'കോഴികൾക്ക് ആവശ്യത്തിന് തീറ്റയിട്ട് കൊടുത്തശേഷം വിശുദ്ധ ചമയരുത്, ബ്ലോക്ക് ചെയ്തൂടെ'; അഡ്വ വിബിത ബൈജു
ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. രാഹുൽ മോശമായി സംസാരിച്ചുവെന്ന് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് അടക്കം പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ഷഹനാസ് ആയിരുന്നു രാഹുൽ തനിക്ക് തെറ്റായ രീതിയിൽ സന്ദേശം അയച്ചെന്ന് വെളിപ്പെടുത്തിയത്.
ഇത്തരത്തിലുള്ള ആക്ഷേപങ്ങൾക്കിടെ എന്തുകൊണ്ട് ഇരകൾ പരാതിയുമായി മുന്നോട്ട് വന്നില്ല എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹിളാ കോൺഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറി അഡ്വ. വിബിത ബാബു. വ്യക്തമായി 'നോ' പറഞ്ഞതിന് ശേഷവും സന്ദേശം അയച്ചിട്ടുണ്ടെങ്കിൽ, എന്തുകൊണ്ട് പാർട്ടി സംവിധാനത്തിലോ, നിയമപരമായി പോലീസിലോ പരാതി കൊടുത്തില്ല എന്ന വിബിത ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

' നീതിക്കൊപ്പം, സത്യത്തിനൊപ്പം: ചില ചോദ്യങ്ങൾ
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, കോൺഗ്രസ് നേതൃത്വം സ്വീകരിച്ച ശക്തമായ നടപടിയെ (പുറത്താക്കൽ) സ്വാഗതം ചെയ്യുന്നു. നീതി ഉറപ്പാക്കാനുള്ള പാർട്ടിയുടെ ഇച്ഛാശക്തിയാണ് ഇതിലൂടെ തെളിയുന്നത്. അതിജീവിതർക്കൊപ്പം. ലൈംഗികാതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്ന ഓരോ വ്യക്തിക്കൊപ്പവും ഞാൻ ശക്തമായി നിലകൊള്ളുന്നു. നീതി ലഭിക്കാനായുള്ള അവരുടെ പോരാട്ടങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇരയുടെ വേദനയുടെ ആഴം വാക്കുകൾക്കപ്പുറമാണ്. എന്നാൽ, ഈ വിഷയത്തിൽ സമീപ ദിവസങ്ങളിലായി ഉയർന്നുവരുന്ന ചില ചർച്ചകളും വ്യക്തിപരമായ "ബഹളങ്ങളും" ചില ചോദ്യങ്ങൾ ഉയർത്തുന്നു.
ഒരാൾ തുടർച്ചയായി ശല്യം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയച്ചെങ്കിൽ, എന്തുകൊണ്ട് ബ്ലോക്ക് ബട്ടൺ ഉപയോഗിച്ചില്ല? വ്യക്തമായി 'നോ' പറഞ്ഞതിന് ശേഷവും സന്ദേശം അയച്ചിട്ടുണ്ടെങ്കിൽ, എന്തു കൊണ്ട് പാർട്ടി സംവിധാനത്തിലോ, നിയമപരമായി പോലീസിലോ പരാതി കൊടുത്തില്ല? "കോഴികൾക്ക് ആവശ്യത്തിന് തീറ്റയിട്ട് കൊടുത്തശേഷം" പിന്നീട് മാധ്യമ ശ്രദ്ധക്ക് വേണ്ടി മാത്രം "വിശുദ്ധ ചമയാൻ" ശ്രമിക്കുന്നത് യഥാർത്ഥ ഇരകളോടുള്ള നീതികേടാണ്.
ഏത് തൊഴിൽ മേഖലയിലാണ് ആൺകുട്ടികൾ പെൺകുട്ടികൾക്ക് മെസ്സേജ് അയക്കാത്തത്? തിരിച്ചും അയക്കുന്നില്ലേ?
വ്യക്തിപരമായ ഇടപെടലുകൾ രാഷ്ട്രീയ ചർച്ചയാകുമ്പോൾ അത് ശ്രദ്ധയുടെ കുറവായി കണക്കാക്കേണ്ടി വരും.
നീതിക്ക് വേണ്ടി ശബ്ദമുയർത്തേണ്ടവർ, "നീലകണ്ഠൻ എന്നെയും നോട്ടമിട്ടതാണെന്ന് കുളക്കടവിൽ പറയുന്നവരുടെ" നിലവാരത്തിലേക്ക് സ്വയം താഴരുത്. വിമർശനങ്ങൾ സത്യസന്ധമാകണം. പോരാട്ടങ്ങൾ നീതിക്ക് വേണ്ടിയാകണം. യഥാർത്ഥ ഇരകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ ഇടനൽകുന്ന പ്രവണതകളെ എതിർത്ത് തോൽപ്പിക്കുക തന്നെ ചെയ്യും. അഡ്വ. വിബിത ബാബു തിരുവല്ല.......
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications