Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ ഒറ്റക്കാരണം മതി, വിജയ് ബാബുവിനെ പിടിച്ച് അകത്തിടാന്‍; ഫ്രീ കണ്‍സന്റ് തെളിയിക്കേണ്ടത് പ്രതി'

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബു പ്രതിയായ കേസില്‍ പോലീസ് അമാന്തം കാണിക്കുന്നുവെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു മാസത്തിലധികം പ്രതിയെ അറസ്റ്റ് ചെയ്യാതെ നിയമ സംവിധാനത്തിന് പുറത്ത് നിര്‍ത്തിയതു വഴി കേസ് ഒതുക്കാന്‍ പ്രതിക്ക് അവസരം ലഭിച്ചുവെന്നാണ് വിമര്‍ശനം. പ്രതി കേസ് ഒതുക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ഇരയായ നടി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

വിജയ് ബാബിന്റെ കാര്യത്തില്‍ കോടതി നടപടികളിലും പാളിച്ചയുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്ന നിയമ വിദഗ്ധരുമുണ്ട്. പ്രമുഖര്‍ പ്രതികളാകുന്ന കേസില്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. കേസുമായി ബന്ധപ്പെട്ട നിമയ വശങ്ങള്‍ ജസ്റ്റിസ് കെമാല്‍ പാഷ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു....

1

രണ്ടു മാസം മുമ്പാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയായ നടി പീഡന ആരോപണം ഉന്നയിച്ചത്. പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും ക്രൂരമായി മര്‍ദ്ദനം നേരിടേണ്ടി വന്നുവെന്നുമായിരുന്നു നടിയുടെ ആരോപണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി ലഭിച്ചുവെന്ന് അറിഞ്ഞ ഉടനെ വിജയ് ബാബു ഇന്ത്യ വിടുകയായിരുന്നു.

2

ദുബായിലേക്ക് കടന്ന വിജയ് ബാബുവിന് സിനിമാ രംഗത്തുള്ളവരുടെ സഹായം ലഭിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചു. ഒരു നടന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. ബലാല്‍സംഗം നടന്നിട്ടില്ലെന്നും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമാണ് വിജയ് ബാബുവിന്റെ വാദം. അതിനിടെ വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് വലിയ വിവാദമാകുകയും ചെയ്തു.

3

ഫേസ്ബുക്ക് ലൈവിലെത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. താനും കുടുംബവും വളരെ പ്രതിസന്ധിയിലാകാന്‍ കാരണമായ വ്യക്തിയെ എല്ലാവരും അറിയട്ടെ എന്ന നിലപാടായിരുന്നു വിജയ് ബാബുവിന്. നടിയുടെ പേര് വെളിപ്പെടുത്തിയത് സുപ്രീംകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. വിവാദമായതോടെ ഫേസ്ബുക്ക് ലൈവ് വിജയ് ബാബു നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

4

ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ ഒറ്റക്കാര്യം മതി വിജയ് ബാബുവിനെ പിടിച്ച് അകത്തിടാന്‍ എന്നാണ് കെമാല്‍ പാഷയുടെ പ്രതികരണം. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് നിയമപരമായ ബാധ്യതയാണ്. അത് ലംഘിക്കപ്പെട്ടത് ഒരിക്കലും അനുവദിക്കാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദവും തെറ്റിനെ ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്ന് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.

5

സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നത് പ്രതിയുടെ വാദമാണ്. ഇത് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണ്. ഇരയായ നടിയുടെ ജീവിതം നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത്. പ്രതി തെറ്റുകാരനാണോ അല്ലയോ എന്നതെല്ലാം മറ്റൊരു വിഷയമാണ്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമായിരുന്നുവെന്നും കെമാല്‍ പാഷ പറഞ്ഞു.

ലിസിയും കല്യാണി പ്രിയദര്‍ശനും ഒരുമിച്ച് ഉദ്ഘാടന വേദിയില്‍; ചിത്രങ്ങള്‍

6

പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ പ്രതിയ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. പലര്‍ക്കും പല നീതി എന്നത് ശരിയല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്താണെന്ന് മനസിലാകുന്നില്ല. സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും കെമാല്‍ പാഷ ചോദിക്കുന്നു. കോടതി നടപടികള്‍ വൈകുന്നത് വഴി അഭിഭാഷകര്‍ക്ക് പ്രതികളെ പഠിപ്പിക്കാനുള്ള സമയം കിട്ടുകയാണ് ചെയ്യുന്നതെന്ന് അഭിഭാഷകയായ ആശ ഉണ്ണിത്താന്‍ പ്രതികരിച്ചു.

7

അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിജയ് ബാബു ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയത്. ഇയാള്‍ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. ഒന്നിലധികം ദിവസം പ്രതിയെ ചോദ്യം ചെയ്തു. വിജയ് ബാബുവിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുകയും വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയുമാണ് ഹൈക്കോടതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+