'നാളിതുവരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല, മദ്യപിക്കാത്തത് കൊണ്ട് ബഹുമാനിക്കപ്പെട്ടിട്ടേ ഉള്ളൂ'
കൊച്ചി: താൻ മദ്യമോ ലഹരിയോ ഉപയോഗിക്കാറില്ലെന്ന് നടൻ വിനയ് ഫോർട്ട്. സിനിമയിൽ ഉള്ളവരെല്ലാം ഇത് ഉപയോഗിക്കുന്നവരാണെന്ന ജനറലൈസേഷനിൽ വിയോജിപ്പുണ്ട്. ആരോഗ്യത്തിനും സമാധാമത്തിനും എതിര് നിൽക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും വിനയ് ഫോർട്ട് പറഞ്ഞു. കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ ഡ്രോപ്പ് ദ ഡ്രോപ്പ് എന്ന ലഹരി വിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിനയ് ഫോർട്ട്.
നാളിതു വരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല. മദ്യപിക്കാത്തത് കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടേ ഉള്ളൂ എന്നും വിനയ് ഫോർട്ട് പറഞ്ഞു. സിനിമയിൽ ഉള്ളവരൊക്കെ മദ്യവും ലഹരിമരുന്ന് ഉപയോഗിക്കുന്നവരുമാണ് എന്ന തരത്തിൽ ചാനലുകൾ കണ്ടന്റ് ഉണ്ടാക്കുകയാണ്. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അത് എന്റെ ചോയ്സാണ്. ഇപ്പോൾ നടക്കുന്ന ജനറലൈസേഷനിൽ വിയോജിപ്പുണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു. ശരീരം കൊണ്ടും ബുദ്ധി കൊണ്ടും ശബ്ദം കൊണ്ടും ജീവിക്കുന്ന ഒരാളാണ്. ചിത്രകാരന് കാൻവാസ് എത്ര പ്രധാനം, അത് പോലെയാണ് എനിക്ക് എന്റെ ശരീരവും ശബ്ദവും. ആരോഗ്യത്തിനും സമാധാനത്തിനും എതിരു നിൽക്കുന്നത് പ്രോത്സാഹിപ്പിക്കരുത് വിനയ് പറഞ്ഞു.

അതേ സമയം സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണവുമായി നടൻ അജു വർഗീസ് രംഗത്തെത്തിയിരുന്നു. ഇടപെടേണ്ട അധികാര സ്ഥാനത്തിലുള്ളവരാണെന്നും ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണെന്നും അജു വർഗീസ് പറഞ്ഞു. കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംവിധായകരെ താരഘ്ഘൾ പിന്തുണച്ചതിനെക്കുറിട്ട് അറിയില്ലെന്നും അജു മാധ്യമങ്ങളോട് പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറ്സ്റ്റ് ചെയ്തിരുന്നു. 1. 6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് റാപ്പർ വേടനെ അറസ്റ്റ് ചെയ്തിരുന്നു. ആറ് ഗ്രാം കഞ്ചാവാണ് വേടനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കണ്ടെത്തിയത്.
അതേ സമയം ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസിൽ നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാക്ഷിയാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 28 ന് നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും ചോദ്യം ചെയ്തിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ ഏറെയും....












Click it and Unblock the Notifications