കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെഞ്ഞാറമൂട് കൊലപാതകം: അടൂര്‍ പ്രകാശിനെതിരായ നീക്കത്തെ ചെറുക്കുമെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടൂര്‍ പ്രകാശിനെതിരെ നടക്കുന്ന ആരോപണങ്ങളെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടൂര്‍പ്രകാശിലെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അതിനെ ശക്തമായി ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അടൂര്‍ പ്രകാശിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അടൂര്‍ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാന്‍ കടകംപള്ളി സുരേന്ദ്രന്റേയും ഇപി ജയരാജന്റേയും പക്കല്‍ എന്ത് തെളിവാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

RAMESH CHENNITHALA

കൊലപാതക കേസിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശുമായി ബന്ധമുണ്ടെന്നായിരുന്നു ഇപി ജയരാജന്റെ ആരോപണം. കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ അടൂൂര്‍ പ്രകാശിനെ വിളിച്ചിരുന്നുവെന്നും കൊലപാതകത്തിന്‍െ ഗൂഢാലോചനയില്‍ അടൂരിന് പങ്കുണ്ടെന്നും അത് അന്വേഷിക്കണമെന്നുമായിരുന്നു ഇപി ജയരാജന്റെ ആവശ്യം.

കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന നയമല്ല കോണ്‍ഗ്രസിനുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കെ സുധാകരന്റെ പ്രസ്താവനയെ പൂര്‍ണ്ണമായി തള്ളുന്നതായിരുന്നു ഇത്. അടിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്ന് കഴിഞ്ഞ ദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam

കൊലപാതകികളെ സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. വെഞ്ഞാറമൂട് കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ഡിസിസിയാണ്. ഇതൊരു രാഷ്രീയ കൊലപാതകമല്ല. മറിച്ച് രക്ത സാക്ഷികളെ ഉണ്ടാക്കാനുള്ള സിപിഎം ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ഇപി ജയരാജന്റെ പ്രസ്താവനക്ക് പിന്നാലെ അടൂര്‍പ്രകാശ് തന്നെ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചുണ്ടെങ്കില്‍ ഇപി ജ.രാജന് അത് തെളിയിക്കേണ്ട ബാധ്യതയുണ്ടെന്നും അടൂര്‍ പറഞ്ഞു. ഞായറാഴ്ച്ച രാത്രി അര്‍ദ്ധ രാത്രിയായിരുന്നു കൊലപാതകം നടന്നത്. വെമ്പായത്ത് നിന്നും വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ്മുഹമ്മദിനേയും ബൈക്കിലെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശകൊട്ടില്‍ തുടങ്ങിയ പ്രശ്‌നമാണ് കൊലപാതകം വരെ എത്തിയതെന്നാണ് പൊലീസ് നിഗമനം. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന് പുറത്ത് പലയിടങ്ങളിലായി പ്രശ്‌നം ഉണ്ടാവുകയും ഇരും സംഘത്തിന്റേയും പേരില്‍ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചോദ്യോത്തര വേളയില്ലാതെ പാര്‍ലമെന്റ് സമ്മേളനം; ശനിയും ഞായറും അവധിയില്ല, പ്രതിഷേധംചോദ്യോത്തര വേളയില്ലാതെ പാര്‍ലമെന്റ് സമ്മേളനം; ശനിയും ഞായറും അവധിയില്ല, പ്രതിഷേധം

വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലേക്ക്; പഞ്ചായത്തംഗത്തെ തിരഞ്ഞ് പൊലീസ്വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലേക്ക്; പഞ്ചായത്തംഗത്തെ തിരഞ്ഞ് പൊലീസ്

ബിനീഷ് കോടിയേരിക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന് ഫിറോസ്; സിനിമ താരങ്ങള്‍ക്കെതിരെയേും ആരോപണംബിനീഷ് കോടിയേരിക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന് ഫിറോസ്; സിനിമ താരങ്ങള്‍ക്കെതിരെയേും ആരോപണം

English summary
Venjaramoodu murder case: Ramesh Chennithala has defended the allegations against Adoor Prakash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X