കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബു അറസ്റ്റില്‍: നടപടി ചോദ്യം ചെയ്യലിന് പിന്നാലെ, ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടുപോകും

Google Oneindia Malayalam News

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. രാവിലെ 9 മണിയോടെ തന്നെ ചോദ്യം ചെയ്യലിനായി എറണാകുളം സൌത്ത് പൊലീസ് സ്റ്റേഷനില്‍ നടന്‍ ഹാജരായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മുന്‍കൂർ ജാമ്യം ലഭിച്ച സഹാചര്യത്തില്‍ വിജയ് ബാബുവിനെ ഇന്ന് തന്നെ പൊലീസിന് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്ത് വിടേണ്ടി വരും. അതിനിടയില്‍ തെളിവെടുപ്പ് നടപടികള്‍ ഉള്‍പ്പടെ പൂർത്തിയാക്കാനാണ് അന്വേഷണം സംഘം ശ്രമിക്കുന്നത്.

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലനും കേസുകളില്‍ പ്രതിയുമായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിആക്ഷന്‍ ഹീറോ ബിജുവിലെ വില്ലനും കേസുകളില്‍ പ്രതിയുമായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പീഡനം നടന്നുവെന്ന് പറയുന്ന പനമ്പിള്ളി നഗറിലെ ഹോട്ടലിലും

പീഡനം നടന്നുവെന്ന് പറയുന്ന പനമ്പിള്ളി നഗറിലെ ഹോട്ടലിലും തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘംത്തിന്റെ തീരുമാനം. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ. ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങള്‍ പൊലീസിന് മുന്നിലും പ്രതി വിശദീകരിച്ചെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ശേഷം പ്രതിയേയും കൊണ്ട് പൊലീസ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്‍

ഇന്ന് മുതൽ ജൂലൈ 3 വരെ, രാവിലെ 9 മുതൽ വൈകിട്ട്

ഇന്ന് മുതൽ ജൂലൈ 3 വരെ, രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിന് കഴിഞ്ഞ ദിവസമായിരുന്നു കർശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചത്. നേരത്തെ വിദേശത്ത് നിന്ന് എത്തുന്ന താരത്തിന്റെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.

തിങ്കള്‍ മുതല്‍ ഏഴ് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്

തിങ്കള്‍ മുതല്‍ ഏഴ് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നതാണ് വിജയ് ബാബുവിന് മുന്നില്‍ വെച്ചിരിക്കുന്ന പ്രധാന ഉപാധി. അതിജീവിതയെയോ അവരുടെ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിക്കരുത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളുമുണ്ട്.

വിദേശത്ത് കടന്ന ശേഷം ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന്

വിദേശത്ത് കടന്ന ശേഷം ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പൊലീസിന് കൈമാറാനും നിർ‍ദ്ദേശിച്ചിരുന്നു. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ ജാമ്യഘട്ടത്തിൽ അല്ല വിചാരണ സമയത്താണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രതിക്ക് ഹൈക്കൊടോതി മുന്‍കൂർ ജാമ്യം അനുവദിച്ചത്.

രാവിലെ ആറ് മുതല്‍ ഒന്‍പത് മണി വരെ അന്വേഷണസംഘത്തിന്

രാവിലെ ആറ് മുതല്‍ ഒന്‍പത് മണി വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഉണ്ടായാലും പ്രതിക്ക് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കുന്നത്. ചോദ്യം ചെയ്യലില്‍ പ്രതിക്കെതിരെ തെളിവുകള്‍ കണ്ടെത്തിയാല്‍ മുന്‍കൂർ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.

അതേസമയം, വിജയ് ബാബുവിനെതിരെ താരസംഘടനയായ

അതേസമയം, വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടി എടുക്കാത്തത്തില്‍ വിമർശനവുമായി പരാതിക്കാരിയായ നടിയുടെ പിതാവ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. 'അമ്മ' പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള സംഘടനയാണെന്നായിരുന്നു പിതാവിന്റെ വിമർശനം. പണവും സ്വാധീനവും ആളുകളും ഉള്ളവർക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും അമ്മ യോഗത്തിലെ വിജയം ബാബുവിന്റെ സാന്നിധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഗണേഷ് കുമാര്‍

English summary
Vijay Babu arrested: After questioning, he will be taken to a hotel for evidence collection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X