കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന് അതൃപ്തി, വിജയ് ബാബുവിന്റെ കാര്യത്തില്‍ പറഞ്ഞത് ഇങ്ങനെ... ഇടവേളയുടെ മറുപടി

Google Oneindia Malayalam News

കൊച്ചി: വിവാദമായ അമ്മയുടെ അവസാന യോഗത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് താരസംഘടന. മോഹന്‍ലാല്‍ അടക്കമുള്ളവരാണ് വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. ഷമ്മി തിലകനെതിരായ നടപടി അടക്കം ഇതിന്റെ ഭാഗമായി. അതേസമയം വിജയ് ബാബുവിന്റെ വിഷയത്തില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ചില നാടകീയമായ സംഭവങ്ങളും ഇതിനിടെ ഉണ്ടായി.

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

1

ഷമ്മി തിലകന്‍ സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന്റെ കണ്ടെത്തല്‍ താരസംഘടന വീണ്ടും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതോടെ അമ്മയുടെ സംഘടനാ തലപ്പത്തുള്ളവര്‍ വിവാദത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തത്.

1

മോഹന്‍ലാല്‍ അമ്മയുടെ യോഗത്തില്‍ കടുത്ത അതൃപ്തിയിലായിരുന്നു. വിജയ് ബാബു കഴിഞ്ഞ ജനറല്‍ ബോഡിയില്‍ പങ്കെടുത്തതില്‍ അദ്ദേഹം ഈ അതൃപ്തി പരസ്യമായി തന്നെ അറിയിച്ചിരിക്കുകയാണ്. വിജയ് ബാബു യോഗത്തിന് വരുമെന്ന് പറഞ്ഞപ്പോള്‍ തന്നെ മാറി നില്‍ക്കാന്‍ പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചൊവ്വാഴ്ച്ച നടന്ന എക്‌സ്യൂട്ടീവ് യോഗത്തിലാണ് ഇക്കാര്യങ്ങള്‍ മോഹന്‍ലാല്‍ പറഞ്ഞത്. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് കാരണമായതെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

2

അമ്മയുടെ യോഗത്തിലേക്ക് വിജയ് ബാബു കടന്നുവരുന്നതിന്റെ വീഡിയോ സംഘടനയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. മാസ് എന്‍ട്രി എന്ന തലക്കെട്ട് വെച്ചായിരുന്നു ഈ വീഡിയോ പങ്കുവെച്ചത്. ഇതില്‍ മോഹന്‍ലാല്‍ കടുത്ത അതൃപ്തി അറിയിച്ചു. യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തി യോഗത്തില്‍ മോഹന്‍ലാല്‍ ശകാരിക്കുകയും ചെയ്തിരുന്നു. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിംഗ് കമ്മിറ്റിക്കും കൈമാറി. ഇനി ഈ ചാനലിലെ ഓരോ കാര്യങ്ങളും ഇവര്‍ പരിശോധിച്ചേ പുറത്തുവിടൂ.

3

അതേസമയം അമ്മയില്‍ നിന്ന് ഇടവേള ബാബു അവധിയെടുക്കാനൊരുങ്ങിയിരിക്കുകയാണ്. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താല്‍ക്കാലികമായി അവധി എടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് പ്രസിഡന്റ് കൂടിയായ മോഹന്‍ലാലും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും തീരുമാനമെടുത്തു. അമ്മയുടെ ജനറല്‍ ബോഡിയില്‍ വിജയ് ബാബു പങ്കെടുത്തത് അംഗങ്ങളില്‍ വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു.

4

യുട്യൂബ് ചാനലില്‍ ഇത്തരമൊരു കാര്യത്തിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യമുയര്‍ന്നിരുന്നു. ഇടവേള ബാബുവും കൂടി ചേര്‍ന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് ഇടവേള ബാബു അധിയെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം ഷമ്മി തിലകനെതിരായ നടപടികളില്‍ അന്തിമ തീരുമാനം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് മാറ്റാനും തീരുമാനമായി. ഷമ്മി തിലകന്‍ ഒരു അവസരം കൂടി ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്. ഗണേഷ് കുമാറിന്റെ കത്തിന് രേഖാമൂലം മറുപടി നല്‍കുമെന്നും എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് അറിയിച്ചു.

5

മോഹന്‍ലാല്‍ യോഗത്തിലേക്ക് എത്തിയത് ഗണേഷ് കുമാറിന്റെ കത്തുമായിട്ടായിരുന്നു. ഇടവേള ബാബുവിന്റെ ക്ലബ് പരാമര്‍ശം, തുടര്‍ന്നുണ്ടായ വിവാദം, അമ്മയില്‍ വര്‍ധിപ്പിച്ച അംഗത്വ ഫീസ്, തുടങ്ങിയ വിഷയങ്ങളാണ് ഗണേഷ് കത്തില്‍ ചൂണ്ടിക്കാണിച്ചത്. മുമ്പ് താന്‍ അയച്ച കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചിരുന്നില്ലെന്നും, ഈ കത്ത് അതുപോലെ ആവില്ലെന്നും ഗണേഷ് പറഞ്ഞിരുന്നു. അതേസമയം ഷമ്മി ഒരവസരം കൂടി തരണമെന്ന് അമ്മയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും നേരത്തെ ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

6

താരസംഘടനയായ അമ്മയുടെ പ്രസിഡന്റിനാണ് ഗണേഷ് കത്തെഴുതിയത്. അമ്മയുടെ നേതൃത്വം ചിലര്‍ ഹൈജാക്ക് ചെയ്തുവെന്നും, ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ഗണേഷ് കത്തില്‍ ആരോപിക്കുന്നു. വിജയ് ബാബുവിനെ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എന്‍ട്രി എന്ന നിലയില്‍ അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി. ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനാണോ എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കണം. മോഹന്‍ലാല്‍ ഈ വിഷയങ്ങളില്‍ മൗനം വെടിയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ വിമതര്‍ മടങ്ങിയെത്തും? ഉദ്ധവ് സൈലന്റ് മോഡിലായത് വെറുതെയല്ല.... പ്ലാന്‍ ഇതാണ്മഹാരാഷ്ട്രയില്‍ വിമതര്‍ മടങ്ങിയെത്തും? ഉദ്ധവ് സൈലന്റ് മോഡിലായത് വെറുതെയല്ല.... പ്ലാന്‍ ഇതാണ്

Recommended Video

cmsvideo
നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

English summary
vijay babu should be held back from amma, mohanlal express displeasure in crucial meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X