Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ക്രിമിനല്‍ ബുദ്ധിയുടെ ഇര: ഒന്‍പത് വര്‍ഷം ബുദ്ധിമുട്ട് അനുഭവിച്ചു; വിനയന്‍ അന്നു പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒന്നാം പ്രതിയേക്കാള്‍ ഉപരി കേസിലെ എട്ടാം പ്രതി ദിലീപിലേക്കു തന്നെയാണ് കേരളത്തിലെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. താരത്തിളക്കത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുമോ അതോ നിരപരാധിത്വം തെളിയിച്ച് പുറത്തു വരാന്‍ കഴിയുമോ എന്നറിയാന്‍ ഇനി അധിക സമയമില്ല. ദേശീയ മാധ്യമങ്ങള്‍ പോലും ഉറ്റുനോക്കുന്ന വിധി നാളെ രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജി ഹണി എം വര്‍ഗീസ് ആണ് പ്രസ്താവിക്കുന്നത്.

കഴിഞ്ഞ എട്ടു വര്‍ഷങ്ങളില്‍ കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത കേസുകളില്‍ ഒന്നാണിത്. മലയാള സിനിമയെ തന്നെ രണ്ടു കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ട കുറ്റകൃത്യമായിരുന്നു അത്. പ്രശസ്തയുടെ ഉന്നതിയില്‍ നിന്ന് പതനത്തിലേക്കുള്ള ദിലീപിന്റെ വീഴ്ച കൂടിയായിരുന്നു ഈ കേസ്.

dileep-vinayakan

കേസിന്റെ സുപ്രധാന വിവരങ്ങള്‍ ഈ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. നടി ആക്രമിക്കപെട്ട കേസിനും മുന്‍പ് ദിലീപുമായി ഇടഞ്ഞതിന്റെ പേരില്‍ കൈപ്പുനീര്‍ അനുഭവിക്കേണ്ട വന്ന ഒരാളാണ് സംവിധായകന്‍ വിനയന്‍. സിനിമാ സംഘടനകളില്‍ എതിരാളികള്‍ ഇല്ലാത്ത ദിലീപിന്റെ സ്വാധീന ശക്തിയെക്കുറിച്ചും പകയോടെയുള്ള പെരുമാറ്റത്തെക്കുറിച്ചും പണ്ടും വിനയന്‍ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ടെങ്കിലും അന്ന് ആരും ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിനു ശേഷമാണ് വിനയന്റെ വാക്കുകളെ കേരളം ഏറ്റെടുത്തതും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതും.

ദിലീപുമായി ഇടഞ്ഞതിന്റെ പേരില്‍ പത്തു വര്‍ഷത്തോളം മലയാള സിനിമയില്‍ നിന്ന് വിനയന് മാറി നല്‍ക്കേണ്ടി വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വിനയന്‍ ദിലീപിനെതിരെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

പണ്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞ കാര്യമാണ് ഞാനിപ്പോള്‍ കടമെടുക്കുന്നത്, മാഫിയ സംഘങ്ങളെ പോലെയാണ് ഇവിടുത്തെ സിനിമാ സംഘടനകള്‍ പെരുമാറുന്നത്. 9 വര്‍ഷമായി ഞാന്‍ അനുഭവിക്കുന്ന വേദനയ്ക്ക് കാരണം ഈ നടനായിരുന്നു. താരമേധാവിത്വത്തിന് മുന്നില്‍ കൈചൂണ്ടാന്‍ പറ്റാത്തവിധം ഒരു ജന്മി കുടിയാന്‍ ബന്ധം ഇന്നും സിനിമയ്ക്ക് അകത്ത് ഉണ്ട്. അത് നടന്മാര്‍ക്കും നടിമാര്‍ക്കും ഒക്കെയുണ്ട്.

ദിലീപ് എന്ന നടന്റെ ക്രിമിനല്‍ ബുദ്ധിശക്തി ഒത്തിരി അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ അവരെ വെച്ചേക്കില്ല എന്ന ധാഷ്ട്യം. അത്തരം ഒരു മാഫിയ മലയാള സിനിമയില്‍ ഉണ്ട്. അതിനൊക്കെ ചുക്കാന്‍ പിടിച്ചത് ദിലീപ് ആയിരുന്നു. അതിനൊക്കെ ഒരു മാറ്റം വന്നിരിക്കുന്നു. ഈ കേസ് വന്നതോടെ ദിലീപിന്റെ അറസ്റ്റിനു ശേഷവും ദിലീപിന്റെ അറസ്റ്റിനും മുന്‍പും എന്ന രീതിയില്‍ മലയാള സിനിമ വിഭജിക്കപ്പെട്ടതായും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+