വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഎന്‍ടിയുസി നേതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രാണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തെ സഹായിച്ചത് ഐഎന്‍ടിയുസി നേതാവെന്ന് നിഗമനം. ഐഎൻടിയുസി നേതാവായ ഉണ്ണിയും സഹോദരൻ സനലും ചേർന്നാണ് ഇന്നലെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടുത്തിയത്. പൊലീസ് അന്വേഷണം തങ്ങളിലേക്ക് നീങ്ങുമെന്ന് മനസ്സിലാക്കിയ ഉണ്ണിയും സനലും ഒളിവില്‍ പോയിരിക്കുകയാണ്.
കൊലപാതകത്തിന്റെ ആസൂത്രണത്തിലും പ്രതികളെ രക്ഷപ്പെടുത്തിയതിലും ഇരുവര്‍ക്കുമുള്ള പങ്കാണ് പൊലീസ് പരിശോധിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ വലിയ രീതിയില്‍ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രാഷ്ട്രീയ വൈര്യാഗ്യം തന്നെയാണ് കൊലപാതകത്തിന്‍റെ പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഇതേ തുടര്‍ന്നാണ് ഐഎന്‍ടിയുസി നേതാക്കള്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചത്. ഐഎന്‍ടിയുസിയുടെ പ്രാദേശിക നേതാവായ ഉണ്ണി നേരത്തേയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആളാണ്. ഇയാളുടെ സഹോദരന്‍ സനലിനും പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷജിത്ത് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെയാണ് പിടികൂടിയത്. ഇയാളെ തടിമില്ലില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കൂടാതെ മറ്റ് ചിലര്‍ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. വെള്ളി സജീവ് എന്നയാളാണ് പ്രധാന പ്രതിയെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇയാള്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ രാത്രി 12 ഓടെയായിരുന്നു ആക്രമം നടന്നത്. മിഥിൽ രാജ്, ഹക്ക് മുഹമ്മദ് എന്നിവരാണ് മരിച്ചത്.
ബൈക്കിൽ പോയ ഇരുവരെയും തടഞ്ഞ് നിർത്തിവെട്ടുകയായിരുന്നു. മിഥിലാജ് വെഞ്ഞാറമൂടി ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും ഹക്ക് മുഹമ്മദ് കലിങ്ങിന്‍ മുഖം ബ്രാഞ്ച് മെമ്പറുമാണ്.ഇവരുടെ കൂടെയുണ്ടായിരുന്നു ഷഹിന്‍ എന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശത്ത് ഒരു മാസം മുമ്പ് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു.












Click it and Unblock the Notifications