധം ഉണ്ട്. വിടി ബല്‍റാം, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം വിഡി സതീശനും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

പരസ്യമായി സ്വാഗതം ചെയ്തു

പരസ്യമായി സ്വാഗതം ചെയ്തു

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തുവന്നപ്പോള്‍ ചാനലുകളിലൂടെ വിധിയെ പരസ്യമായി സ്വാഗതം ചെയ്ത വ്യക്തിയാണ് കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദു കൃഷ്ണ.

മാറ്റി നിര്‍ത്തി

മാറ്റി നിര്‍ത്തി

എന്നാല്‍ പിന്നീട് പാര്‍ട്ടി വിധിക്കെതിരെ അതിശക്തമായ രംഗത്ത് വന്നപ്പോള്‍ ബിന്ദു കൃഷ്ണയെ പിന്നീട് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ഡിസിസി പ്രസിഡന്റ് ആയിപ്പോയതിനാല്‍ താന്‍ കുടൂതല്‍ ഒന്നും പറയുന്നില്ല എന്നായിരുന്നു ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടത്.

വിടി ബല്‍റാം എംഎല്‍എയും

വിടി ബല്‍റാം എംഎല്‍എയും

വിടി ബല്‍റാം എംഎല്‍എയും സുപ്രീംകോടതി വിധിയെ പരസ്യമായി സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതാവാണ്. ബിജെപിയെക്കാള്‍ അതിതീവ്രമായ നിലാപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുപോയപ്പോള്‍ രാഹുല്‍ ഈശ്വറല്ല രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന് ഓര്‍ക്കണമെന്നുവരെ വിടി അഭിപ്രായപ്പെട്ടിരുന്നു.

ഉറച്ച നിലപാടെടുക്കണം

ഉറച്ച നിലപാടെടുക്കണം

ബിന്ദുകൃഷ്ണയുടെയും വിടി ബല്‍റാമിന്റെയും അതേ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു വിഡി സതീശനും. വിധിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

ദേശീയ പ്രസ്ഥാനം

ദേശീയ പ്രസ്ഥാനം

മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം. ആള്‍ക്കൂട്ടത്തിന്റെ പിറകെ പോകുന്നത് കോണ്‍ഗ്രസ്സിന്റെ പാരമ്പര്യമല്ലെന്നും നേരത്തെ അഭിപ്രായപ്പെട്ട വിഡി സതീശന്‍ ഇപ്പോള്‍ നേതൃത്വത്തിനെതിരെ നിലപാട് കുടുതല്‍ കടുപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.

ഒരു പോലെയാണ് കാണുക

ഒരു പോലെയാണ് കാണുക

കോണ്‍ഗ്രസ് നടത്തുന്ന വിശ്വാശസംരക്ഷ ജാഥയും ബിജെപിയുടെ നാമജപവുമൊക്കെ ജനം ഒരു പോലെയാണ് കാണുക. ശബരിമല വിഷയത്തെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് നടത്തുന്ന ജാഥകള്‍ക്ക് വിശ്വാസ സംരക്ഷണ ജാഥ എന്ന പേരിനു പകരം രാഷ്ട്രീയ പ്രചര ജാഥ എന്നായിരുന്നു വേണ്ടത്.

തനിക്ക് യോജിപ്പ്

തനിക്ക് യോജിപ്പ്

ശബരിമലയ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രൂക്ഷമായ വിമര്‍ശന

രൂക്ഷമായ വിമര്‍ശന

സര്‍ക്കാറിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് വിഡി സതീശന്‍ നടത്തിയത്. ശബരിമലയില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് സംഘത്തിന് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ ഒത്താശചെയ്തു കൊടുക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെറിവിളിക്കുന്ന നിലപാട്

തെറിവിളിക്കുന്ന നിലപാട്

ചില നേതാക്കളോടുള്ള ആദരവും ആരാധനയും കാരണം സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റു നേതാക്കളെ തെറിവിളിക്കുന്ന നിലപാട് ശരിയല്ല. ഇത്തരം നിലപാടുകള്‍ കോണ്‍ഗ്രസ്സിന് ക്ഷീണമാണ് ഉണ്ടാക്കുകയെന്ന് തിരിച്ചറിയണം.

കിംവദന്തി പ്രചരിപ്പിക്കുമ്പോള്‍

കിംവദന്തി പ്രചരിപ്പിക്കുമ്പോള്‍

ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോവുകയാണെന്ന് സാമൂഹികമാധ്യമങ്ങല്‍ കിംവദന്തി പ്രചരിപ്പിക്കുമ്പോള്‍ തങ്ങള്‍ പോകില്ല എന്ന് പത്രസമ്മേളനം വിളിച്ചു മറുപടി പറയേണ്ട കാര്യമില്ലെന്നും കെ സുധാകരനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് സതീശന്‍ പറഞ്ഞു.

English summary
vd satheesan support rahul gandhi's opinion on sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X