കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്പ്;നടന്റേത് ഓരോ പുരുഷനും വേണ്ടിയുള്ള പോരാട്ടം';രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി; നടനും നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്പാണെന്ന് രാഹുൽ ഈശ്വർ.ജോണി ഡെപ്പിനെ പോലെ നിശബ്ദനായി നമ്മുടെ നാട്ടില്‍ നിന്നും വിജയ് ബാബു പോരാടുന്നത് ഓരോ പുരുഷനും വേണ്ടിയാണ്. വ്യാജ മീ ടു പരാതികൾക്ക് തടയിടാൻ അദ്ദേഹത്തിന് ഒരുപരിധി വരെ കഴിഞ്ഞുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവർ വിജയ് ബാബു വിഷയത്തിൽ താര സംഘടനയായ എ എം എം എ സ്വീകരിച്ച നിലപാട് സംബന്ധിച്ചുള്ള ചർച്ചയിലാണ് രാഹുലിന്റെ മറുപടി. വായിക്കാം

പുതിയ തുടക്കത്തിന് ചിയേഴ്സ്;സന്തോഷം പറഞ്ഞ് ആര്യ ബഡായ്..വൈറൽ ചിത്രങ്ങൾ

1

'എനിക്ക് പറയാന്‍ ഏറെ അഭിമാനമുണ്ട്. കേരളത്തിന്റെ ജോണി ഡെപ്പായി മാറിയിരിക്കുകയാണ് വിജയ് ബാബു. അതായത് ഫേക്ക് മീ ടൂ, ഫാള്‍സ് മീ ടൂവിനെതിരെ പോരാടി പാശ്ചാത്യ ലോകത്ത് വിജയിച്ച ജോണി ഡെപ്പിനെ പോലെ നിശബ്ദനായി നമ്മുടെ നാട്ടില്‍ നിന്നും പോരാടുന്നത് ഓരോ പുരുഷനും വേണ്ടിയാണ്'.

2

'കാരണം ഈ നാട്ടിലെ ഓരോ സ്ത്രീകളും ഓര്‍ക്കണം നിങ്ങളുടെ മകന്‍, സഹോദരന്‍,അച്ഛന്‍, സുഹൃത്ത് എന്നിവരെല്ലാം ജയിലില്‍ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രമാണ്.
സിദ്ദിഖ് ഇന്നെടുത്തതാണ് ആര്‍ജവമുള്ള നിലപാട്.അദ്ദേഹം പറഞഅഞത് ദിലീപിനെതിരെ എടുത്ത നടപടി തെറ്റായി പോയെന്നാണ്.മാധ്യമങ്ങളുടെയും ലെഫ്റ്റ് ലിബറല്‍ ഫെമിനിസ്റ്റുകളുടെയും സമ്മര്‍ദ്ദം കൊണ്ട് ദിലീപിനെതിരെ സ്വീകരിച്ച നടപടി തെറ്റായി എന്നായിരുന്നു സിദ്ധിഖിന്റെ വാക്കുകൾ'.

3

'യഥാർത്ഥത്തിൽ എന്തിനാണ് ഇവർ നടപടിയെടുക്കുന്നത്. കോടതിയല്ലേ ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്.കുറ്റക്കാരനാണെന്ന് കോടതി പറയുന്നതിന് മുൻപ് നമ്മൾ എന്തിനാണ് വിധി പറയുന്നത്. ഹൈക്കോടതി നിരീക്ഷിച്ചിത് നടിയും വിജയ് ബാബുവും തമ്മിൽ ഗാഢമായ ബന്ധം നിലനിന്നിരുന്നുവെന്നാണ്'.

4


'യഥാര്‍ത്ഥത്തില്‍ ജോണി ഡെപ്പായി മാറി കേരളത്തിലെയും നമ്മുടെ നാട്ടിലെയും വ്യാജ മീ ടുവിന് ഒരു തടയിടാന്‍ വിജയ് ബാബുവിന് കഴിഞ്ഞു. അതിന് അദ്ദേഹം അഭിനന്ദിനം അർഹിക്കുന്നു. എ എം എം എ പോലെ ഒരു സംഘടന മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് നല്‍കിയ സേവനങ്ങള്‍ കാണാതെ കണ്ണടച്ചിരുട്ടാക്കരുത്',രാഹുൽ ഈശ്വർ പറഞ്ഞു.

3

അതേസമയം കേസിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും വിജയ് ബാബു കേസ് തെറ്റായ ആരോപണം ആണെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുത്ത അഡ്വ മിനി പറഞ്ഞു. 'കുറേ നാളായി ബന്ധമുണ്ടായിരുന്നുവെന്നാണ് വിജയ് ബാബു വാദിച്ചത്. എന്നാൽ അപ്പോഴും ഒരു പെൺകുട്ടിയെ റേപ്പ് ചെയ്യുന്നത് ശരിയാണെന്നാണോ? മുൻകൂർ ജാമ്യം മാത്രമേ കൊടുത്തിട്ടുള്ളൂ'.

6

'അംഗമായ ഒരാൾക്കെതിരെ ഒരു നടി ആരോപണം ഉന്നയിക്കുമ്പോൾ സംഘടന മര്യാദ പാലിച്ച് കൊണ്ട് അയാളോട് വിശദീകരണം ചോദിക്കുകയോ അയാളെ സസ്പെന്റ് ചെയ്യുകയോ ഒക്കെ വേണ്ടതുണ്ട്. വിജയ ബാബുവിനെയൊക്കെ തലയിൽ വെക്കുന്നത് എന്തിനാണ്?'

7

'സാമാന്യമായ നിയമം അനുസരിച്ച് സംഘടനയിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമുള്ള കാര്യമാണ്. ആ നിയമം നടപ്പാക്കുന്നതിനായി വലിയ രീതിയിലുള്ള മുറവിളികൾ ഉണ്ടായപ്പോൾ അതിൽ നിന്നും രക്ഷപ്പെടുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു.മിനിമം ബോധമുള്ള സ്ത്രീകളായത് കൊണ്ട് ആ കമ്മിറ്റിയിലെ മൂന്ന് പേരും രാജി വെച്ചു. നിയമവിരുദ്ധമായ രീതിയിൽ ആ ൺകുട്ടിയുടെ പേര് പറഞ്ഞുവെന്നും അയാൾക്കെതിരെ നടപടിയെടുക്കാതിരുന്നതിലുമാണ് രാജി'.

8

'ഇരയാക്കപ്പെടുന്നവരുടെ പേര് വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.ആ നിർദ്ദേശത്തെ വെല്ലുവിളിച്ചാണ് അയാൾ പെൺകുട്ടിയുടെ പേര് വിളിച്ച് പറഞ്ഞത്.അക്കാര്യത്തിൽ അയാൾ ചെയ്തത് കുറ്റമാണ്. ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും നടിമാർ രാജിവെക്കാനുണ്ടായ കാര്യം അതാണ്.അല്ലാതെ പെൺകുട്ടി കൊടുത്ത പരാതിയുമായി ബന്ധപ്പെട്ട വിഷയമേ അല്ല'.

'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ

9

'ആ പെൺകുട്ടിയെ കേൾക്കാൻ ഇന്ന് വരെ സംഘടന തയ്യാറായിട്ടുണ്ടോ? ഭയങ്കര പേടിയിലാണ് അവർ ഇരിക്കുന്നത്.ഹേമ കമ്മിറ്റി റിപ്പോർട്ടൊക്കെ പുറത്ത് വന്നാൽ തങ്ങളുടെ ഒക്കെ അവസ്ഥ എന്താകും എന്നതാണ് അവരുടെ ഭയം. സെക്ഷ്വൽ താത്പര്യങ്ങൾക്ക് തയ്യാറായില്ലേങ്കിൽ സിനിമയിൽ സ്ത്രീകൾക്ക് അവസരം ലഭിക്കില്ല, മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് വിധേയമായി ജീവിക്കേണ്ടി വരും എന്നതൊക്കെയാണ് അവസ്ഥ. ഇതൊക്കെ നിർത്തേണ്ടി വരുമെന്ന് സംഘടന തീരുമാനിക്കില്ല. കാരണം സംഘടനയുടെ മുകളിൽ ഇരിക്കുന്നവർ എല്ലാം ഇത് ചെയ്ത് കൊണ്ടിരിക്കുന്നവരാണ്', അഡ്വ മിനി പറഞ്ഞു.

Recommended Video

cmsvideo
പല സ്ത്രീകളേയും വിജയ് ബാബു പീഡിപ്പിച്ചിട്ടുണ്ട് | *Film | OneIndia Malayalam

English summary
Vijay Babu is kerala's johny depp, he is fighting for each men; says Rahul Eswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X